അഞ്ജനക്കണ്ണ് – (ഗോപൻ അമ്പാട്ട്)

Facebook
Twitter
WhatsApp
Email

മുന്തിരിയല്ല, കറുകറ-
യൊരു കുമ്പിളുമല്ല
ചന്ദനമല്ല, ചാരുതയാം
കരിവണ്ടിൻ ചുംബനമല്ല
കളിയല്ലാ, കളിചിരിതൻ തിരയിളകും കനവല്ലാ,
പുളിയല്ലാ, പലചുവരും പടമാക്കുംപുകയല്ലാ,
നിറമില്ലാ, നറുമലരിൻ
സഖിയാകുംനിഴലല്ലാ,
മണമില്ലാ, മധുരിതമായ്
കഥപറയും മുഖമില്ലാ,
കാതിനിമ്പമില്ല, കാണാൻ
കണ്ണിലണയുകില്ല
വൻകാട്ടിനുള്ളിലുള്ള
ചെറുകൂട്ടുകാരനാണേ
കള്ളമൊട്ടുമില്ല കാണും
വെള്ളമാണ് കൂട്ട്
എള്ളുപാകുംനാട്ടിലെന്നും ഉള്ളിലാണ്ചൂട്
നേർത്തതൂവലില്ല, ഒട്ടും
കൂർത്ത രൂപമില്ല
ചീർത്ത മേനിയാണേ
ആരും വാർത്തയാക്കുകില്ല
ആരുമില്ലകൂടെ, എന്നും
സ്നേഹമുള്ളയാള്
ഞായറല്ല നാള്, പക്ഷേ
ഞാവലെന്നു പേര്

About The Author

Leave a Reply

Your email address will not be published. Required fields are marked *