Mini Suresh – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

കോട്ടയം സ്വദേശി

ആനുകാലികങ്ങളിലും , നവ മാധ്യമങ്ങളിലും കഥ , കവിത ,നോവലെറ്റ് , ലേഖനങ്ങൾ, ബാലസാഹിത്യം എന്നിവ എഴുതാറുണ്ട് . ആകാശവാണി കഥകളും , ഗാനങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ലിമ വേൾഡ് ലൈബ്രറി എഡിറ്റോറിയൽ ഏഷ്യൻ കോ. ഓർഡിനേറ്ററും , സാമൂഹിക പ്രവർത്തകയുമാണ്.


6 കവിതാ സമാഹാരങ്ങൾ

  • സരസ്വതി വന്ദനം
  • നേരിൻ്റെ ഉൾക്കാഴ്ചകൾ
  • മൗനത്തിൻ വല്മീകങ്ങൾ
  • പ്രയാണം
  • ഇനിയും കാതോർത്തിരിക്കാം
  • മഴനൂൽപ്പട്ടങ്ങൾ

4 കഥാ സമാഹാരങ്ങൾ

  • നൊമ്പരച്ചിന്തുകൾ
  • ബാരാത്
  • ത്രികോണം
  • ഒറ്റമരം

3 ലേഖന സമാഹാരങ്ങൾ

  • നീരുറവകൾ
  • കാലം മറക്കാത്ത മണിനാദങ്ങൾ
  • പലവക

5 ബാലകഥാ സമാഹാരങ്ങൾ

  • കിളിക്കൂട്
  • ബില്ലി ആന
  • മുത്തശ്ശിക്കഥകൾ
  • പമ്പരങ്ങൾ
  • ഐസ്ക്രീം

കഥാകാരിയായ മാതാവ് N.P സരസ്വതി അമ്മയുടെ കഥകളും , മിനിയുടെ കവിതകളും ഉൾപ്പെടുത്തിയ അമ്മയ്ക്കായി എന്നിവ ഉൾപ്പെടെ 19 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാരതീയ ദലിത് സാഹിത്യ അക്കാദമി സാഹിത്യശ്രീ പുരസ്കാരം , ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം , ആമസോൺ ഇൻ്റർനാഷണൽ റെറ്റർ അംഗീകാരം , NSS പ്രതിഭാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭർത്താവ് സുരേഷ് കുമാർ ജലസേചന വകുപ്പിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ചു.
മകൻ അരവിന്ദ് , മരുമകൾ പല്ലവി , കൊച്ചു മകൻ ആരവ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *