LIMA WORLD LIBRARY

ശത്രു – ജോസ് ക്ലെമന്റ്

നമുക്ക് ശത്രുക്കളും മിത്രങ്ങളുമുണ്ട്. എന്നാൽ, അതിൽ ആരാണ് യഥാർഥ ശത്രു, മിത്രം എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ശത്രുവാണ് മിത്രമെന്ന് പറയാൻ കാരണങ്ങൾ നിരവധിയുണ്ടാകും. നാം സ്തുതിപ്പീരുകാരുടെയും സുഖിപ്പീരുകാരുടെയും ഇടയിൽപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട് അഹങ്കാരത്തിൽ തിമിർക്കുമ്പോൾ നമ്മുടെ വ്യക്തിത്വം ” നഗ്നമാണ് ” എന്നു വിളിച്ചു പറയാൻ ചങ്കൂറ്റമുള്ള ഒരു കുട്ടിയാണ് നമ്മുടെ ശത്രു. നമ്മുടെ ജീവിതത്തെ തകർക്കാൻ സാധ്യതയുള്ള കുറ്റങ്ങളെയും കുറവുകളെയും ചൂണ്ടിക്കാണിക്കുന്നതിൽ നമ്മുടെ മിത്രം പരാജയപ്പെട്ടാലും ചില കാര്യങ്ങളിൽ നാം ശരിയല്ലായെന്ന് വ്യക്തമായ വിമർശനത്തോടെ നമ്മുടെ സ്വയം ബോധത്തെ തട്ടിയുണർത്താൻ ശേഷിയുള്ളവനാണ് ശത്രു. നമ്മുടെ തെറ്റായ സ്വഭാവത്തിനു നേരെ നീട്ടപ്പെട്ട വിമർശനത്തിന്റെ ശരിയാണ് ശത്രു. അതേ, ശത്രു ഒരു തിരുത്തൽ ശക്തിയാണ്. ഒരു നാൾ നമുക്കു നമ്മുടെ ശത്രുവിനെ നോക്കി പറയാനാകും – എന്റെ വിമർശകാ, നീ ഇല്ലായിരുന്നുവെങ്കിൽ ഞാനൊന്നുമാകില്ലായിരുന്നുവെന്ന്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px