LIMA WORLD LIBRARY

സി. രാധാകൃഷ്ണൻ – വിഷു വന്നു പോയി. ആശംസാസന്ദേശങ്ങൾക്കപ്പുറം നമ്മൾ വിഷുവിനെ അറിഞ്ഞുവോ?

ആണ്ട് തോറും ശുഭപ്രതീക്ഷയുടെ ഒരു വിഷ്വൽ ട്രീറ്റ് സ്വയമൊരുക്കി സമസ്തലോകനന്മ എന്ന സ്വപ്നത്തിലേക്ക് കൺതുറക്കുന്ന ഒരു ജനത ഈ ലോകത്ത് കേരളീയർ മാത്രം!
അതും സർവ്വ ഐശ്വര്യ സൂചകമായ ഒരു വിഷ്വൽ!
ധനം ധാന്യം ഫലം പുഷ്പം സൗന്ദര്യം കല സാഹിത്യം വിദ്യ ആസ്തിക്യം വസ്ത്രം അലങ്കാരം – സർവം ഒരുമിച്ച്!

നമുക്കു മാത്രമല്ല എല്ലാവർക്കും, ജീവജാലങ്ങൾ ഉൾപ്പെടെ!

സർവ്വോപരി രണ്ട് മഹാസന്ദേശങ്ങൾ:
ഒന്ന്: പ്രകൃതിയാണ് എല്ലാ ക്ഷേമത്തിനും ആസ്പദം, പ്രകൃതിയെ നമിക്കുക, ചേർത്തു പിടിക്കുക എന്നും എപ്പോഴും.
രണ്ട്: നമുക്ക് നാമേ പണിവത് നാകം, നരകവും അതുപോലെ!!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px