ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം ധനസമ്പാദന കമ്പോള സമ്പല്‍ സമൃദ്ധിയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ വികൃത ജനാധിപത്യ വിരുദ്ധ ഉല്പാദന താഴ്വരയിലേക്ക് സത്യത്തിന്റെ മുഖവും മൂര്‍ച്ചയുള്ള നാവുമായി ശ്രീ. എം.എ. ബേബി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.എം) ജനറല്‍ സെക്രട്ടറിയായി ചുമ തലയേറ്റത്. ആനയ്ക്ക് അലങ്കാരങ്ങള്‍ എന്നപോലെ അധികാരം അലങ്കരമാക്കിയ, ഭോഗ്യവസ്തു ക്കളെന്തും മധുരമധുരമായി വിഴുങ്ങുന്ന കമലവനത്തില്‍ മത്തുപിടിച്ചു് പറന്നുകളിക്കുന്ന വണ്ടുകളെ കാണുമ്പോള്‍ റഷ്യയുടെ രാഷ്ട്രപിതാവ് ലെനിനെ ഓര്‍മ്മ വരും. അദ്ദേഹത്തിന്റെ ഇഷ്ട വിനോദം വായനയായിരിന്നു. മാര്‍ക്സ്, ഏംഗല്‍സ്, പുഷ്‌കിന്‍, ദുര്‍ഗനേവ്, തല്‍സ്തായ് തുടങ്ങിയവരുടെ കൃതികള്‍ വായിച്ചാണ് അറിവുകള്‍ നേടിയത്. ആ ഗണത്തില്‍ കേരളത്തില്‍ കണ്ടത് സംഗീത സാഹിത്യത്തില്‍ ബേബി സഖാവിനെയാണ്. ഓരോ കാരണങ്ങളാല്‍ മനുഷ്യര്‍ തേങ്ങലടക്കി വിങ്ങിപൊട്ടുമ്പോള്‍ രാജ്യസ്നേഹികളുടെ മനസ്സില്‍ ഒരു നേര്‍ത്ത വികാരമുണ്ടായിരുന്നത് ഈ അരാഷ്ട്രീയതയുടെ ഉന്നത പദവിയിലിലേക്ക് ജോസഫ് മുണ്ടശ്ശേരിയപോലെ ബുദ്ധി ജീവിയായ ബേബി സഖാവ് കടന്നു വന്നിരുന്നെങ്കില്‍ എന്നാണ്. നിര്‍ഭാഗ്യവശാല്‍ വെള്ളം ധാരാളം കുത്തിയൊഴുകിപോയി. ദുഃഖിതരും ആലംബഹീനരുമായ പാവങ്ങള്‍ക്ക് പട്ടുടുത്ത തമ്പുരാന്മാര്‍ക്ക് പകരം പട്ടും വളയുമില്ലാത്ത, വിദേശ രാജ്യങ്ങളില്‍ സമ്പല്‍ സമൃദ്ധിയില്ലാത്ത, അഴിമതിവീരനല്ലാത്ത, പണമില്ലാത്തവന് പത്തായമെന്തിനെന്ന് ചിന്തിക്കുന്ന യഥാര്‍ത്ഥ കമ്മ്യൂ ണിസ്റ്റുകാരനെയാണ് കണ്ടത്. അധികാര കസേരക്കളിയില്‍ തോറ്റുകൊണ്ടിരുന്ന, പണമൊ ഴിഞ്ഞ പെട്ടിപോലെ സഞ്ചരിക്കുന്ന ബേബി സഖാവിന് ഗൂഢലക്ഷ്യക്കാരുടെ നടുവില്‍ രാഷ്ട്രീയത്തിനപ്പുറം മറ്റുള്ളവരുടെ വേദനയ്ക്ക് അറുതിവരുത്താന്‍ വിവിധ ഭാഷാ സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ അനുതര സാധാരണമായ അവഗാഹമുള്ള ബേബി സഖാവിന് സാധിക്കുമോ..? അതോ വരിഞ്ഞുമുറുക്കുമോ..?
രാഷ്ട്രീയ പാര്‍ട്ടികളില്‍ എന്റെ അറിവിലുള്ളത് വി.എസ്.അച്യുതാനന്ദന്‍, എം.എ. ബേബി, സി. ദിവാ കരന്‍, ബിനോയ് വിശ്വം, ജി. സുധാകരന്‍, എ.കെ. ആന്റണി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പലരും മാനുഷിക മുഖമുള്ളവരായിട്ടാണ്. ഇവ രെല്ലാം അര്‍ദ്ധ നഗ്നനായ ഫക്കീര്‍ എന്ന വിളിപ്പേരുള്ള മഹാത്മാഗാന്ധിയെ ചെറുപ്പം മുതല്‍ പഠിച്ചുവളര്‍ന്നവരാണ്.ഒരിക്കല്‍ ഗാന്ധിയോടെ ഒരു കുട്ടി ചോദിച്ചു. ‘അങ്ങ് ഉടുപ്പ് ധരിക്കാത്തത് എന്താണ്..? ഉത്തരം കൊടുത്തത്. എനിക്ക് ഉടുപ്പില്ല കുട്ടി. ഉടനടി കുട്ടി പറഞ്ഞു. ഞാന്‍ ഒരു ഉടുപ്പ് തരാം. അതിന് ഗാന്ധി കൊടുത്ത ഉത്തരം. നിനക്കറിയാമോ. ഈ രാജ്യത്തെ ഒരു ഉടുപ്പ് വാങ്ങിയിടാന്‍ കഴിവില്ലാത്ത ജനകോടികളുണ്ട്. ഞാന്‍ അവരില്‍ ഒരാളായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഗാന്ധിജിക്കു് പകരം ഇന്ന് ജീവിച്ചിരിക്കുന്ന ഫക്കീര്‍ ബേബി സഖാവാണ്. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. സ്വന്തം വീട് എവിടെയാണ്..? ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് പറഞ്ഞത്. ഈ ഭൂമിയാണ് എന്റെ വീട്. അവിടെ ഒരു കട്ടിലിട്ടാല്‍ ഉറങ്ങാം. എനിക്ക് വീടോ ഒരുസെന്റ് ഭൂമിയോ ഇല്ല. ഞാനാകെ അസ്വസ്ഥനും നിരാശനു മായി. അത്യാഗ്രഹികളായ മനുഷ്യരുടെയുള്ളില്‍ ഊട്ടിയുറപ്പിച്ചിരിക്കുന്ന അധമമായ സ്വത്വത്തെ ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ആ സമയം എന്റെ മനസ്സിലേക്ക് വന്നത് എല്ലാം തിന്മകളുടെയൂം മൂലകാരണം പണമെന്നാണ്. ഇങ്ങനെ പരിശ്രമംകൊണ്ട് ശ്രീമാനാകാന്‍ എത്ര പേര്‍ക്ക് സാധിക്കും..?
മാലിന്യം പുരണ്ട എന്റെ മനസ്സിലേക്ക് വന്നത്. സൈനികനായിരുന്ന അസ്സീസിയയിലെ വിശുദ്ധ ഫ്രാന്‍സിസ് ആണ്. പണവും ആത്മീയതയും തമ്മിലുള്ള പോരാട്ടത്തില്‍ ശ്രീബുദ്ധ നെപ്പോലെ വീട് വിട്ടിറങ്ങിയ യുവാവ്. തന്റെ വിലയേറിയ വസ്ത്രങ്ങള്‍പോലും മറ്റുള്ളവര്‍ക്ക് ദാനമായി കൊടുത്തു. പണം സമ്പാദിക്കാനുള്ള അധികാരികളുടെ ഭീകരമായ സാദ്ധ്യതകള്‍, കുഴല്‍ പണ കണക്ക് കൂട്ടലുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സഖാവ് നിരീശ്വരവാദിയെ ങ്കിലും യേശുക്രിസ്തുവിനെപോലെ ഒരിഞ്ചു് ഭൂമി സ്വന്തമായിട്ടില്ലെന്നറിഞ്ഞത്. യേശുക്രിസ്തുവിന്റെ പേരില്‍, രാഷ്ട്രീയ മത പാര്‍ട്ടികളുടെ പേരില്‍ എത്രയെത്ര ബൂര്‍ഷ്വാ സോഷ്യലിസ്റ്റ് ആത്മീയ മുത ലാളിമാരെ കാണാം. ഈ നവോദ്ധാന കാലഘട്ടത്തില്‍ ശാസ്ത്ര സാഹിത്യ കലാരംഗങ്ങള്‍ തഴച്ച് വളുരുമ്പോഴാണ് പാവങ്ങള്‍ നെടുവീര്‍പ്പിലൂടെ സഞ്ചരിക്കുന്നത്. രാഷ്ട്രീയ മത കപടനാട്ട്യക്കാരുടെ ഒരു കണക്കെടുപ്പ് നടത്തിയാല്‍ കേരളത്തില്‍ ബേബിസഖാവും ഇന്ത്യന്‍ പ്രധാനമന്ത്രിയ ല്ലാതെ മറ്റാരെങ്കിലു മുണ്ടോ..?
ഒരു ജനസേവകന്റെ യോഗ്യതകളെപ്പറ്റി ഗാന്ധി പറഞ്ഞത്. ലളിത ജീവിതം, ഉന്നത ചിന്ത കള്‍, ചെറിയ ഭവനത്തില്‍ പാര്‍ക്കണം, പാവങ്ങളെ സഹായിക്കണം, ജാതി മത വര്‍ണ്ണ വിവേ ചനം പാടില്ല, മദ്യം, മയക്ക് മരുന്ന് ഉപയോഗിക്കരുത്, അത് എല്ലാം ധാര്‍മ്മിക മൂല്യങ്ങളെയും തകര്‍ക്കും. ഇന്ത്യയുടെ അധികാരിയായി വന്നാല്‍ എല്ലാം മദ്യഷാപ്പുകളും അടച്ചു പൂട്ടും. മദ്യം കുറ്റങ്ങളുടെ പെറ്റമ്മയാണ്. ഇന്നത്തെ ബുര്‍ഷ്വാസാമ്പത്തിക ശാസ്ത്രത്തില്‍ സരളവും സുസ്പ ഷ്ട്വുമായി പരിശോധിച്ചാല്‍ മദ്യവും മയക്കുമരുന്നും ആരുടെ സംഭാവനയാണ്? ആരാണ് ഇതിനെ വിത്തുപാകി വളര്‍ത്തുന്നത്..? ബേബി സഖാവ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഈ രംഗം ഇത്രമാത്രം വഷളാകുകയോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്ക് മരുന്നിന്റെ വിത്ത് പാകുകയോ ചെയ്തിട്ടില്ല. കേരളത്തിലേക്ക് ഗണ്യമായ മയക്ക് മരുന്നുകള്‍ സംഭാവന ചെയ്യുന്ന കൊള്ളത്തലവന്‍ ആരാണ്..? അതിന്റെ കമ്മീഷന്‍ വാങ്ങുന്നത് ആരാണ്..? കുട്ടികളുടെ, യുവജ നതയുടെ ജീവിതമാണ് നരകത്തിലേക്ക് നിത്യവും തള്ളിവിടുന്നത്? ഈ മയക്ക് മരുന്ന് തുലാ സില്‍ തൂക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണോ നമ്മുടെ കുട്ടികള്‍? കേരളത്തിലേക്ക് വരുന്ന മയക്ക് മരുന്നുകള്‍ നിയന്ത്രിക്കാന്‍, തളച്ചിടാന്‍ എന്തുകൊണ്ടാണ് നിയമത്തിന് സാധിക്കാത്തത്..?
വിദ്യാഭ്യാസ വിചക്ഷണനായ ബേബി സഖാവിന്റെ ‘അറിവിന്റെ വെളിച്ചം നാടിന്റെ തെളിച്ചം’ എന്ന പുസ്തകത്തില്‍ പറയുന്നത്. ‘പണക്കൊഴുപ്പും അധികാര ഇടനാഴികളിലെ സ്വാധി നവും ഉപയോഗിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയെ ആകെ വരിഞ്ഞുമുറുക്കുന്നു’. അക്ഷരാര്‍ത്ഥ ത്തില്‍ അറിവിലായാലും മയക്ക് മരുന്നി ലായാലും വരിഞ്ഞുമുറുക്കുകയാണ്.പാഠ്യ പദ്ധതിക ളില്‍ സ്വാര്‍ത്ഥ താല്പര്യക്കാരുടെ,സഖാവിന്റെ ഭാഷ കടമെടുത്താല്‍ പ്രാഞ്ചിയേട്ടന്മാരുടെ പുസ്തക പാഠങ്ങള്‍ പഠിപ്പിച്ചു് ഈ രംഗത്തെ കാര്യക്ഷമത നന്നായി വര്‍ദ്ധിപ്പിച്ചതുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രിമിനലുകള്‍, എങ്ങും സര്‍വ്വത്ര അഴിമതി, സ്ത്രീപീഡനം, പിന്‍ വാതില്‍ നിയമ നങ്ങള്‍, തുടരെ ചോദ്യപേപ്പര്‍ ചോര്‍ച്ച, മാതൃഭാഷപോലും തെറ്റുകൂടാതെ എഴുതാനറിയാത്തവര്‍, നീതിനിഷേധങ്ങള്‍, കുട്ടികള്‍ നാട് വിട്ട് അന്യ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നതെല്ലാം ദൈനംദിനം വര്‍ദ്ധിക്കുന്നു. സഖാവ് സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ കണ്ട സാംസ്‌കാ രിക രംഗം ഇന്ന് പാര്‍ട്ടിയുടെ ആശ്രിതര്‍ പടുകൂറ്റന്‍ആണികള്‍ അടിച്ചുകയറ്റി സാഹിത്യത്തിലെ സിംഹനാദങ്ങളായി മാറിയിരിക്കുന്നു. ഇതെല്ലാം വെളിപ്പെടുത്തുന്നത് ജനാധിപത്യം ദുര്‍ബലമാ യതിന്റെ ലക്ഷണങ്ങളാണ്. മാധ്യമങ്ങള്‍പോലും ഏകപക്ഷിയ മാണ്. ഇങ്ങനെ വിവിധ വേദിക ളില്‍ പാര്‍ട്ടിയുടെ മുഖച്ഛായ നഷ്ടപ്പെടുന്നത് എന്തുകൊണ്ട് തിരിച്ചറിയുന്നില്ല..?
എത്രയോ രക്തസാക്ഷികളുടെ രക്തംകൊണ്ട് പടുത്തുയര്‍ത്തിയ പാര്‍ട്ടിയില്‍ വിശ്വാസ യോഗ്യരായ നേതാക്കന്മാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നത് നിസ്സഹായതയോടെയാണ് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ കാണുന്നത്. കുടുംബ ബന്ധങ്ങള്‍ ജനാധിപത്യമാകണമെന്ന് പറയുമ്പോള്‍ കലാസാഹിത്യ സാംസ്‌കാരിക മേഖലകളില്‍ കൊടിയുടെ നിറം നോക്കുന്നത് എന്തുകൊണ്ടാണ്? സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ പുസ്തകമിറക്കണമെങ്കില്‍ പോലും അക്ഷരജ്ഞാനമില്ലാത്ത നേതാവിന്റെ ശുപാര്‍ശ വേണം. യോഗ്യരായവര്‍ എന്തുകൊണ്ട് തള്ളപ്പെടുന്നു..? പ്രബുദ്ധ കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന കേരളത്തില്‍ മതേതരത്വം ജാതിമതങ്ങള്‍ വീതിച്ചെടുക്കുന്നത് എന്തുകൊണ്ടാണ്? വോട്ടിന് വേണ്ടി ജാതി മത പ്രീണനം നടത്തുന്നിടത്തു് എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബോധപൂര്‍വ്വം ഇടപെടാത്തത്? സര്‍വ്വലൗകികമായ മാനവ സഹാനുഭൂതിയും പരസ്പര സ്നേഹവും പ്രധാനം ചെയ്യുന്നവരുടെ മുന്നിലെ ഏറ്റവും വലിയ തെളിവല്ലേ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനായി എന്നുമെന്നും ഒരു കൂട്ടര്‍ വാഴുന്നത്..? മലയാളിയുടെ കണ്ണും കാതുമെല്ലാം രാഷ്ട്രീയത്തിനപ്പുറം മനുഷ്യനെ സര്‍ഗ്ഗാ ത്മക ശക്തിയുടെ ഉറവിടമായി വളര്‍ത്തുമെന്നുള്ള പ്രതീക്ഷയാണ്. ഒരു പദവിയുടെ പുറകെ പോകാത്ത, പദവിക്കപ്പുറം ചുമതലകളെ തോളിലേറ്റുന്ന സഖാവിന് കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി യുടെ ജാതകം മാറ്റിയെഴുതാന്‍ സാധിക്കില്ലെങ്കിലും താളം തെറ്റിയ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കണ്ണിനും മനസ്സിനും പൊന്‍കണിയൊരുക്കാന്‍, കണ്‍കുളിര്‍ക്കെ കാണാന്‍ കാലം കരുത്തും പ്രാപ്തിയും ആരോഗ്യവും നല്‍കട്ടെ.
“വിപ്ലവ അഭിവാദ്യങ്ങള്‍…”
About The Author
No related posts.