ചിങ്ങമാസം വന്നണഞ്ഞീടവേ
ചിത്തത്തിലാമോദം. പൂക്കുകയായി.
ചിത്രവർണോജ്വലയാം പ്രകൃതിയും
ചന്തങ്ങൾ വാരി യണിയുകയായി.
ചന്ദ്രതാരങ്ങൾ മാനത്തെ മുറ്റത്ത്
ചാരുവാം പൂക്കളം തീർക്കുകയായി ..
ചന്തയിൽ വന്നു നിരന്നിടുന്നു
ചേതോഹരങ്ങളാം
കറിക്കൂട്ടുകൾ.
ചിട്ടയിൽ പൂക്കൾ നിരത്തിയിതാ,
ചെല്ലക്കുട്ടികൾപൂക്കളം തീർത്തിടുന്നു.
ചക്രവർത്തിയാം മാവേലിത്തമ്പുരാൻ
ചിത്രരഥത്തിലെഴുന്നള്ളുകയായി.
ചാലവെ കൈകൊട്ടിപ്പാടീടുക
ചഞ്ചലാക്ഷിമാരെ താളത്തിൽ നൃത്തം – ച്ചവിട്ടിക്കേളികളാടീ വരവേല്ക്ക മന്നനെ ‘.
ചിന്താട്ടം പന്തടിമേളവും പെട്ടയാടി,
ചില്ലയിൽ തൊട്ടോരൂഞ്ഞാലാട്ടവും..
ചികുരമഴിച്ചിട്ടോരു തുമ്പിതുള്ളൽച്ചന്തവും.
ചക്കരവരട്ടിയും വെള്ളു പ്പേരിയും
ചക്കപ്രഥമനും പാലടപ്പായസവും.
ചേർന്നോരു സദ്യയും വിളക്കത്തുവിളമ്പിയും
ചേതോഹരമാകുമീ പൊന്നോണനാളുകൾ .
സമത്വസുന്ദര സാഹോദര്യത്തിൻ,
സമഭാവനപൂക്കും വസന്തോത്സവമീയോണം.
സസ്യലതാദികൾ പൂവണിയും
സന്തോഷത്തിൻ വഞ്ചിപ്പാട്ടുകളുയരും,
സുവർണമനോഹര നിമിഷത്തിൻ
സുന്ദരസുദിനങ്ങളീ യോണപ്പുകിലുകൾ’ .
സഹജാതരേവരൂ വരൂ വന്നീ.
സാമോദത്തിൻ ജീവന ലഹരി നുണഞ്ഞാലും.
സന്താപങ്ങളെയാട്ടിയകറ്റി നമുക്കിന്നിൻ
സൈകതസാനുവിൽ മയങ്ങിയുണർന്നീടാം.
സമഞ്ജസംചേർന്നൊറ്റ മനസ്സായി.
സാനന്ദമാടിയും പാടിയും മന്നനു മോദമേകാം..
സാനന്ദമാടിയും പാടിയും മന്നനു മോദമേകാം
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ….
About The Author
No related posts.