പുലർമൊഴി അപഹാസ്യരാക്കുന്നവർ

Facebook
Twitter
WhatsApp
Email

നമ്മുടെ ഉറ്റവരുടെയും ഉടയവരുടെയും കണ്ണുനീരും ഉലയുന്ന ജീവിതങ്ങളും കണ്ടിട്ട് കാണാത്തവരെപ്പോലെ അഭിനയിച്ചും ഹൃദയം മന്ദീഭവിപ്പിച്ചും ഒളിഞ്ഞും തെളിഞ്ഞും പരിഹസിച്ചും മറ്റു ചിലപ്പോൾ ആക്രോശിച്ചിട്ടുമില്ലേ? നമ്മുടെ മനസ്സുകളൊക്കെ ഇത്ര കഠിനമായിപ്പോയതെന്താണ്? ഇങ്ങനെ പെരുമാറുന്നതിൽ നാം അഭിമാനിതരായി സ്വയം സന്തോഷിക്കുന്നുണ്ടാകും. എന്നാൽ, സത്യത്തിൽ നാം നമ്മളെ തന്നെ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യരാക്കുകയാണെന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഉള്ളു നിറയുന്ന സ്നേഹത്താൽ ആവശ്യക്കാർക്ക് നമ്മളാൽ കഴിയുന്ന സഹായം ഒരു നൈവേദ്യം കണക്കേ നമുക്ക് നല്കാനാകണം. അത് പലതാകാം. സമ്പത്തും പണവും ആഹാരവും വസ്ത്രവും പാർപ്പിടവും മാത്രമല്ലായിരിക്കും. ഒരു നോട്ടം ഒരു പുഞ്ചിരി ,ഒരു സാന്ത്വനം, ഒരു കരുതൽ , ഒന്നു തോളിൽ തട്ടി സാരമില്ലായെന്നൊരു വാക്കായിരിക്കാം. എന്താ അതു നമുക്കു നല്കാനാകില്ലേ? നമ്മുടെ ആഢിത്വത്തെ ഒന്നു മറന്നാൽ ഒന്നല്ല, പല ജീവിതങ്ങൾ രക്ഷപ്പെടും. നാം അപഹാസ്യരാകാതെ ബഹുമാന്യരാകും.

👏 ജോസ് ക്ലെമന്റ്

About The Author

Leave a Reply

Your email address will not be published. Required fields are marked *