കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

അദ്ധ്യായം- ഒന്ന്

ലണ്ടനില്‍ നിന്ന് പാരീസിലേക്ക്


ഈസ്റ്റ് ഹാം റയില്‍വേ സ്റ്റേഷനിലേയ്ക്ക് നടക്കുമ്പോള്‍ ആകാശത്ത് മഴമേഘങ്ങള്‍ നിറഞ്ഞിരുന്നു. മഴ പെയ്തില്ല. കുടുംബ സമേതം ല~നില്‍ നിന്ന് പാരിസിലേക്കാണ് യാത്ര. ഇതെന്‍റെ പാരിസിലേയ്ക്കുള്ള മൂന്നാമത്തെ യാത്രയാണ്. ഹാമര്‍സ്മിത്ത് ട്രെയിനില്‍ സെന്‍റ് പാന്‍ക്രാസ് ഇന്‍റര്‍നാഷണല്‍ റയില്‍വേ സ്റ്റേഷനിലേക്കാണ് പോകുന്നത്.
എങ്ങും ശോഭപരത്തി ഒരു രാജകൊട്ടാരം പോലെ നില്‍ക്കുന്ന സ്റ്റേഷന്‍ ഞങ്ങളെയും അതിഥികളായി സ്വീകരിച്ചു. എങ്ങും സൗന്ദര്യ സമൃദ്ധിയാണ്. ഞാന്‍ മുകളിലേക്ക് നോക്കി. ഇവിടുത്തെ പ്രമുഖ സ്റ്റേഷനാണിത്. ഇവിടെ നിന്ന് പാരീസ്, ആംസ്റ്റര്‍ഡാം, ബ്രസ്സല്‍സ്, ബെല്‍ജിയം തുടങ്ങി പല യുറോപ്യന്‍ രാജ്യങ്ങളിലേക്കും സഞ്ചരിക്കാം. ഇവിടെ തന്നെയാണ് ഭൂഗര്‍ഭ റയില്‍സ്റ്റേഷനായ കിങ് ക്രോസ് സെന്‍റ് പാന്‍ക്രാസ്. സെന്‍ട്രല്‍ ല~നിലുള്ള ഈ സ്റ്റേഷന് പതിനഞ്ച് ഫ്ളാറ്റ്ഫോമുകളു~്. ഇതിനടുത്തുള്ള മറ്റൊരു യുറോസ്റ്റാര്‍ സ്റ്റേഷനാണ് യുസ്റ്റന്‍. സെന്‍റ് പാന്‍ക്രാസ് തുടങ്ങിയത് 1868 ഒക്ടോബറിലെങ്കില്‍ 2007 നവംബറിലാണ് ഇത് രാജ്യാന്തരനിലവാരത്തിലാക്കി എലിസബത്ത് രാജ്ഞി ഉദ്ഘാടനം ചെയ്തത്. മധ്യഭാഗത്തായുള്ള കണ്‍വെയര്‍ ബെല്‍റ്റിലൂടെ ധാരാളം യാത്രികര്‍ വന്നുകൊ~ിരിക്കുന്നു. പുറത്തുനിന്ന് നോക്കിയാല്‍ പാരമ്പര്യ പ്രൗഡിയോടെ തലയുയര്‍ത്തി നില്ക്കുന്ന ഒരു മനോഹര കൊട്ടാരം പോലെ തോന്നുന്നെങ്കില്‍ അകത്തളങ്ങളില്‍ ആധുനിക നിര്‍മ്മിതികളാണ്. ഒരു യാത്രികന് ആവശ്യമുള്ളതെല്ലാം അതിനുള്ളിലു~്. നീ~ു കിടക്കുന്ന ഹാളിന്‍റെ ഇരുഭാഗങ്ങളിലും അലങ്കാരത്തോടുള്ള കടകളാണ്. ഞാന്‍ മുന്നോട്ട് നടന്ന് ഒരു കടയ്ക്കുള്ളില്‍ ചില അലങ്കാര വസ്തുക്കള്‍ കാണാനായി കയറി. മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് പ്രവഹിക്കുന്ന പ്രകാശം ക~ാല്‍ പൗര്‍ണ്ണമി പോലെ തോന്നും. ആ ഭാഗങ്ങള്‍ ഗ്ലാസുപോലുള്ള റ ബ്ബര്‍ നിര്‍മ്മിതിയാണ്. ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ നില്ക്കുന്ന പ്രാവിനെപ്പോലെയാണ് മുകളിലേക്ക് നോക്കിയാല്‍ കാണുന്നത്. മുകളില്‍ മധ്യഭാഗത്തായി ഒരു ക്ലോക്ക് പ്രകാശിച്ചു നില്ക്കുന്നു.
സ്റ്റേഷനകത്തിരുന്ന മെട്രൊ ന്യൂസ് പേപ്പര്‍ എടുത്തുകൊ~ാണ് യാത്രക്കാരെല്ലാം അകത്തേക്ക് നടക്കുന്നത്. പത്രം സൗജന്യമായി വായിക്കാന്‍ കൊടുക്കുന്ന രാജ്യങ്ങള്‍ ലോ കത്ത് അപൂര്‍വ്വമാണ്. ബ്രിട്ടീഷുകാരനെ സംബന്ധിച്ച് പുസ്തകം, വായന, സംഗീതം ഇവയൊക്കെ സുഹൃത്തുക്കളെപോലെയാണ്. ചരിത്രാധീതകാലം മുതല്‍ക്കെ ഗാഢമായ വായനാശീലം അവര്‍ പരിപാലിക്കുന്നു. സ്വര്‍ണ്ണം, വെള്ളി എന്നിവയെക്കാള്‍ അവരെ ആകര്‍ഷിക്കുന്നത് പുസ്തകങ്ങളാണ്.
സ്വദേശ, വിദേശ സഞ്ചാരികള്‍ എത്തികൊ~ിരുന്നു. കൗതുകകരങ്ങളായ കാഴ്ചക ള്‍ ക~ു നില്ക്കവെ മകള്‍ സിമ്മി വിളിച്ചു. അകത്തേയ്ക്ക് കയറാനുള്ള സമയമായി. ഞങ്ങളു ടെ ഇടയിലൂടെ ഒരു കറുത്ത സ്ത്രീ തിരക്കിട്ട് ‘എക്സ്ക്യൂസ് മീ’ എന്ന് പറഞ്ഞുകൊ~ു മു ന്നോട്ട് വന്നു. എല്ലാവരും അവര്‍ക്ക് മുന്നോട്ട് പോകാന്‍ അവസരമൊരുക്കി. പാശ്ചാത്യ രാ ജ്യങ്ങള്‍ സ്ത്രീകളോട് ആദരവ് കാട്ടുന്നതില്‍ വളരെ മുന്നിലാണ്. ട്രെയിനിന്‍റെ മുന്‍ഭാഗത്തിന് കിരീടമണിഞ്ഞ് രാജാവിന്‍റെ മുഖകാന്തി. ട്രെയിനിലെ ചുവപ്പും മഞ്ഞയും കലര്‍ന്ന ഇരിപ്പിടങ്ങള്‍ ആകര്‍ഷകമാണ്. യാത്രികര്‍ വന്നുകൊ~ിരുന്നു. ഞങ്ങളുടെ ഇടത്തു ഭാഗത്തുള്ള സീറ്റില്‍ ഒരു വയോധികയും പതിനഞ്ച് വയസ്സു തോന്നിക്കുന്ന ഒരു കുട്ടിയുമിരിക്കുന്നു. വ ല്യമ്മച്ചിയുടെ മിഴികളിലേക്ക് കൊച്ചുമകന്‍ ഇടയ്ക്കിടെ നോക്കുന്നു~്. അവന്‍റെ പരിചരണം ക~പ്പോള്‍ നല്ല സ്വഭാവഗുണമുള്ള കുട്ടിയെന്ന് തോന്നി. രാജാക്കന്മാരുടെ കാലം മുതല്‍ ബ്രിട്ടനും ഫ്രാന്‍സും വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടു~്. അവരുടെ ബന്ധുമിത്രാദികള്‍ ര~് രാജ്യങ്ങളിലുമു~്. അതാണ് ഇവിടെയും ക~തെന്ന് തോന്നി. ട്രെയിനിനുള്ളില്‍ കൂടുതലും യൂറോപ്പില്‍ നിന്നുള്ളവരാണ്. പലരും പത്രവായനയില്‍. ചുറ്റിനും നടക്കുന്നത് കാണാതെ തലകുനിച്ചിരുന്നു പത്രവായനയിലാണ്. ഞാനും ഭാര്യയും കുട്ടികളും വായനയിലെങ്കിലും ഇടയ്ക്ക് ഞാന്‍ അടുത്തിരുന്നവരെ ശ്രദ്ധിച്ചു. മറ്റു യൂറോപ്യന്‍ രാജ്യക്കാര്‍ക്ക് ഇന്ത്യക്കാരെക്കാള്‍ ഇംഗ്ലീഷ് പരിജ്ഞാനം കൂടുതല്‍ ഇല്ലെന്നു മനസ്സിലായി. വളരെ കുറച്ചാളുകള്‍ മാത്രമാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. അവര്‍ പേപ്പര്‍ വായിക്കാതെയിരിക്കുന്ന കാരണം അപ്പോഴാണ് മനസ്സിലായത്. അവര്‍ ഈ രാജ്യത്ത് വന്നിരിക്കുന്നത് മലയാളി ഗള്‍ഫില്‍ പോകുന്നതുപോലെ തൊഴില്‍ ചെയ്ത് പണം സമ്പാദിക്കാനാണ്. ഗള്‍ഫില്‍ പോകുന്നവര്‍ക്ക് അവിടുത്തെ അറബി ഭാഷ അറിയണമെന്നില്ല. രാവിലെ അഞ്ചു മണിക്കുള്ള ട്രെയിനില്‍ ഇവരെ കൂടതലായി കാണാന്‍ സാധിച്ചതിനു കാരണമു~്. വളരെ ദൂരസ്ഥലങ്ങളിലുള്ള ഫാക്ടറികളില്‍ ജോലിക്കെത്താന്‍ വേ~ിയാണ് ഇവര്‍ പുലര്‍ച്ചെ തിരിക്കുന്നത്. അതില്‍ ചുരുക്കം സുന്ദരികളായ യുവതികളുമു~്. എന്‍റെ ഭാര്യയുടെ അടുത്തിരു ന്ന പെണ്‍കുട്ടി തന്‍റെ കാലില്‍ ചെറിയൊരു കണ്ണാടി വെച്ചിട്ട് തല ചീകി റബര്‍ബാന്‍ഡ് ഉപയോഗിച്ച് തലമുടി കെട്ടി പിന്നീട് ക~ത് കൈകളിലും മുഖത്തും വെളുത്ത ക്രീം പുരട്ടുന്ന താണ്. ഇതൊരു നാട്ടുംപുറംപോലെ തോന്നി. ആരും അത് ശ്രദ്ധിക്കുന്നില്ല. ഞാനൊരു ഇ ന്ത്യക്കാരനായതുകൊ~ാകാം അത് ആസ്വാദിച്ചത്. ഇന്ത്യയിലെ യുവതികള്‍ക്ക് അഞ്ച് മ ണിക്ക് ട്രെയനില്‍ കയറാനും ഇതുപോലെ ദേഹസംരക്ഷണം നടത്താനും കഴിയണമെന്നില്ല. സെന്‍റ് പാന്‍ക്രാസ് ഇന്‍റര്‍നാഷണലില്‍ നിന്ന് പാരീസ് ഗാരിദനോര്‍ദിലേക്ക് ഏകദേ ശം മൂന്ന് മണിക്കൂര്‍ യാത്രയു~്. ഈ ര~് സ്റ്റേഷനിലേക്ക് നിത്യവും വന്നു പോകുന്നത് 25 ട്രെയിനുകളാണ്. വാരാന്ത്യങ്ങളില്‍ ഇവിടെയെല്ലാം തിരക്കുകള്‍ കാണാറു~്. മുമ്പൊരു വാരാന്ത്യയാത്ര നടത്തിയപ്പോള്‍ ആ കാഴ്ച ഞാന്‍ ക~താണ്. രാവിലെ 6.38നുള്ള ട്രെയിനിലാണ് ഞങ്ങള്‍ യാത്രതിരിച്ചത്. യാത്രികരില്‍ ചിലര്‍ മയക്കത്തിലും മറ്റ് ചിലര്‍ പുസ്തക-പത്രവായനയിലുമാണ്. ഞങ്ങള്‍ പുറത്തേ കാഴ്ചകള്‍ ക~ിരുന്നു. ല~ന്‍ നഗരം വിട്ടു കഴിഞ്ഞതോടെ കൊയ്ത്ത് കഴിഞ്ഞപാടങ്ങളും ചെറിയ മലയിടുക്കുകളും, മലയുടെ ഞൊറിവുകളും, മൃഗങ്ങള്‍ മേഞ്ഞു നടക്കുന്ന പുല്‍പ്പാടങ്ങളും ചെറുഗ്രാമങ്ങളും, ദേവാലയങ്ങളും കാടുകളും ക~ു. ചിലഭാഗങ്ങളില്‍ കുത്തനെ ഉയര്‍ന്നു നില്ക്കുന്ന മലകളും തോടുകളുമു~്. കൃഷിയിടങ്ങള്‍ നീ~ു നിവര്‍ന്നു കിടക്കുന്നു. കൃഷികളില്ലാത്ത പാടങ്ങളില്‍ ആടുമാടുകളും കുതിരകളും പുല്ലുതിന്നുന്നത് കൗതുകകരമായ കാഴ്ചയാണ്. കണ്ണെത്താദൂരത്ത് പാടങ്ങള്‍. നിബിഢവനങ്ങളും ഗോതമ്പും ചോളവും നെല്ലുമെല്ലാം കാണാം. ദൂരേക്ക് നോക്കിയിരിക്കെ ലഘുഭക്ഷണങ്ങളും കോഫിയുമായി വന്നയാളോട് ചായ ചോദിച്ചപ്പോള്‍ കോഫി മാ ത്രമേയുള്ളുവെന്ന് മറുപടി പറഞ്ഞു. മകള്‍ വായനയില്‍ മുഴുകി. ഭാര്യ ഉറക്കത്തിലാ~ു. ഞാനും മകനും കാഴ്ചകള്‍ ക~ിരുന്നു.പാടങ്ങളുടെ മധ്യത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍. ഇടയ്ക്കിടെ വിവിധനിറത്തിലുള്ള സസ്യങ്ങള്‍ അതിലധികം ശോഭയോ ടു നില്ക്കുന്നു. പ്രഭാത കിരണങ്ങള്‍ എങ്ങും തെളിമയോടെ വന്നപ്പോള്‍ എങ്ങും പ്രകൃതി യുടെ സൗന്ദര്യപ്പൊലിമ കാണാന്‍ സാധിച്ചു.വിദൂരങ്ങളില്‍ പുകച്ചുരുളുള്‍ ആകാശത്തേക്ക് ഉയരുന്നത് കാണാം. അതൊക്കെ ഫാക്ടറികളാണ്.
ഞങ്ങള്‍ പാരിസിലെത്തി. ഫ്രാന്‍സിലെ പ്രമുഖ റയില്‍വേ സ്റ്റേഷനാണ് ഗരെ ടൂ നോര്‍ ഡ് സെന്‍റ് പാന്‍ക്രാസ് പോലുള്ള പ്രൗഢിയൊന്നും ഇവിടെ കാണാന്‍ സാധിച്ചില്ല. ജനത്തിരക്കിന് യാതൊരു കുറവുമില്ല. പല ട്രെയിനുകള്‍ ഏതോ രാജ്യത്തേക്കു പോകാന്‍ തയ്യാറായി കിടക്കുന്നു. അതിലേക്ക് ആളുകള്‍ കയറുന്നു. ടിക്കറ്റ് പരിശോധകരില്ല. പുറത്തിറങ്ങി ഒരു ടാക്സിയില്‍ ഞങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്ന മറിയാസ് ഗ്രാന്‍ഡ്സ് ബോളിവാര്‍ഡ്സ് പ്രീമിയര്‍ ഹോട്ടലിലേക്ക് യാത്രയായി.
പാരീസിലെല്ലാം ല~നിലേതു പോലെ കലാഭംഗിയുള്ള, കൗതകമുണര്‍ത്തുന്ന വന്‍ സൗധങ്ങളും, മനോഹരങ്ങളായ റോഡുകളും കാണാം. റോഡരികില്‍ നിരനിരയായി നില്ക്കു ന്ന മരങ്ങള്‍, അതിനിടയിലൂടെ നടക്കുന്നവര്‍. സൈക്കിള്‍ യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും പ്രത്യേക റോഡുകളാണ്. ഞങ്ങളുടെ അടുത്തുകൂടി ഒരു ആംബുലന്‍സ് ശബ്ദമുയര്‍ത്തി മുന്നോട്ടുപോയി. ആദ്യമായിട്ടാണ് ഒരു മഹാനഗരത്തില്‍ ഇത്രമാത്രം ശബ്ദം കേള്‍ക്കുന്നത്. ഞങ്ങള്‍ ഹോട്ടലിലെത്തി. ചെമ്പിച്ചമുടിയുള്ള ഒരു യുവതി ബോന്‍ജോര്‍ പറഞ്ഞു ഞങ്ങളെ സ്വാഗതം ചെയ്തു. ഫ്രഞ്ചില്‍ ‘ബോന്‍ജോര്‍’ എന്നാല്‍ ഗുഡ്മോണിങ് എന്നാണ്. അകത്ത് നിന്ന് വലിയൊരു പൂച്ച യുവതിയുടെ പിറകിലെ ഇരിപ്പിടത്തിലിരുന്നു ഞങ്ങളെ നോക്കുന്നു. മറ്റ് ഹോട്ടലുകളില്‍ ക~ിട്ടുള്ളത് നായ്ക്കളെയാണ് ഇവിടെ പൂച്ചയാണ്.
ഞങ്ങളുടെ ആദ്യയാത്ര പാരീസ് നഗരത്തിന്‍റെ ഹൃദയഭാഗത്തു സ്വിതിചെയ്യുന്ന ചാപ്പല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ദ് മിറക്കുലസ് മെഡല്‍ ദേവാലയത്തിലേക്കാണ്. ഓരോ ദേശത്തി നും പരമ പ്രധാനമായ സ്ഥാപനങ്ങള്‍പോലെ പുണ്യക്ഷേത്രങ്ങളും, ദേവാലയങ്ങളും നദികളുമു~്. ഇവിടുത്തെ പുണ്യ തീര്‍ത്ഥാടനകേന്ദ്രമായ ഈ ദേവാലായം കാണാന്‍ തീരുമാനിച്ചത് കടങ്കഥകളുടെ പ്രേരണകൊ~ല്ല അതിലുപരി ചരിത്ര രേഖകള്‍ ഉള്ളതുകൊ~ാണ്. ദേവാലയ വാതിലിന്‍റെ ഇരുഭാഗങ്ങളിലായി യൗവനക്കാരായ ഒരു സ്ത്രീയും പുരുഷനും ഭിക്ഷയാചിക്കുന്നു. ദേവമാതാവ് പ്രത്യക്ഷപ്പെട്ട ഈ ദേവാലയത്തില്‍ നിരാശജനകമായ ഒരു കാഴ്ചയാണ് ഇത്. ഒറ്റനോട്ടത്തില്‍ ര~ു പേര്‍ ആരോഗ്യമുള്ളവരാണ്. അംഗ വൈകല്യമുള്ളതായി കാണുന്നില്ല. ഇന്ത്യയില്‍ തീര്‍ഥാടക കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഭിക്ഷക്കാരെ ക~ിട്ടുെ~ങ്കിലും യൂറോപ്പിലെ ധാരാളം പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചപ്പൊഴൊന്നും ഭിക്ഷക്കാരെ ക~ിട്ടില്ല.  പുരുഷന്‍ താടി നീട്ടിവളര്‍ത്തിയിട്ടു~്. ഇടയ്ക്കവര്‍ ഫ്രഞ്ച് ഭാഷയില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ ദമ്പതികളാണോയെന്നും തോന്നി. മാറാ രോഗത്താല്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് പുണ്യനടയില്‍ വന്നിരുന്നിട്ടും യാതൊരു രോഗശാന്തി ലഭിക്കാത്തത് എന്തുകൊെ~ന്ന് പലപ്പോഴും തോന്നിയിട്ടു~്. വിശ്വാസമോ, ഭക്തിയോ ആത്മീയാനുഭൂതിയോ ഇല്ലാത്തവര്‍ക്ക് എങ്ങനെ സൗഖ്യം കിട്ടുമെന്നുള്ള മറു ചോദ്യമു~്. ആത്മാവിന്‍റെ ഉറവിടമറിയാത്ത വര്‍ണാശ്രമങ്ങളും, ആഡംബര ദേവാലയങ്ങളും ഇഷ്ടദേവീദേവന്മാരുടെ പേരില്‍ ഇവിടെ ആരും വടം വലി നടത്തുന്നില്ല. അക്ഷര ജ്ഞാനം പോലെ ആത്മീയ ജ്ഞാനം നഷ്ടപ്പെടുന്നവരുടെ കാലം.
ഞങ്ങള്‍ അകത്തേക്ക് ചെന്നു. ദേവാലയത്തിനുള്ളില്‍ പതിനൊന്നു മണിക്കുള്ള വിശുദ്ധ കുര്‍ബാന നടക്കുന്നു. ദേവാലയം നിറയെ പലഭാഷകള്‍ സംസാരിക്കുന്ന രാജ്യക്കാര്‍. ഞങ്ങള്‍ക്ക് ഏറ്റവും പിറകിലായി ഇരിപ്പിടം കിട്ടി. അതിനുള്ളിലിരുന്നപ്പോള്‍ ശരീരത്തിനു മാത്രമല്ല മനസ്സിനും കുളിര്‍മ അനുഭവപ്പെട്ടു. എല്ലാ അശുദ്ധ ചിന്തകളും മനസ്സില്‍ നിന്നകന്നു. അള്‍ത്താരയില്‍ മെഴുകുതിരികളെരിയുന്നു. അവിടെ അതിമനോഹരമായ ഒരു ശില്പം കന്യാമറിയത്തിന്‍റെ മഴവില്ല് പോലെ പ്രകാശിക്കുന്നു. ഇതിനുള്ളിലെ ഓരോ തൂണിലും നക്ഷത്രങ്ങളെപോലെ വൈദ്യുതി വിളക്കുകളെരിയുന്നു. മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയമായതിനാലാകം ഹൃദയത്തിന് അളവറ്റ ഒരു ശാന്തി അനുഭവപ്പെടുന്നത്. മുകളിലെ നിലയിലും താഴയുമായി ആയിരത്തിലധികം ആരാധകര്‍ക്ക് ഇരിപ്പിടമു~്. വികസിത രാജ്യങ്ങളിലൊക്കെ ആരാധകരുടെയെണ്ണം കുറയുമ്പോള്‍ ഇവിടെ ഇത്രമാത്രം ജനപ്പെരുപ്പം എന്തെന്ന് ഒരു നിമിഷം ഓര്‍ത്തു. അത് മാതാവിനോടുള്ള ഭക്തിയാണ്. അള്‍ത്താരയില്‍ ഏറ്റവും പ്രായമുള്ള പട്ടക്കാരന്‍ ഫ്രഞ്ചുകാരനാണ്. കറുത്തനിറമുള്ളവരടക്കം പട്ടക്കാര്‍ അഞ്ച് പേരു~്.
മുന്‍നിരയിലിരിക്കുന്ന കന്യാസ്ത്രീകളും വിവിധനിറത്തിലുള്ളവരാണ്. എന്‍റെ കണ്ണുകള്‍ ബലിപീഠത്തില്‍ നടക്കുന്ന ശുശ്രൂഷയെക്കാള്‍ ആകര്‍ഷിച്ചത് ഉഭയ പര്‍വ്വതത്തില്‍ നിന്നും ഉദിച്ചുയരുന്ന സൂര്യനെപോലെ പ്രകാശിക്കുന്ന വിശുദ്ധ കന്യകാമറിയത്തിന്‍റെ പ്രതിമയാണ്. അതിന് താഴെയായിട്ടാണ് യേശുവിന്‍റെ ക്രൂശിതരൂപം. എന്‍റെ മനസ്സും ആ അത്ഭുത സംഭവത്തിന്‍റെ അഗാധതയിലേക്ക് ഊളിയിട്ടിറങ്ങി.
കന്യകാമറിയം പ്രത്യേക്ഷപ്പെട്ടത് ഒന്‍പത് വയസ്സുള്ള കാതറിന്‍ ലേബെറെ യെന്ന പെണ്‍കുട്ടിക്കാണ്. കാതറിന് ഒന്‍പത് വയസ്സുള്ളപ്പോള്‍, അവളുടെ അമ്മ നാല്പത്തി ര~ാമത്തെ വയസ്സില്‍ പത്തു മക്കളെപ്പിരിഞ്ഞ് മരണത്തിന് കീഴ്പ്പെട്ടു. അമ്മയുടെ മരണം കാതറിന്‍റെ ജീവിതം തളര്‍ത്തി. അമ്മയെ കാണണമെന്നുള്ള പിടിവാശിയില്‍ ആഹാരം കഴിക്കാതെ, ഉറങ്ങാതെ കണ്ണീരൊഴുക്കി ദിനങ്ങള്‍ കഴിച്ചുകൂട്ടി. ഒടുവിലവള്‍ ഈറന്‍ മിഴികളോടെ വിശുദ്ധ കന്യകാമറിയത്തോടെ തന്‍റെ അമ്മയെ മടക്കിത്തരാന്‍ പ്രാര്‍ത്ഥിച്ചുകൊ~ിരുന്നു. നിലാവുള്ള ഒരു രാത്രിയില്‍, 1830 ജൂലൈയ് 18 ന് താന്‍ നിദ്രകൊ~ിരുന്ന മുറിക്കുള്ളില്‍ ചക്രവാളത്തിലുദിച്ചുയര്‍ന്നപോലെ ഒരു പൈതല്‍ നില്ക്കുന്നുത് അവള്‍ ക~ു. കാതറില്‍ അമ്പരപ്പോടെ നോക്കി. മുറിക്കുള്ളില്‍ നിന്ന ബാലിക അവളോട് പറഞ്ഞു.”കാതറിന്‍ നീ ഭയക്കേ~തില്ല, നിന്നെ കാണാന്‍ പരിശുദ്ധ അമ്മ ദേവാലയത്തിലിരിക്കുന്നു, എന്‍റെ ഒപ്പം വരിക.” അവളുടെ നേത്രങ്ങള്‍ വിടര്‍ന്നു.പുനിലാവില്‍ കുളിച്ചു നില്ക്കുന്ന പാരീസ് നഗരത്തിലുടെയവള്‍ ദേവാലയത്തിലേക്കോടി. ചന്ദ്രന്‍ ഉദിച്ചു നില്ക്കും പോലെ മന്ദഹാസത്തോടെ നില്‍ക്കുന്ന പരിശുദ്ധ അമ്മയെ ക~ു. അവളുടെ കണ്ണുകള്‍, കവിള്‍ത്തടങ്ങള്‍ രക്തവര്‍ ണ്ണം പോലെയായി. അടുത്തെത്തി അമ്മയെ വണങ്ങി. അവളെ ഒരമ്മയുടെ വാത്സല്യത്തോടെ തലോടിയിട്ട് പറഞ്ഞു. “മകളെ നിന്‍റെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു. ഞാനെന്നും നിന്‍റെ അമ്മയായി ഒപ്പമു~ാകും. ഇനിയും സങ്കടപ്പെടുത്. ദൈവത്തിന് ഒരുപാട് കാര്യങ്ങള്‍ നിന്നിലൂടെ ചെയ്യാനു~്. പ്രത്യാശയോടെ പ്രയാസങ്ങളെ അതിജീവിച്ച് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ച് മുന്നേറുക.” അവളെ ആശ്വസിപ്പിച്ചുകൊ~് ആ ദിവ്യ തേജസ്സ് അവിടെ നിന്നുമാഞ്ഞുപോയി. ദേവാലയമാകെ സൂര്യ രശ്മികള്‍പോലെ പ്രകാശിച്ചുനിന്നു. നേരം പുലരുവോളം അവള്‍ അവിടെയിരുന്ന് പ്രാര്‍ത്ഥിച്ചു. രാവിലെ ആരാധനയ്ക്കെത്തിയ പുരോഹിത ന്‍ ദേവാലയത്തിനുള്ളില്‍ ഒരു ബാലികയെ ക~് ആശ്ചര്യപ്പെട്ടു. എല്ലാം കാതറിന്‍ തുറന്നുപറഞ്ഞു. അവളുടെ കണ്ണുകളില്‍ പുണ്യമാതാവിനെ പുരോഹിതന്‍ ക~ു. പുറത്തെ മഞ്ഞ് ദേ വാലയത്തിനുള്ളില്‍ പെയ്തിറങ്ങന്നതായി അദ്ദേഹത്തിന് തോന്നി. സംഭവം പാരിസിലെങ്ങും പ്രസിദ്ധമായി.
പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ജീവിച്ച കാതറിന്‍ 1830 നവംബര്‍ 27ന് ധ്യാനത്തില്‍ യേശുവിന്‍റെ മുള്‍മുടിയണിഞ്ഞ തിരുഹൃദയവും മാതാവിന്‍റെ വിമല ഹൃദയവും ‘എം’ എന്ന അക്ഷരത്തിന്‍റെ മാതൃകയില്‍ കാണുകയു~ായി. പള്ളി വികാരിയായിരുന്ന പുരോഹിതന്‍ അലടെലിനോട് ഈ കാര്യം വിശദികരിച്ചു. മാതാവ് നല്കിയ അനുഗ്രഹ പ്രസാദമായി സഭ അതിനെ ക~ു. 1832 ല്‍ ആര്‍ച്ച് ബിഷപ്പ് മാതാവ് കാതറനിന് നല്കിയസമ്മാനമായ കാശുരൂപം നിര്‍മ്മിക്കാനും അതു കഴുത്തിലണിയാനും വിശ്വാസികള്‍ക്ക് അനുവാദം കൊടുത്തു അങ്ങനെ കാതറിന്‍ അമലോല്‍ഭവമായി ലോകമറിഞ്ഞു.
ആ കാലത്ത് കോളറയും പ്ലേഗും ബാധിച്ച് ധാരാളം പേര്‍ മരിച്ചു. പാരിസിനെ ബാധിച്ചിരുന്ന പ്ലേഗ് പോലുള്ള മാരകരോഗങ്ങള്‍ക്ക് കാശുരൂപം ഒരു രക്ഷാകവചമായി മാറി. കാശുരൂപം കഴുത്തിലണിഞ്ഞവര്‍ രോഗശാന്തി നേടുകമാത്രമല്ല കുരുടരായ ചിലര്‍ കാഴ്ചയുള്ളവരായി മാറുകയും ചെയ്തു.
ഒരു സാധാരണ കൃഷിക്കാരന്‍റെ മകളായി 1806 മേയ് ര~ിനാണ് ഫെയിന്‍ ലെസ് മൗ ~ിയേഴ്സ് എന്ന ഗ്രാമത്തില്‍ ലബോറിയുടേയും ലൂയിസ് ഗോണ്‍ ടാര്‍ഡിന്‍റെയും മകളായി കാതറിന്‍ ജനിച്ചത്. 1818 ല്‍ കാതറിന്‍ ആദ്യകുര്‍ബാന കൈക്കൊ~തും ഇതേ ദേവാലയത്തില്‍ വച്ചാണ്. മൂത്ത സഹോദരി മാരി  ലൂയിസ്, പാരിസിലെ ഡോട്ടേഗ്സ് ഓഫ് ചാരിറ്റിയില്‍ കന്യാസ്ത്രീയായി സേവനം അനുഷ്ടിക്കുമ്പോഴാണ് കാതറിന്‍ 1831 ല്‍ പാരിസിലെ റു.ഡി.റിയുളിലുള്ള ഡോട്ടേഴ്സ് ഓഫ് ചാരിറ്റി വൃദ്ധസദനത്തില്‍ പരിചാരികയായെത്തിയത്. അന്ന് മുതല്‍ 1876 ഡിസംബര്‍ 31 ന് ഈ ലോകത്തോട് വിടപറയുന്നതുവരെ ജീവകാരുണ്യ പ്രവര്‍ത്തനമേഖലയ്ക്ക് കാതറിന്‍ ഒരു വഴിവിളക്ക് തന്നെയായിരുന്നു. ആ പേരില്‍ രോഗികള്‍ ലോകമെങ്ങും സുഖം പ്രാപിച്ചു. 1947 ജൂലൈ 27 ന് പോപ്പ് പീയുസ് ഏഴാമന്‍ കാതറിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
വിശുദ്ധ കാതറിനില്‍ നിന്നും എന്‍റെ മനസ്സ് പള്ളിക്കുള്ളില്‍ വ്യാപരിച്ചു. പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇരിക്കാനിരിപ്പിടമില്ലാതെ വരുമ്പോള്‍ ഒരു കറുത്ത മനുഷ്യന്‍ അവരെ മുന്നിലേയ്ക്ക് വിളിച്ചുകൊ~ുപോയി ഇരിപ്പിടമൊരുക്കുന്നതും വരുന്നവരെല്ലാം കുരിശുവരച്ച് പ്രവേശിക്കുന്നതും എനിക്ക് പുതുമയുള്ള കാഴ്ചകളായിരുന്നു. ആരാധന തീര്‍ന്നയുടനെ ഒരു കുളിര്‍ക്കാറ്റുപോലെ ഒരു മധുരഗാനം ഫ്രഞ്ച് ഭാഷയില്‍ എല്ലാവരെയും തഴുകിയുണ ര്‍ത്തി. ഹൃദ്യമായ സ്നേഹവായ്പ്പോടെ എല്ലാവരും കയ്യസൂരി കൊടുത്തു പിരിഞ്ഞു.പുറത്തിറങ്ങി ഇടത്ത് ഭാഗത്തുള്ള ലൈബ്രറിയില്‍ കടന്നു. അവിടെ കോഴിക്കോട്ടുകാരിയായ കന്യാസ്ത്രീ തെരെസയെ പരിചയപ്പെട്ടു. അവിടെനിന്ന് കുട്ടികള്‍ പലതും വാങ്ങി. ഞാന്‍ വാങ്ങിയത് വിശുദ്ധ കാതറിന്‍റെ ജീവചരിത്രപുസ്തകമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *