SAVE KERALA FROM MULLAPPERIYAR DAM DISASTER

Facebook
Twitter
WhatsApp
Email

https://chng.it/nB8v5bwNRx

കോട്ടയം: കേരളത്തിൻറെ സുരക്ഷയ്ക്ക് മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. ഇതിനായി പാർലമെൻ്റിൽ സമ്മർദ്ദം ചെലുത്തും.Mullaperiyar ‘Needs New Dam’

കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ
വാർത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് സുരക്ഷയും തമിഴ്നാട് ജലവും എന്നതാണ് നമ്മൾ എന്നും മുന്നോട്ടുവയ്ക്കുന്ന അഭിപ്രായം. അതുകൊണ്ടുതന്നെ അണക്കെട്ട് പണിയുന്നതിന് തമിഴ്നാട് എതിർക്കുന്നതിൽ അർത്ഥമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാം കേരളത്തിന് ഭീഷണി തന്നെയാണ്. ഇക്കാര്യത്തിൽ കേരളത്തിൻറെ ആശങ്ക കൂടികണക്കിലെടുക്കണം.
കാലഹരണപ്പെട്ട അണക്കെട്ട് ഇടയ്ക്കിടയ്ക്ക് ബലപ്പെടുത്തിയാൽ പൂർണ്ണ സുരക്ഷിതം എന്നു പറയാനാവില്ല.

ഓസ്ട്രേലിയ അടക്കമുള്ള പല വിദേശരാജ്യങ്ങളും ഇത്തരത്തിലുള്ള പഴയ ഡാമുകൾ പൊളിച്ചുമാറ്റി പുതിയത് നിർമ്മിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യം ലോക്സഭയിൽ ഉന്നയിക്കും.ഇടുക്കി എംപി ആയിരിക്കുമ്പോഴും ഇക്കാര്യം ലോക്സഭയിൽ ഉയർത്തിയിട്ടുണ്ട്. തമിഴ്നാടിന്റെ എതിർപ്പ് കേന്ദ്ര ഗവൺമെൻറ് നേതൃത്വത്തിൽ ചർച്ച നടത്തിപരിഹരിക്കാവുന്നതേയുള്ളൂ.

രണ്ട് ഐഐടികളുടെ വിദഗ്ധ പഠനം മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പത്തിലും പ്രളയത്തിലും സുരക്ഷിതമല്ലെന്ന് തന്നെയാണ്. ഇത് ഗൗരവമായി കണക്കിലെടുക്കണം. അണക്കെട്ട് തകർന്നാൽ
കേരളത്തിന് മാത്രമായിരിക്കും ദുരന്തം.
തുടങ്ങിയ കാര്യങ്ങളും ബന്ധപ്പെട്ടവരുമായി വിശദമായ ചർച്ച നടത്തി കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തും.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്. സംസ്ഥാന സർക്കാരിൻറെ ഇടപെടലും
അനിവാര്യമാണ്.മാധൃമങ്ങളുടെ തലസ്ഥാനമെന്ന നിലയിൽ കോട്ടയത്ത് അന്താരാഷ്ട്ര നിലവാരത്തിൽ മീഡിയ സിറ്റിസ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്ന് ഫ്രാൻസിസ് ജോർജ് വൃക്തമാക്കി.

പ്രസ് ക്ലബ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി റോബിൻ തോമസ് പണിക്കർ നന്ദിയും രേഖപ്പെടുത്തി.

ഇന്ത്യ മഹാരാജ്യത്തിന് ലോകത്തിന് തന്നേ നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ സംഭാവനകളിൽ വിലപ്പെട്ട ഒരു ടെക്നോളജി ആയിരിക്കും ഡാമുകൾ ബലപ്പെടുത്തുക എന്നുള്ളത് .

കാരണം ലോകത്തുള്ള മറ്റെല്ലാ രാജ്യങ്ങളിലും മണ്ടന്മാര് ഡാമുകൾ ഡികമ്മിഷൻ എന്തിന് ചെയ്യണം തമിഴ്നാട് സുപ്രീംകോടതിയും നമ്മുടെ കേന്ദ്ര ഗവൺമെൻറ് ഒക്കെ അംഗീകരിച്ച ഡാം ബലപ്പെടുത്തൽ നടത്തിയാൽ പോരെ ?

എന്തിനാണ് ഈ ഡീ കമ്മീഷൻ ചെയ്ത് പഴയ ഡാമുകൾ പോളിച്ചു കളയുന്നത്
കൂടാതെ ഇനിയിപ്പോൾ പുതിയ ടെക്നോളജി ഉപയോഗിച്ച് ബലപ്പെടുത്തൽ നടത്തിയ സ്ഥിതിക്ക് ഒരു 128 വർഷം കൂടാൻ മുല്ലപ്പെരിയാർ ഡാം സേഫ് ആയിട്ട് ഇരിക്കും എന്ന് പ്രതീക്ഷിക്കാം

120 വർഷം കഴിയുമ്പോൾ വീണ്ടും ബലപ്പെടുത്തിയാൽ മതിയോ അതോ അപ്പോൾ എങ്കിലും കമ്മീഷൻ ചെയ്യണം എന്നാണോ , എന്ന കാര്യത്തിലെങ്കിലും സുപ്രീംകോടതി ഒരു വാക്ക് പറയും എന്ന് പ്രതീക്ഷിക്കുന്നു .
ഈ ഡാമിന് ഇപ്പൊൾ ഭയങ്കര ബലമാണ് എന്ന് പറയുന്ന ജസ്റ്റിസ് kt തോമസ് ഒക്കെ ഇതിനെപ്പറ്റി എന്തുപറയുന്നു എന്തോ ?
90കളിലോ രണ്ടായിരത്തിലോ ഒക്കെ ബലപ്പെടുത്തൽ നടത്തിയത് ഇനിയും ഡാം ചിരഞ്ജീവിയായി ഇരിക്കുമോ. ?

ഡാം പൊട്ടില്ല അത്രയ്ക്ക് ബലമാണ് ഡാമിന് താഴെ വസ്തു തന്നാൽ അവിടെ താമസിക്കാം എന്ന് പറഞ്ഞത് ജസ്റ്റിസ് കേ റ്റി തോമസ് ആണ് .
അദ്ദേഹത്തിൻറെ വാദഗതികളെ ശരിവെച്ചുകൊണ്ട് ബിജെപിയുടെ വക്താവ് ടി ജി മോഹൻദാസ് സംസാരിക്കുകയുണ്ടായി
ബലപ്പെടുത്തിയോ ഇല്ലയോ ഈ കാര്യങ്ങൾ ഒന്നും പറഞ്ഞ് ഞാൻ തർക്കിക്കുന്നില്ല .

ഡാം ബലപ്പെടുത്തൽ ഒരു ശാശ്വത പരിഹാരം ആണെങ്കിൽ ലോകത്ത് മറ്റു രാജ്യങ്ങൾ ഒന്നും എന്തുകൊണ്ട് ഈ രീതി അവലംബിക്കുന്നില്ല. ?
എന്തിനാണ് ഒരു ഡാം ഡീ കമ്മീഷൻ ചെയ്തു കളയുന്നത് ? ബലപ്പെടുത്തിയ പോരേ ?
പക്ഷേ ലോകത്ത് ആരും അങ്ങനെ അതിബുദ്ധി കാണിക്കുന്നില്ല .

അടുത്ത പോയിൻറ് ഇടുക്കി താങ്ങി കൊള്ളും എന്നുള്ളതാണ് .
അങ്ങനെയാണെങ്കിൽ മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയിലുള്ള ആൾക്കാരെ തവിടുകൊടുത്തു മേടിച്ചതാണോ ? അവർ മനുഷ്യർ അല്ലേ ?
അവരുടെ ജീവനും വസ്തുവകകൾക്കും വിലയില്ലേ. ?

പിന്നെ ഡാം പൊട്ടത്തില്ല എന്ന് പറയുന്ന ആൾക്കാര് ഒട്ടും പേടിക്കേണ്ട കാര്യമില്ല.
ഡാം ഒരിക്കലും ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിൽ പൊട്ടില്ല.
എല്ലാ ഡാമുകളിലും നിറഞ്ഞു കവിഞ്ഞ് ജലമുള്ള മെയ് പകുതിക്ക് ശേഷം എപ്പോൾ വേണമെങ്കിലും , പ്രളയവും മേഘവിസ്ഫോടനവും ഒക്കെ സംഭവിക്കുന്ന കേരളത്തിൽ , ഒരു ചെറിയ ഡാം എങ്കിലും പൊട്ടുമ്പോൾ മറ്റെല്ലാ ഡാമുകൾ നിറഞ്ഞ നിൽക്കുകയായിരിക്കും!
തമിഴ്നാടിനു പോലും അധിക ജലം കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം ആയിരിക്കും അപോൾ

ഉറങ്ങുന്നവരെ മാത്രമേ നമുക്കു ഉണർത്താൻ ആകൂ , കുറച്ച് സാധാരണക്കാരെ മാത്രം
ഉറക്കം നടിക്കുന്ന അതിബുദ്ധിമാൻമ്മാരെ ഉണർത്താൻ നമുക്കു കഴിവില്ല.
അവർ ഇംഗ്ലീഷ് ദേവന്മാർ പണിതാൽ പൊട്ടില്ല , തമിഴ് നാട് ബലപ്പെടുത്തി , സുപ്രീം കോടതി ധൈര്യം തന്നു എന്നൊക്കെ പറഞ്ഞ് സമാധാനമായി ഉറങ്ങും
ആ മിടുക്കന്മാർ മുല്ലപ്പെരിയാറും ഇടുക്കിയും നേരിട്ട് വന്ന് ക്ഷണിച്ചാൽ മാത്രമേ വിശ്വസിക്കുക ഉള്ളൂ.

സോഷ്യൽ മീഡിയ , ഫേസ്ബുക്ക് , വാട്ട്സ്ആപ്പ്, ഇവിടങ്ങളിൽ എല്ലാം മുല്ലപ്പെരിയാർ വിഷയം കൊണ്ട് നിറയണം , ക്ലബ്ഹൗസ് ചർച്ചകൾ നടക്കണം .
ഈ ജൂൺ ജൂലൈ മുതലങ്ങോട്ട് പ്രളയവും കനത്ത മഴയും ഉള്ള സമയത്ത് മാത്രമാണ് സാധാരണ മലയാളികൾ മുല്ലപ്പെരിയാറിനെപ്പറ്റി ആകുലരാകുന്നത് . അത് കഴിഞ്ഞാൽ പിന്നെ അവര് മുല്ലപ്പെരിയാറിനെ മറക്കും അതുകൊണ്ട് നല്ല മഴ പെയ്യുന്ന എല്ലാ ദിവസങ്ങളിലും വാട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ ലിങ്ക് ഡിപിയും , പിന്നെ ഫേസ്ബുക്ക് പോസ്റ്റുകളും നമ്മുടെ ഗ്രൂപ്പിൽ വരുന്ന ചർച്ചകളും ഒക്കെ എടുത്ത് ഫേസ്ബുക്കിൽ ഇട്ടാൽ ആ സമയത്ത് ആൾക്കാർക്ക് അത് മനസ്സിലാവും അങ്ങനത്തെ നല്ല പോസ്റ്റുകൾ ഷെയർ ചെയ്യാൻ പറ്റിയ ലിങ്കുകൾ മുല്ലപ്പെരിയാറും ആയിട്ട് ബന്ധപ്പെട്ട് വീഡിയോ ഗ്രൂപ്പിൽ ഇടുകയാണെങ്കിൽ അത് എടുത്ത് എല്ലാവർക്കും പോസ്റ്റ് ചെയ്യാൻ സാധിക്കും
.
നമുക്കു എല്ലാ സോഷ്യൽ മീഡിയയും ഉപയോഗിക്കാൻ സാധിക്കും , പ്രധാന പത്രങ്ങളെല്ലാം മുല്ലപ്പെരിയാർ വാർത്തകൾ മുക്കാൻ ശ്രമിക്കും .അവർക്ക് അതിനുള്ള തുക കിട്ടുന്നുണ്ട്.

അതുകൊണ്ട് സോഷ്യൽ മീഡിയയെ നമ്മൾ പരമാവധി ഉപയോഗിക്കുക. മറുനാടൻ ഒക്കെ പോലെ കുറച്ച് ഓൺലൈൻ മീഡിയ മാത്രമാണ് മുല്ലപ്പെരിയാർ വിഷയത്തിൽ നമ്മളെയൊക്കെ സപ്പോർട്ട് ചെയ്യുന്നത് .
മറ്റ് പ്രധാന ഓൺലൈൻ പത്രങ്ങളെയും സമീപിക്കാൻ സാധിക്കും.

നമ്മുടെ മുല്ലപ്പെരിയാർ ഡികമ്മിഷൻ ഗ്രൂപ്പ് അഡ്മിനുകളിലും ഒരാളായിട്ട് റസൽ ജോയ് സാർ ഉണ്ട് .

അദ്ദേഹം പറഞ്ഞ ഐഡിയകളാണ് നമ്മൾ കൂടുതൽ ഫോളോ ചെയ്യുന്നത് ഒരു ടണൽ ഉണ്ടാക്കിക്കൊണ്ട് മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തമിഴ്നാട്ടിലും കൊടുക്കാം എന്ന ആശയമാണ് ഇപ്പോൾ ഉള്ളത്.
പുതിയൊരു ഡാം നിർമ്മിച്ചു കൊണ്ട് വരും തലമുറകൾക്ക് കൂടി റിസ്ക് ഉണ്ടാക്കേണ്ട കാര്യമില്ല

ഇനി ബലപ്പെടുത്തൽ വിശ്വസിക്കുന്നവരോട് ?

1990കളിലെ ടെക്നോളജി ഉപയോഗിച്ച് നടത്തിയ ബലപ്പെടുത്തൽ 30 വർഷം കഴിഞ്ഞു !
ഈ ബലപ്പെടുത്തൽ വാഗ്വാദം ഉപയോഗിച്ച് എത്ര വർഷം കൂടി ഡാം നിലനിർത്തും ?

ഇതിനും ഒരു കാലപരിധിയില്ലേ. ?

Please sign up for the petition

https://chng.it/nB8v5bwNRx

ഇതു പ്രധാനമന്ത്രിക്ക് ഉള്ള അഡ്വ റസ്സൽ ജോയ് സാറിൻറെ നിവേദനം ആണ് എല്ലവരും ഒപ്പിടുക , പ്രചരിപ്പിക്കുക .

SCAN THIS QR CODE TO SIGN THE PETITION

 

About The Author

Leave a Reply

Your email address will not be published. Required fields are marked *