മതിമുഖിബാലേ രാധേ
നിൻ മുഖശ്രീക്കിന്നെന്തേ മങ്ങൽ
കായാമ്പൂവർണ്ണൻ വന്നതില്ലേ നിന്നെ കര ലാളനത്താൽ പൊതിഞ്ഞതില്ലേ
വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ
വ്രീളാവിവശയായ്
കാത്തിരുന്നിട്ടും
രതിലോലൻ കണ്ണൻ ഗോപികമാരൊത്ത് രാസലീലയിൽ മുഴുകിപ്പോയോ ഇന്ന്
രാസലീലയിൽ മുഴുകിപ്പോയോ
പുല്ലാങ്കുഴലിന്റെ രതി നാദത്തിനായ് രാഗാർദ്രയായ് നീ കൊതിച്ചു നിൽക്കേ
കാർമുകിൽ വർണ്ണൻ ഗോക്കളേ മേച്ച്
കാളിന്ദി തീരത്ത് കളിയാടുകയോ ഇന്ന് കാളിന്ദീ തീരത്ത് കളിയാടുകയോ
യദുകുല കന്യാ ദുഖമിതെന്തിന്
രാധേ പ്രണയ പരിഭവം വേണ്ടാ യദുകുല രതിദേവൻ മായക്കണ്ണൻ യാദവർക്കെല്ലാം ഒരു പോലെ നാഥൻ
About The Author
No related posts.