കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

അദ്ധ്യായം 2

നിലാവിലലിയുന്ന നോട്രീം ഡാം ദേവാലയം


ഇന്നത്തെ യാത്ര നോട്രീം ഡാമിഡി പാരീസ് കത്തിഡ്രലിലേക്കാണ്. ഹോട്ടലിനടുത്തു ള്ള സ്റ്റാറസ്ബര്‍ഗ് സെയിന്‍റ് ഡന്നീസ് മെട്രോ സ്റ്റേഷനില്‍ നിന്നാണ് യാത്ര തിരിച്ചത്. യൂറോപ്പി ലെ എല്ലാം വികസിത രാജ്യങ്ങളിലുമോടുന്ന ട്രയിനുകള്‍ കാണാനഴകാണ്. പുറമെ വെളിച്ചം ഘനീഭവിച്ചു നിന്നു. പ്രകൃതിദേവിയെ ആകാശദേവന്‍ വാരിപുണര്‍ന്നതുപോലെ ഒരു ചാറ്റല്‍മഴ പെയ്തിറങ്ങി. മഴയെ ആട്ടിപ്പായിച്ചുകൊ~് ട്രെയിന്‍ മുന്നോട്ട് പോയി. മഴ വെള്ളം പ്രകൃതിയെ കുളിപ്പിച്ചുകൊ~ിരുന്നു. ട്രെയിന്‍ യാത്രയില്‍ വളരെ ചുരുക്കം പേരാണ് പത്രം വായിക്കുന്നത്. മഴ പെട്ടന്ന് മാറി. പുറത്തേ കാഴ്ചകള്‍ ക~ുകൊ~ിരിക്കെ ഒരു പാട്ടുകാരി പുല്ലാന്‍കുഴല്‍ പോലെയുള്ള വാദ്യോപകരണം വായിച്ചുകൊ~് അകത്തേക്ക് വന്നു. യൂറോപ്പിലെ എന്‍റെ യാത്രക്കിടയില്‍ ഇത്രവലിയ ഒരു സംഗീതോപകരണം ഉപയോഗിച്ച് ഒ പ്പറ പാടുന്നത് ക~ത് ആദ്യമായിട്ടാണ്. മധുരമനോഹരമായി സുന്ദരിയായ ഒരു മദ്ധ്യവയസ്ക പാടുന്നു. ഇവരെയൊന്നും ഭിക്ഷാംദേഹിയായിട്ടോ അഭിസാരികയായിട്ടോ ആരും കരുതു ന്നില്ല. ദുര്‍ബലമനസ്സോടെ സങ്കുചിത ചിന്തകളോടെ ആരും നോക്കാറില്ല. ദരിദ്രരാഷ്ട്രങ്ങ ളിലെ മനുഷ്യത്വമില്ലാത്ത ശീലങ്ങളും കാണുന്നില്ല. എല്ലാവരും ആ സ്ത്രീയുടെ പാട്ടില്‍ ല യിച്ചിരിക്കുന്നു. സംഗീതവും സാഹിത്യവും അവരുടെ ജീവിതശൈലിയില്‍ എത്രയോ നൂറ്റാ ~ുകളായി ഒട്ടിചേര്‍ന്നതാണ്. അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ ഒരാള്‍ സൈക്കിളുമായി ട്രയിന്‍ കയറി.
ഇന്‍ഡ്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കാണുന്ന ഭിക്ഷക്കാരെ ഒരു നിമിഷം ഓര്‍ ത്തു.അംഗവൈകല്യങ്ങള്‍ ബാധിച്ച പാവങ്ങളെ പുനഃരധിവസിപ്പിക്കാന്‍ ഉത്തരവാദിത്വമുള്ള ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നില്ല. അവിടുത്തെ ട്രെയിനുകളില്‍ സ്വാരമതുരിയില്ലാതെ വയറ്റത്തടിച്ചുപാടുന്ന കുട്ടികളെ ആരും ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ഇവിടെ എല്ലാവരുടേയും മനം കവര്‍ന്നുകൊ~ാണ് സ്ത്രീ പാടുന്നത്. സെന്‍റ് മൈക്കിള്‍ നോട്രിഡയിമ്മിലിറങ്ങി. പല വാതിലുകളിലും സോര്‍ട്ടിയെന്ന് എഴുതിയിട്ടു~്. അതിന്‍റെ അര്‍ത്ഥം ഫ്രഞ്ച് ഭാഷയില്‍ പുറ ത്തേക്കുള്ള വഴിയെന്നാണ്. ദേവാലയത്തെ ലക്ഷ്യമാക്കി നടന്നു. നടപ്പാതയ്ക്കടുത്തുകൂടി ഇവിടുത്തെ വലിയ ര~ാമത്തെ നദിയായ സെയിന്‍ പാരീസിന്‍റെ ഹൃദയഭാഗത്തുടെയൊഴു കുന്നു. വലിയ നദി ലോയിര്‍ ആണ്. ല~നിലെ തെംസ് പോലെ സുന്ദരമാണ്. അതിലൂടെ ഒരു മാലിന്യങ്ങളുമൊഴുകുന്നില്ല. കുളിരളം കാറ്റ് തലോടിനിന്നു. പ്രാവുകള്‍ കൂട്ടമായും ഒറ്റയായും നദിക്ക് മുകളിലൂടെ പറക്കുന്നു. അനുരാഗ പുഴയില്‍ നീന്തുന്നതുപോലെ സഞ്ചാ രികളുമായി ഒരു ബോട്ട് മുന്നോട്ട് പോയി. ഇടയ്ക്കിടെ ബോട്ടുകള്‍ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നു. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നദി. റോഡരികില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറന്നിരിക്കുന്നു. എങ്ങും ആഡംബരത്വം നിറഞ്ഞുനില്ക്കുന്നു. ഞങ്ങളുടെ മുന്നിലൂടെ ആന ന്ദഭരിതരായി ജനം നടക്കുന്നു. അതില്‍ ചുംബിക്കുന്ന കമിതാക്കളുമു~്. പുരാതന ഭാവമുള്ള വീടുകള്‍ക്കിടയില്‍ വന്‍ സൗധങ്ങള്‍ പ്രതാപത്തോടെ ആകാശം മുട്ടെ ഉയര്‍ന്നു നില്ക്കുന്നു. ആരേയും ആകര്‍ഷിക്കുന്ന നദിയാണ് സെയിന്‍.
ആകാശ നീലിമയില്‍ നിന്ന് സൂര്യന്‍ അപ്രത്യക്ഷമായി. അകലെ ഉയരങ്ങളില്‍ ദേവാല യം മിന്നിനിന്നത് കണ്ണില്‍ നിന്ന് മാഞ്ഞുപോയി. ഇവിടുത്തെ കാലാവസ്ഥയുടെ ഗതി എങ്ങോട്ടെന്ന് പറയാന്‍ സാദ്ധ്യമല്ല. അതിനെ കൃത്യമായി അറിയിക്കാന്‍ കാലാവസ്ഥ കേന്ദ്രങ്ങളുള്ള തുകൊ~് വെറുതെയൊന്നും ഊഹിച്ചെടുക്കേ~തില്ല. എങ്ങും ഹൃദയസ്പര്‍ശിയായ കാഴ്ച കളാണ്. ഇവിടെയും റോഡുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ കൂടുതലാണ്. ആകാശത്ത് മഴമേ ഘങ്ങള്‍ ഉരു~ുകൂടുന്നത് ക~പ്പോള്‍ മഴപെയ്യുകയെന്ന് തോന്നി. മകനോട് ചോദിച്ചു. അ വന്‍ മൊബൈലില്‍ നോക്കിയിട്ടു പറഞ്ഞു. മഴപെയ്യില്ല. സത്യമാണ് അവന്‍ പറഞ്ഞത്. ആകാ ശത്ത് മേഘക്കൂട്ടങ്ങള്‍ പ്രണയിച്ചതല്ലാതെ മണ്ണിലേക്ക് വന്നില്ല. ഞങ്ങള്‍ ദേവാലയത്തിലെ ത്തി. ദേവാലയത്തിന് മുന്നില്‍ വരിവരികളായി ജനങ്ങള്‍ നില്‍ക്കുന്നു.മുറ്റം നിറയെ ധ്യാനത്തില്‍ ലയിച്ചുനില്ക്കുന്നവരെ പോലെ ജനങ്ങള്‍. ഇത്രമാത്രം ജനക്കൂട്ടം പ്രതിക്ഷിച്ചില്ല.ര~ു ഭാഗ ത്തായി ക്യൂവില്‍ നില്‍ക്കുന്നു.
ഫ്രഞ്ച്-ഗോഥിക്ക് ശില്പ നിര്‍മ്മിതിയില്‍ പ്രകാശിച്ചു നില്‍ക്കുന്ന ഈ ദേവാലയം ലോകത്തെ അതിമനോഹരങ്ങളായ പത്ത് ദേവാലയങ്ങളിലൊന്നും യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയതുമാണ്. ഓരോ ദിനം ഇവിടെക്ക് ഒഴുകിയെത്തുന്നത് മുപ്പത്തയ്യായിരത്തിലധികം സഞ്ചാരികളാണ്. സാധാരണ ദേവാലയത്തിന് മുകളില്‍ കുരിശാ ണെങ്കില്‍ ഇവിടെ ഇരട്ട പ്രസവിച്ചതുപോലെ ര~് രാജഗോപുരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഇതിനെ നോര്‍ത്ത് സൗത്ത് ടവറുകളായി അറിയപ്പെടുന്നു.  ഈ ടവറിന്‍റെ ഉയരം 69 മീറ്ററും അവിടെയെത്താനുള്ള സ്റ്റെപ്പുകള്‍ 380 ആണ്. ഏ.ഡി 1100-1300 കളിലാണ് ഇതിന്‍റെ നിര്‍മ്മി തിയെങ്കിലും ഏ.ഡി നാലാം നൂറ്റാ~ുമുതല്‍ ഇവിടെ ആരാധന തുടങ്ങിയിരുന്നു. ര~ാമത്തെ നിലയുടെ മദ്ധ്യഭാഗത്തായി പടിഞ്ഞാറെ ചക്രവാളം തിളങ്ങുംപോലെ വൃത്താകൃതിയിലുള്ള ഒരു ക്ലോക്ക് രൂപം. ഇതിന്‍റെ നിറമാര്‍ന്ന സൗന്ദര്യം കാണാന്‍ സാധിക്കുക രാത്രികാലത്താണ്. മുമ്പൊരിക്കല്‍ ജര്‍മ്മനിയിലെ കൊളോണില്‍ യൂറോപ്പ്-അമേരിക്കന്‍ പ്രവാസി സാഹിത്യ സംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍, ജോസ് പുതുശേരി മറ്റ് അമേരിക്കന്‍ എഴുത്തുകാര്‍ക്കൊപ്പം ഈ ദേവാലയത്തില്‍ വന്നിട്ടു~്. അന്നത്തെ സന്ധ്യയില്‍ ദേവാലയം നക്ഷത്രങ്ങളെപോലെ തിളങ്ങി നിന്നത് ഇപ്പോഴും മനസ്സിലു~്. അതിന്‍റെ ഇട ത്തും വലത്തുമായി ര~് ആര്‍ച്ചുരൂപങ്ങള്‍. അതിന് മുകളിലായി ര~് ക്ലോക്കുകള്‍. അതിന് താഴെയായി ചെറുതായുള്ള 28 വിശുദ്ധന്മാരുടെയും രാജാക്കന്മാരുടെയും പ്രതിമകള്‍. അതിന് താഴെയായിട്ടാണ് വലിയ മൂന്ന് രാജകീയ ആര്‍ച്ചുകള്‍. അതിലൂടെയാണ് അകത്ത് പോകു ന്നത്. പാരീസിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കത്തോലിക്ക സഭയുടെ നാലാമത്തെ കത്തിഡ്രലാണിത്.
നാലാം നൂറ്റാ~ിന് മുന്‍പ് ഇവിടെയാരാധിച്ചിരുന്നത് റോമന്‍ ദൈവമായ ജുപ്പീറ്റ റെയാണ്. ഡോ.സൈമണ്‍ ജയിംസ് എഴുതിയ റോമന്‍ചക്രവര്‍ത്തിമാരുടെ “അന്‍സിന്‍റ് റോം” എന്ന ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് റോമന്‍ ചക്രവര്‍ത്തിമാരുടെ ഏറ്റവും പ്രിയപ്പെട്ട ദൈവമാണ് ജുപ്പീറ്റര്‍. ഈ ദൈവമിരിക്കുന്നത് ആകാശമേഘങ്ങളിലാണ്. ആകാശത്ത് നിന്നുള്ള ഇടിമുഴക്കങ്ങളെ നിയന്ത്രിക്കുന്നത് ഈ ദൈവമാണ്. അതിനാല്‍ ജുപ്പീ റ്ററെ ഇടിമുഴക്കങ്ങളുടെ ദൈവമെന്ന് വിളിക്കും. കഴുകന്‍റെ രൂപമാണ് ഈ ദൈവത്തിന്. ഗ്രീസി ലെ ഏറ്റവും ആരാധ്യനായ ദൈവമാണ് സീയൂസ്. അതെ പ്രാധാന്യമാണ് യൂറോപ്പിലെങ്ങും ജുപ്പീറ്ററിനുമുള്ളത്. ഈ ദൈവത്തിന്‍റെ ഭാര്യയാണ് ജൂനോ. സ്ത്രീകളുടെ ദൈവമാണിവര്‍. ഇവരുടെ രൂപം മൈലാണ്. റോമന്‍ ചക്രവര്‍ത്തിമാരുടെ ദൈവത്തെ തകര്‍ത്ത് അവിടെ ഒരു ദേവാലയമു~ാക്കുക ആരിലും ആശ്ചര്യമുണര്‍ത്തുന്ന കാര്യമാണ്. ക്രിസ്തു കുരുശില്‍ സഹിച്ച വേദനയും രക്തസാക്ഷിത്വവുമാണ് അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാര്‍ക്ക് യൂറോപ്പിലെങ്ങുമു~ായത്. ജറുശലേമില്‍ നിന്ന് അവര്‍ ഇവിടെ എത്തിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ വിക സിത രാജ്യങ്ങളെ ഒരിക്കലും കാണാന്‍ സാധിക്കില്ലായിരുന്നു.
ഞങ്ങളുടെ അടുത്ത് നിന്ന് ഒരു ഗൈഡ് കൂടെ വന്നവര്‍ക്ക് ഇതാണ് വെളിപ്പെടുത്തു ന്നത്. ഇംഗ്ലീഷിലായതുകൊ~് ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ബ്രിട്ടനില്‍ നിന്നുവന്ന കുട്ടിക ളാണ്. ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നവരാകാം. കുട്ടികളുടെ അതെ പ്രായമുള്ള ഒരു യുവ സുന്ദരിയാണ് പുഞ്ചിരി പകര്‍ന്നുകൊ~് മനുഷ്യനെ നിത്യസ്നേഹത്തിലേക്ക് വശീകരിക്കുന്നവിധം ആഴമേറിയ ഈശ്വര വിശ്വാസമുള്ളവളെപോലെ പ്രതിപാദിക്കുന്നത്. ഒരു കുട്ടി ല~നിലെ സെന്‍റ് പോള്‍ കത്തീഡ്രല്‍ നിന്നിടത്ത് ലാവണ്യ സുന്ദരിയായ ഡയാന ദേവിയുടെ അമ്പലമായിരുന്നില്ലേ?. ആ ചേദ്യത്തെ അഭിനന്ദിച്ചുകൊ~് പറഞ്ഞത്. നമ്മുടെ പിതാക്കന്‍മാര്‍ കഴിഞ്ഞകാല ജീവിതത്തിന്‍റെ ഇരുടളഞ്ഞ ഇടനാഴികളില്‍ വേദനകള്‍, കഷ്ടങ്ങള്‍, സഹിച്ചവരും ജീവന്‍ വെടിഞ്ഞവരുമാണ്. അവര്‍ ഒരു വിളക്കു പോലെ പ്രകാശിച്ചു നിന്നവരാണ്.  റോമന്‍ ചക്രവര്‍ത്തിമാര്‍ ജനങ്ങളെ നയിച്ചത് അന്ധവിശ്വാസത്തിലൂടെയാണ്. അവര്‍ ആരാധിച്ച രക്തമൊഴുക്കിയ സ്ഥലങ്ങള്‍ പലതും ദേവാലയങ്ങളായി. അതിലൊന്നാണ് ഡയാനദേവി. ഇന്നു യുവാക്കളുടെ ഹരമായ ഡയാനയെ ഗ്രീക്കില്‍ അരാധിക്കുന്നവരു~്. ധാരാളം വിശുദ്ധന്‍മാരുടെ കാല്‍പാടുകള്‍ പതിഞ്ഞ മണ്ണാണിത്. വിശുദ്ധ ഡന്നീസിനെ ഈ ദേവാലയത്തിലാണ് അടക്കം ചെയ്തത്. വിശുദ്ധന്‍മാര്‍ മാത്രമല്ല ഫ്രാന്‍സിന്‍റെ സാഹിത്യ നായകന്‍ വിക്ടര്‍ ഹൂഗോ ഈ ദേവാലയത്തെ പശ്ചാത്തലമാക്കി “ഹന്‍ച്ച് ബാക്ക് ഓഫ് നോട്ടര്‍ ഡാം”എന്ന നോവല്‍ 1831 ല്‍ ഈ ദേവാലയത്തില്‍വെച്ച് ലോകത്തിന് സമ്മാ നിച്ചതായി എനിക്ക് പറയണമെന്ന് തോന്നി.
ഞങ്ങളുടെ മുന്നില്‍ നിന്ന് അവര്‍ യൂറോപ്പിന്‍റെ പിതാവെന്ന് വിളിക്കപ്പെട്ടിരുന്ന വിശു ദ്ധറോമന്‍ ചക്രവര്‍ത്തിയായിരുന്ന ചാര്‍ലിമെജിന്‍റെ പ്രതിമക്കടുത്തേക്ക് നടന്നു. ദേവാലയ ത്തിന്‍റെ മുന്നില്‍ ഇടത്തു ഭാഗത്തായി ഒരു ശൂലം പിടിച്ചുകൊ~ാണ് അദ്ദേഹം കുതിരപ്പുറ ത്തിരിക്കുന്നത്. ഇവിടെയധികം തിരക്ക് ക~ില്ല. ഫോട്ടോയെടുക്കാന്‍ വേ~ിമാത്രമാണ് അവിടേക്ക് ആള്‍ക്കാര്‍ പോകുന്നതെന്ന് തോന്നി. ക്രിസ്തീയ വിശുദ്ധന്‍മാരുടെ വിശ്വാസി കളുടെ വരവോടെയാണ് റോമന്‍ ഭരണകൂടത്തിന് ശുക്രദശ തുടങ്ങുന്നത്. യൂറോപ്പിന്‍റെ പ ലഭാഗത്തു~ായിരുന്ന രാജാക്കന്‍മാര്‍ കിരീടം തലയില്‍ ചൂടിയില്ല. ചര്‍ച്ചിമേജ് ക്രിസ്തുമതം സ്വീകരിക്ക മാത്രമല്ല യൂറോപ്പിനെ ഒരു കുടക്കീഴില്‍ കൊ~ുവരാന്‍ ഏറെ ശ്രമിച്ചതിനാലാണ് പോപ്പ് ലിയോ മൂന്നാമന്‍ അദ്ദേഹത്തെ സമാധാന പ്രിയനായ രാജാവെന്നും യൂറോപ്പിന്‍റെ പിതാവെന്നും വിശേഷിപ്പിച്ചത്. അല്ലെങ്കിലും അദ്ദേഹം ജനപ്രീതി നേടിയ കിരീടമില്ലാത്ത രാജാവായിരുന്നു. യൂറോപ്പിന്‍റെ ചരിത്രത്തില്‍ 46 വര്‍ഷം രാജാവായും 14 വര്‍ഷം ചക്രവര്‍ത്തി യായും ഭരിച്ച മറ്റൊരാളില്ല. ഏ.ഡി 814 ലാണ് അദ്ദേഹം മരണമടഞ്ഞത്. ഏ.ഡി ഏഴാം നൂറ്റാ~ിലാണ് ഈ ദേവാലയം ഒരു കത്തീഡ്രലായി മാറിയത്. ആദ്യനാളുകളില്‍ ക്രിസ്തു സഭയിലെ ആദ്യരക്തസാക്ഷിയായിരുന്ന വിശുദ്ധ സ്റ്റീഫന്‍റെ പേരിലാണ് ഈ ദേവാലയ മറിയപ്പെട്ടത്. പിന്നീട് മാതാവിന്‍റെ ദേവാലയമായി. ധാരാളം നൂറ്റാ~ുകളെടുത്താണ് ദേവാല യം ശാസ്ത്ര-കലകളുള്‍പ്പെടുത്തി യൂറോപ്പിലെ മഹത്തായ ഒരു നിര്‍മ്മിതിയാക്കി മാറ്റിയത്. ദേവാലയത്തിന്‍റെ മുന്‍ഭാഗം നീ~ുകിടക്കുന്ന ഒരു ഉദ്യാനമാണ്. ചെറിയ മരങ്ങള്‍ നിരനിര യായി നില്‍ക്കുന്നു. വിരിഞ്ഞുനില്‍ക്കുന്ന പലനിറത്തിലുള്ള പൂക്കള്‍ ദേവാലയത്തിന് അഴക് വര്‍ദ്ധിപ്പിക്കുന്നു. ഞങ്ങളും അവിടേക്ക് നടന്നു.
പൂക്കള്‍ ക~ുമടങ്ങുന്നവരുടെ കണ്ണുകളില്‍ ആനന്ദാശ്രുക്കളാണ്. ഒരു കോണിലായിഫ്രഞ്ച് പോലീസിന്‍റെ കാര്‍ കിടക്കുന്നു. അതിനുള്ളിലിരുന്ന് ഇവിടെ വന്നുപോകുന്നവരെ ടീ.വി സ്ക്രീനിലൂടെ ശ്രദ്ധിക്കുന്നു~്. കാറിന് പുറത്തൊരു പോലീസുകാരന്‍ മൊബൈലില്‍ സംസാരിക്കുന്നു. ഞാനങ്ങോട്ട് ചെന്നു. ഒരു ദേവാലയത്തിനു മുന്നിലും പോലീസ് വാഹനം ഇതുപോലെ കിടക്കുന്നത് ക~ിട്ടില്ല. ഇത് എന്തെന്നറിയാന്‍ എനിക്കാഗ്രഹമു~്. മനസ്സിലൊ രു ആശങ്ക തോന്നിയത് ഇദ്ദേഹത്തിന് ഇംഗ്ലീഷ് അറിയുമോയെന്നാണ്. ദേവാലയം പോലീസ് നിരീക്ഷണത്തിലെന്ന് ഞാന്‍ മനസ്സിലാക്കി. ആദ്യം തന്നെ പുഞ്ചിരിതൂകി ഗുഡ്മോണിംഗ് പറഞ്ഞു. അത് തിരികെ കേട്ടപ്പോള്‍ ഇംഗ്ലീഷ് അറിയുമായിരിക്കുമെന്ന് തോന്നി. എന്‍റെ അടുത്ത ചോദ്യം സുഖമാണോയെന്നാണ്. അതിനുള്ള ഉത്തരംകേട്ടപ്പള്‍ ഇംഗ്ലീഷ് അറിയാ മെന്ന് എനിക്ക് പൂര്‍ണ്ണമായി ബോധ്യപ്പെട്ടു. എന്‍റെ മനസ്സിനെ മഥിച്ച സംശയം ചോദിച്ചു. എന്തിനാണ് ഒരു ദേവാലയത്തിന് മുന്നില്‍ ഒരു പോലീസ് വാഹനം?
പോലീസുകാരന്‍ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ നോട്ടത്തില്‍ നിറഞ്ഞു നിന്നത് നീ അതില്‍ എന്തിന് ഉല്‍കണ്ഠപ്പെടുന്നുവെന്നാണ്. എന്‍റെ ആഗ്രാഹം അദ്ദേഹം നിരസിച്ചില്ല. ഒരു നിഷ്ക്കളങ്ക ഹൃദയഭാവത്തോടെ പോലീസ് സുരക്ഷയെപ്പറ്റി വിവരിച്ചു. 2017 ഫെബ്രുവരി 10ന് ലോകമെങ്ങും അക്രമങ്ങള്‍ അഴിച്ചുവിടുന്ന മതതീവ്രവാദികള്‍ ഇവിടെ യുമെത്തി. പോലീസ് അവരെ പിടികൂടി. ഇതിനെ തുടര്‍ന്ന് ഈ ഗ്രൂപ്പിലുള്ള ഒരാള്‍ ഇരുമ്പുദ ണ്ഡുപയോഗിച്ച് ഒരു പോലീസുകാരനെ പരിക്കേല്‍പ്പിച്ചു. ഗള്‍ഫിലെ ചില സമ്പന്ന രാജ്യങ്ങള്‍ പണം കൊടുക്കുന്നത് ആതുര സേവനത്തിനാണ്. അതിനെ തുടര്‍ന്നാണ് പരിശോധന കളും പോലീസ് സംരക്ഷണവും ഇവിടെ ഏര്‍പ്പെടുത്തിയത്. ആരാധനാലയങ്ങളിലും അങ്ങാ ടികളിലും ബോംബ് വെച്ച് മനുഷ്യരെ കൊല്ലുന്ന ഈ ഭീകരവര്‍ഗ്ഗത്തെ തീറ്റിപോറ്റുന്നത് ജാതിമതങ്ങള്‍ക്ക് അടിമകളായി കഴിയുന്ന രാജ്യങ്ങളെന്ന് ഇന്‍ഡ്യന്‍ കാഷ്മീരില്‍ പാകിസ്ഥാ ന്‍ കടത്തിവിടുന്ന ഭീകരവാദികളെ ലക്ഷ്യം വെച്ച് ഞാന്‍ പറഞ്ഞു. ആരോഗ്യകരമായ ഒരു ജീവിതം കെട്ടിപ്പെടുത്തേ~ യൗവ്വനങ്ങള്‍ രക്തത്തില്‍ ജീവന്‍ വെടിയുന്ന ദയനീയ കാഴ്ചക ള്‍. പോലീസുകാരന്‍ എന്നോട് ചോദിച്ചു. പാകിസ്ഥാന്‍ ഒരു ദിരിദ്രരാജ്യമല്ലേ?. അവര്‍ക്ക് ഈ സമ്പത്ത് എവിടുന്നു ലഭിക്കുന്നു. ഗള്‍ഫിലെ ചില സമ്പന്ന രാജ്യങ്ങളാണ് പണംകൊടു ക്കുന്നത്. ആതുരസേവനത്തിനാണ്. എന്നാലത് നരഹത്യക്ക് ഉപയോഗിക്കുന്നു. ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് ബോധ്യമായതുപോലെ തോന്നി. അവിടേക്ക് ഒരു പോലീസുകാരന്‍ വരുന്നത് ക~് കൃതജ്ഞതയോടെ ഞാന്‍ ഹസ്തദാനം ചെയ്ത് മടങ്ങി.
ദേവാലയത്തിന് മുകളില്‍ വളരെ ആകര്‍ഷകമായ ചെറുതും വലുതുമായ പള്ളിമണി കളിലേക്ക് എന്‍റെ കണ്ണുകളുയര്‍ന്നു. യൂറോപ്പിലെ ദേവാലയങ്ങളില്‍ ഇതുപോലുള്ള മണികള്‍ കാണാറില്ല. അതിനാല്‍ തന്നെ ഇത് ഈ ദേശങ്ങളുടെ ഐശ്വര്യമാണ്. അത്യധികം ശോഭ യോട് നില്‍ക്കുന്ന ഈ മണികളില്‍ നിന്നുയരുന്ന മണിനാദങ്ങള്‍ പാരിസിന്‍റെ അംഗരക്ഷകര്‍ കൂടിയാണ്. കേവലം മംഗളകര്‍മ്മങ്ങള്‍ക്കും ആരാധനകള്‍ക്കുമാണ് ദേവാലയമണികള്‍ മുഴക്കുന്നത്. മണിനാദങ്ങള്‍ ഒരു ജനതയുടെ സംരക്ഷകരായി മാറുന്നത് യുദ്ധസമയങ്ങ ളിലാണ്. ശത്രു വിമാനങ്ങള്‍ ആകാശത്ത് ക~ാലുടനെ ഈ മണികള്‍ ഒരു ചുഴലിക്കാറ്റു പോലെ ചെകിടടിപ്പിക്കും വിധം ശബ്ദമുയര്‍ത്തും.  ലോകമഹായുദ്ധങ്ങളില്‍ ഈ മണികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഒന്നും ര~ും ലോകമഹായുദ്ധങ്ങളില്‍ ജര്‍മ്മനി ഈ ദേവാല യത്തില്‍ ബോംബ് വര്‍ഷിച്ചു. ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സില്‍ ബോംബിട്ട് മണികള്‍ തകര്‍ക്കുന്നതിന്‍റെ പ്രധാന കാരണം മണിനാദമാണ്. പുരാതന കാലങ്ങളില്‍ ഇന്നത്തെ സൈറ ന് പകരം പള്ളി മണികളായിരിന്നു. എന്നാല്‍ രാജാക്കന്‍ന്മാരുടെ കിരീടധാരണം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ മണിനാദം വ്യത്യസ്ഥമാണ്. ക്രിസ്തുമസ്, ഈസ്റ്റര്‍ ദിനങ്ങളിലും ഈ മണികള്‍ മുഴങ്ങാറു~്. പതിനഞ്ചാം നൂറ്റാ~ില്‍ ലൂയിസ് പതിനാലാമന്‍ രാജാവാണ് സൗത്ത് ടവറില്‍ ഗ്രാന്‍റ് ഇമ്മാനുവേലെന്ന പേരില്‍ ആറുപത്തിമൂന്ന് ടണ്‍ ഭാരമുള്ള വലിയ മണികള്‍ തീര്‍ത്തത്. നോര്‍ത്ത് ടവറിലുള്ള ചെറിയ നാല് ടണ്‍ ഭാരമുള്ള എട്ട് മണിക ളില്‍ ചിലത് ഫ്രഞ്ച് വിപ്ലവകാലത്ത് തകര്‍ക്കപ്പെട്ടു. അതിന്‍റെ കാരണം രാജാവിനെ അനുകൂ ലിച്ചതുകൊ~് മണിനാദമുയര്‍ന്നതുകൊ~ാണ്. 1800 കളില്‍ അത് പുതുക്കിപണിതു.
ഈ ദേവാലയം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടാനുള്ള പ്രധാന കാരണ ങ്ങളില്‍ ചിലത് മാതാവിനോട് അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കുന്നില്ലെന്നുള്ള വിശ്വാസമാണ്, ഇംഗ്ല~ിലെ രാജാവായിരുന്ന ഹെന്‍ട്രി ആറാമനെ ഇംഗ്ല~ും ഫ്രാന്‍സും തമ്മിലുള്ള ഉടമ്പടി പ്രകാരം അദ്ദേഹത്തിന്‍റെ പത്താമത്തെ വയസ്സില്‍ ഫ്രാന്‍സിന്‍റെ രാജാവായി 16 ഡിസംബര്‍ 1431 ല്‍ ഈ ദേവാലയത്തില്‍ വെച്ചാണ് കിരീടധാരണം നടത്തിയത്. ഹെന്‍ട്രി എട്ടാമത്തെ വയസ്സില്‍ 5 നവംബര്‍ 1429 ല്‍ ഇംഗ്ല~ിന്‍റെ രാജാവായും കിരീടധാരണം നടത്തിയിട്ടു~്. ഹെന്‍ട്രിയുടെ അമ്മരാജ്ഞി കാതറയില്‍ ഡി വലോയിസ് ഫ്രാന്‍സിലെ രാജാവായിരുന്ന ചാള്‍സ് ആറാമന്‍റെ മകളാണ്. ആദ്യ കാലങ്ങളില്‍ ശത്രുക്കളായി ഏറ്റുമുട്ടിയവര്‍ ഒന്നും ര ~ും ലോകമഹായുദ്ധങ്ങളില്‍ ബ്രിട്ടനും ഫ്രാന്‍സും സുഹൃത്തുക്കളായിട്ടാണ് ശത്രുക്കളെ നേരിട്ടത്. 1950 വരെ ഈ ര~് രാജ്യങ്ങളും ക്രിസ്തീയ വിശ്വാസത്തില്‍ ആത്മീയ ഉണര്‍വ്വും വിശ്വാസവുമുള്ളവരായിരുന്നു. ബ്രിട്ടീഷ് ലൈബ്രററിയില്‍ ഏ.ഡി. 1500 കളില്‍ ഫ്രാന്‍സില്‍ നിന്നുള്ള ലോകത്തെ ഏറ്റവും വലിയ ചിത്രങ്ങളടങ്ങിയ ബൈബിള്‍ ഞാന്‍ ക~ിട്ടു~്. ഇ ന്നിവര്‍ മതത്തിന്‍റെ വേലിക്കെട്ടില്‍ നിന്നും മാറുക മാത്രമല്ല ഇന്നത്തെ സഭകളോടെ മരവിപ്പും മടുപ്പുമു~്. എന്നോടൊപ്പം ക്യൂവില്‍ നില്ക്കുന്നവരില്‍ നല്ലൊരുപങ്കും മാതാവിന്‍റെ സന്നി ധിയില്‍ പ്രാര്‍ത്ഥിക്കാന്‍ വന്നവരാണ്. ആ നാമം അവര്‍ ഉച്ചരിക്കുന്നു~്. 1804 ല്‍ നെപ്പോളി യന്‍ ബോണപ്പാട്ടിനെ പോപ്പ് പയസ് ആറാമന്‍ ഇവിടെവെച്ചാണ് ഫ്രാന്‍സിന്‍റെ ചക്രവര്‍ത്തി യായി സ്ഥാനാരോഹണം നടത്തിയത്. 1558 ല്‍ ഫ്രാന്‍കോയിസ് രാജാവ് സ്കോട്ട്ലാന്‍റ് രാജ്ഞി മേരി ഒന്നിനെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണ്.
പോപ്പ് ജോണ്‍ പോള്‍ ര~ാമന്‍ ര~് പ്രാവശ്യം ഈ ദേവാലയത്തില്‍ വന്നിട്ടു~്. ആദ്യം വരുന്നത് 30 മെയ് 1980 ലാണ്. ഫ്രഞ്ച് പ്രസിഡന്‍റ്മാരടക്കം ഇവിടുത്തെ ആരാധനക ളില്‍ പങ്കെടുത്തിട്ടു~്. ഞങ്ങളുടെ അടുത്തുകൂടി ഒരു കുടുംബത്തിലുള്ളവര്‍ മലയാളത്തില്‍ സംസാരിച്ചു പോവുന്നത് എന്നില്‍ ആനന്ദമു~ാക്കി. ക്യൂവില്‍ നിന്നതിനാല്‍ പരിചയപ്പെട്ടില്ല. അവരും ദേവാലയത്തിന്‍റെ സൗന്ദര്യം കവര്‍ന്നെടുത്തുകൊ~് നടക്കുന്നു.
സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞങ്ങള്‍ അകത്തേക്ക് നടന്നു. പുറത്തുക~ സൗന്ദര്യ ത്തെക്കാള്‍ ചിത്രങ്ങളാലും ശില്പങ്ങളാലും അത്യുജ്ജ്യലമായ തേജസ്സാണ് അകത്തുള്ളത്. എങ്ങും മെഴുകുതിരി വെട്ടത്തിന്‍റെ പ്രഭാപ്രസരമാണ്. അതിഥികളായിയെത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് കുഞ്ഞുഗ്ലാസിലെ എരിയുന്ന മെഴുകുതിരിയാണ്. ഓരോരുത്തര്‍ അത് കത്തി ക്കുന്നു.പാപദോഷത്തിനെന്നവണ്ണം ഞങ്ങളും കത്തിച്ചു. എല്ലാ കണ്ണുകളിലും ആനന്ദാശ്രു ക്കള്‍ നിറഞ്ഞു നിന്നു. ദേവീദര്‍ശനത്തിനെന്നവെണ്ണം നീ~ു കിടക്കുന്ന ഇരിപ്പിടങ്ങളിലേക്ക് ഓരോരുത്തര്‍ പോയിരിക്കുന്നു. ഞങ്ങളും ഇരിപ്പിടം കെ~ത്തി. അവിടെ ആരാധനയോ, പുരോഹിതരോ ഇല്ല. മനോഹരങ്ങളായ സ്തുതിഗീതങ്ങള്‍ കേട്ടുകൊ~ാണ് എല്ലാവരുമിരി ക്കുന്നത്. ഏ.ഡി 1100-1200 കളിലാണ് ഇവിടെ നിന്നും ഭക്തിഗാനങ്ങളുയരുന്നത്. ഭക്തിഗാ നങ്ങള്‍ ഫ്രഞ്ചിലും ഇംഗ്ലീഷിലും കേള്‍ക്കാം. വലത്ത് ഭാഗത്തായി വിവിധ നിറത്തിലുള്ളകൊടികള്‍ ആദ്യമായിട്ടാണ് ദേവാലയത്തില്‍ ക~ത്. ബലിപീഠത്തിന്‍റെ ഇരുഭാഗങ്ങളില്‍ വര്‍ണ്ണപകിട്ടാര്‍ന്ന തോരണങ്ങള്‍. അതും എനിക്ക് പുതുമയുള്ള ഒരു കാഴ്ചയായിരുന്നു. അ വിടെ പതിനാലാം നൂറ്റാ~ില്‍ തീര്‍ത്ത കിരീടം ധരിച്ച മാതാവ് ശിശുവായ യേശുവിനെ  കൈകളിലേന്തി നില്‍ക്കുന്നത് മന്ദഹാസ പ്രഭപരത്തുന്നു. ആ ശില്പനിര്‍മ്മിതിയില്‍ കാണു ന്നത് അലൗകിക സൗന്ദര്യമാണ്. ഒറ്റനോട്ടത്തില്‍ അതിന് ജീവനുള്ളതുപോലെ തോന്നും.
ഈ ദേവാലയത്തിന് 2019 ഏപ്രില്‍ 15 ന് തീപിടിച്ചത് ല~നിലിരുന്ന് ആശ്ചര്യത്തോ ടെയാണ് ഞാന്‍ ക~ത്. യൂറോപ്പിലെ പ്രമുഖ ദേവാലയങ്ങള്‍ക്കെല്ലാം തീപിടിത്തത്തിന്‍റെ ദുരാനുഭവങ്ങളു~്. ദൈവത്തെ ആരാധിക്കുന്ന  ദേവാലങ്ങളില്‍ എന്താണ് തീപിടിക്കുന്നത്?
യേശുക്രിസ്തു ജെറുസലം ദേവാലയത്തില്‍ നിന്ന് കച്ചവടക്കാരായ കള്ളപുരോഹിതരെ അടിച്ചുപുറത്താക്കിയത് ഒരു നിമിഷം ഓര്‍ത്തിരിന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാര്‍ ക്കോണ്‍ ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. കുരിശ് ക~ പിശാചിനെപ്പോലെ ഫ്രഞ്ച് കോടിശ്വരനായ ഫ്രാന്‍കോയിസ് പിന്‍ആള്‍ട് 100 മില്യണ്‍ യൂറോ ഉടനടി കൊടുത്തു. ആരും കാണാത്ത പ~ം ദൈവത്തിനിരിക്കട്ടെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *