LIMA WORLD LIBRARY

ആരാണ് ഗുസ്തി താരം വിനേഷ് ഫോഗാട്ടിയെ വീഴ്ത്തിയത് –  കാരൂർ സോമൻ, ചാരുംമൂട്

ഓരോ ഭാരതീയന്റെ ഹൃദയത്തിൽ മുറിവുണ്ടാക്കിയ പാരീസ് ഒളിമ്പിക്‌സിലെ ഗുസ്തി താരത്തിന്റെ അയോഗ്യത രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ  ആവശ്യം സഭാ ചെയർമാൻ നിരോധിച്ചത്, എം.പിമാർ സഭ ബഹിഷ്‌ക്കരിച്ചതോടെ രാഷ്ട്രീയ നിറവും  കൈവന്നിരിക്കുന്നു. ഒരു ജനതയുടെ സ്വപ്നസാക്ഷത്ക്കാരമാണ് ഓരോ ഒളിപിക്‌സ്.  ഓരോ ഒളിമ്പിക്‌സിന്റെ ലക്ഷ്യം പുതിയ ഉയരം, പുതിയ വേഗം, പുതിയ മുഖം ഇതൊക്കെയാണ്.
2012-ൽ ലണ്ടൻ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിന് വേണ്ടി ഒരു മാസക്കാലം റിപ്പോർട്ട് ചെയ്തപ്പോഴാണ് ഈ വിസ്മയങ്ങളുടെ വാതായനം ഞാൻ തിരിച്ചറിഞ്ഞത്. അന്നും അല്ലറ ചില്ലറ കുഴപ്പങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ലോക കായിക മാമാങ്കത്തിന്റെ പാരമ്പര്യ പ്രൗഢിക്ക് വെളിച്ചത്തിന്റെ നഗരമായ പാരീസ് മിഴി തുറന്നപ്പോൾ ആ വെളിച്ചം നിഴലുക ളായി മാറുമെന്ന് പ്രതീക്ഷിച്ചില്ല.  ഒളിമ്പിക്‌സ് ഗുസ്തി സ്വർണ്ണം അല്ലെങ്കിൽ വെള്ളി മെഡൽ  ഇന്ത്യയിലേക്ക്  വിനേഷ് ഫോഗാട്ട് കൊണ്ടുവരാതെ ‘ഞാൻ തോറ്റു.ഗുസ്തി ജയിച്ചു’ എന്ന വിങ്ങുന്ന വാക്കുകൾ കണ്ണീരോടെ പറയുമ്പോൾ ആരുടെയും മിഴികൾ നിറഞ്ഞുതുളുമ്പും.  ഇന്ത്യയിലെ 142 കോടി ജനങ്ങളുടെ പ്രവാസി ഇന്ത്യക്കാരുടെ ഹൃദയത്തിനേറ്റ ഉണങ്ങാത്ത മുറിവ്. ഇത് ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഒരു ചോദ്യം അവശേഷിക്കുന്നത് ആരാണ് വിനേഷിനെ വീഴ്ത്തിയത്? ഒറ്റ ദിവസംകൊണ്ട് വിനേഷിന്റെ ശരീരഭാരം കൂട്ടിയത് ആരാണ്?
ലോകം മുഴുവൻ ഭാരതീയരടക്കം പാരിസിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് നമ്മുടെ മനം കവർന്ന കോമൺവെൽത്തു് സ്വർണ്ണ ജേതാവ്, പാരീസ് ഗുസ്തിയിൽ ജപ്പാന്റെ ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ച, 2018-ലെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് അങ്ങനെ എത്രയോ മെഡൽ നേടിയ വിനേഷ് ഫൈനലിൽ ഇടം നേടി ഇപ്പോൾ വെള്ളി മെഡലിന് വേണ്ടി കായിക കോടതിയെ സമീപിച്ചിരിക്കുന്നു. കാരണം 50 കിലോഗ്രാം വിഭാഗ ത്തിൽ ശരീര ഭാരം 100 ഗ്രാം കൂടിപ്പോയി. ഈ ഒറ്റ കാരണത്തിനാണ് ലോക റെസ്‌ലിങ് അയോഗ്യത കല്പിച്ചത്.  ഇപ്പോഴാണ് നമ്മൾ മനസ്സിലാക്കുന്നത് ഗ്രാം എന്ന സാധനത്തിന് ഇത്ര വിലയോ? അമേരിക്ക ഐക്യ രാഷ്ട്ര സഭയിലൂടെ ഓരോ രാജ്യത്തെ വരുതിയിലാക്കുന്ന തുപോലെ അമേരിക്കയുടെ സാറ ആൻ ഹിൽഡർ ബ്രാന്റിനെ നേരിടാനിരിക്കുമ്പോഴാണ് ഈ തിരിച്ചടി നേരിടുന്നത്. ഇതിൽ അമേരിക്കൻ കായിക രംഗത്തുള്ളവരുടെ ഇടപെടലു ണ്ടായോ? അതോ കായിക താരങ്ങൾ ഡൽഹിയിൽ ഒരു എം.പി.ഏഴ് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയപ്പോൾ സമര പോരാട്ട പ്രതിഷേധവുമായി വിനേഷ് എന്ന ധീരവനിത രംഗത്ത് വന്നതിന്റെ പ്രതികാര നടപടിയോ? നീതി ലഭിക്കില്ലെങ്കിൽ അവർക്ക് കിട്ടിയ കായിക മെഡൽ ഗംഗയിൽ വലിച്ചെറി യുമെന്നുവരെ പ്രഖ്യാപിച്ചു.  കായിക താരങ്ങളോട് അതിക്രമം നടത്തുന്നവർ സാധാരണ പെൺ കുട്ടികളെ വെറുതെ വിടുമോ? അവരുടെ പരാതി എന്തായി? കുറ്റവാളികളെ ശിക്ഷിച്ചോ?
ഇന്ത്യയുടെ കായിക ചരിത്രം മാറ്റിയെഴുതാൻ വന്ന കായികതാരത്തോടെ ഇത്ര ക്രുരത മനുഷ്യത്വമുള്ളവർ കാട്ടുമോ? താമര നമ്മുടെ ദേശീയ പുഷ്പമാണ്. മനുഷ്യർ താമരയെ പോലെ ശിരസ്സുയർത്തി ജീവിക്കണമെന്നാണ് അടിസ്ഥാന പ്രമാണം. അതിന്റെ മഹത്വം നമ്മിൽ ഇല്ലാത്തതുപോലെയാണ് ഓരോ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. എന്ന് പറഞ്ഞാൽ കണ ക്കപ്പിള്ളയുടെ വീട്ടിൽ വറുക്കലും പൊരിക്കലും, കണക്കുനോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും മാത്രം. ഇതാണ് ഇന്ത്യയുടെ സാമൂഹിക ചിത്രം. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, അനീതി, മതസ്പർദ്ധ തുടങ്ങി  കലാ സാഹിത്യ രംഗത്തും ഇതൊക്കെയാണ് സംഭവിക്കുന്നത്. ഗംഗയിൽ കായിക മെഡൽ വലിച്ചെറിയുമെന്ന് പറഞ്ഞതുപോലെ പല പ്രമുഖ സാഹിത്യ പ്രതിഭകൾ എഴുത്തുകാരെ കൊന്നൊടുക്കിയതിനും, ഈ രംഗത്ത് നട ക്കുന്ന അനീതിക്കെതിരെ അവർക്ക് കിട്ടിയ സാഹിത്യ അക്കാദമി അവാർഡുകൾ വലിച്ചെറി ഞ്ഞിട്ടുണ്ട്.
സംസ്‌കാര സമ്പന്നമായ ഒരു ജനത  കലാ സാഹിത്യ ശാസ്ത്ര കായിക രംഗങ്ങളിൽ രാഷ്ട്രീയ നിറം നോക്കി പദവികൾ, പുരസ്‌കാരങ്ങൾ, നിയമനം നടത്തുക എത്ര ബാലിശ മാണ്.  കേരളത്തിൽപ്പോലും ഇത് സംഭവിക്കുന്നു. ഒരാളുടെ യോഗ്യതയല്ല അളവ്‌കോൽ അതിലുപരി രാഷ്ട്രീയ നിറമാണ്. ഇതിലൂടെ എത്രയോ യോഗ്യതയുള്ളവർ അയോഗ്യരാ കുന്നു. ഈ സാമൂഹിക സാംസ്‌കാരിക  രാഷ്ട്രീയ ജീർണ്ണത, വൈകൃതം എത്ര ദയനീയമാണ്. ഇതൊക്കെ എന്നവസാനിക്കും? സത്യം എത്രനാൾ മൂടിവെക്കും, വളച്ചൊടിക്കും. ഇന്നല്ലെ ങ്കിൽ നാളെ ഈ കൂട്ടർ യാഥാർത്ഥ്യത്തിന്റെ പരുപരുത്ത മുഖങ്ങളെ നേരിടേണ്ടിവരും.   വിനേഷിനെ കണ്ണീരിലാഴ്ത്തിയത്,വറുക്കലും പൊരിക്കലും നടത്തിയത് രാഷ്ട്രീയ ലോബി യാണോ? വിനേഷിന്റെ ഭാരം കൂട്ടുന്നതിൽ പരിശീലകൻ, ഡയറ്റിഷ്യൻ, അവരുടെ മെഡി ക്കൽ സംഘം തുടങ്ങിയവരുടെ പങ്ക് എന്താണ്?
ഇത് ഇന്ത്യൻ പാർലിമെന്റിൽ മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെ മനസ്സിലെ നീറുന്ന വിങ്ങലാണ്. ഇവിടെ നിരുത്തരവാദപരമായ ഒരു സമീപനമല്ല വേണ്ടത്. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒരു ഭരണകൂടത്തിനും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. പ്രശ്‌നങ്ങളുടെ യഥാർത്ഥ മുഖത്തെ കണ്ടെത്തുകയാണ് വേണ്ടത്. സംഗീത സാഹിത്യ രംഗം ജാതിമത രാഷ്ട്രീയ സേവ നടത്താത്ത ഭരണവർഗ്ഗ താല്പര്യമില്ലാത്ത ദല്ലാളന്മാരാകാത്തതുകൊണ്ട് പാർട്ടി പങ്കാളിത്വ മില്ലാത്തതുകൊണ്ട് അവരെ ബോധപൂർവ്വം തള്ളിക്കളയുന്നു. രാഷ്ട്രീയ നിറമുള്ള സ്വാർത്ഥമ തികൾ ഭരണവർ ഗ്ഗത്തിന്റെ അപ്പക്കഷണങ്ങൾ തിന്നുജീവിക്കുന്നു. നിസ്സഹായരായ കലാകായിക രംഗത്തുള്ളവർ വിനേഷിനെപോലെ വേദനിക്കുന്നുണ്ട്. ഭരണകൂടങ്ങൾ സ്ഥാപിതതാ ല്പര്യക്കാരുടെ കരവലയ ത്തിലായാൽ ഫലപ്രദമായി പ്രശ്‌നങ്ങളുടെ ശരിയായ പൊരുൾ മനസ്സിലാക്കാൻ സാധിക്കില്ല.
ആത്മാഭിമാനത്തോടെ പാരീസിന്റെ മടിത്തട്ടിൽ ഇന്ത്യൻ പതാകയേന്തി കായികതാര ങ്ങൾ നടന്ന് കണ്ടവർ ഇന്ന് നിരാശരാണ്. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസി ഡന്റ് പി.റ്റി.ഉഷ പിന്തുണച്ചതും, ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അപ്പീൽ നൽകിയത്, ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി പലരും വേദനയും നിരാശയും പങ്കുവെച്ചു. ആഭ്യ ന്തര മന്ത്രി പറഞ്ഞതുപോലെ ഇത് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണ്. സ്വർണ്ണ മെഡൽ പ്രതീക്ഷിച്ച വിനേഷിന്റെ പിതാവ് പറഞ്ഞത് അൻപത് നൂറുഗ്രാം കൂടിയാൽ സാധാര ണയായി അയോഗ്യരാക്കില്ലെന്നാണ്. ഹരിയാനയുടെ മകൾക്ക്  സർക്കാർ സ്വർണ്ണ മെഡലിന്റെ എല്ലാം ബഹുമതികളും കൊടുക്കുമെന്നറിയിച്ചു. അങ്ങനെ എല്ലാവരും ആ ധീരവനിതയുടെ പിന്നിൽ അണിനിരക്കട്ടെ. അടുത്ത ഒളിമ്പി ക്‌സിൽ ആരും വീഴ്ത്താതെ മെഡൽ കൊണ്ടുവരാൻ ഇടവരട്ടെ.  ഇതിന്റെ പിന്നിലെ കറുത്ത കൈകളെ കണ്ടെത്തേണ്ടത് ഭരണകൂടമാണ്. അതവർ ചെയ്യുമെന്ന് പ്രതിക്ഷിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts