കാലങ്ങള്‍ മാറിയിട്ടും സാമ്രാജ്യങ്ങള്‍ തകര്‍ന്നു പോയിട്ടും സംസ്‌കാരങ്ങള്‍ രൂപാന്തരപ്പെട്ടിട്ടും
പ്രണയമെന്ന വികാരത്തിന് മങ്ങലേറ്റിട്ടില്ല. ഒരിക്കല്‍ ആത്മാര്‍ത്ഥതയുടെയും കാത്തിരിപ്പിന്റെയും മൃദു സ്പര്‍ശമായിരുന്ന പ്രണയം ഇന്ന് തുറന്നു പറച്ചിലുകളുടെ വേഗമേറിയ ലോകത്തിലാണ്.
ലജ്ജയും മൗനവും പൂത്തുലയുന്ന പഴയ തലമുറക്കാരുടെ പ്രണയം
കവിതകളിലൂടെയും കത്തുകളിലൂടെയും സംവദിച്ചു. മിഴിക്കോണുകളിലൊളിപ്പിച്ച അനുരാഗത്തിന്റെ പരിസമാപ്തി വിവാഹമാകണ
മെന്ന് വളരെ നിര്‍ബന്ധമുണ്ടായിരുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. പ്രശ്‌നങ്ങളെ ക്ഷമയോടെ നേരിടുകയും പരസ്പര വിട്ടുവീഴ്ചാ മനോഭാവവും പ്രകടമായിരുന്നു.
ഒരു മെസേജ് അയച്ചാല്‍ നിമിഷങ്ങള്‍ക്കകം
മറുപടി ലഭിക്കുന്ന ലോകത്താണ് പുതുതലമുറക്കാരുടെ പ്രണയം അരങ്ങേറുന്നത്.
ഇഷ്ടമില്ലെങ്കില്‍ തുറന്ന് പറയുകയും യാതൊരു
വൈഷമ്യവും ഇല്ലാതെ പിന്മാറാനുള്ള മനസാന്നിധ്യവും ഇവരുടെ പ്രത്യേകതയാണ്. വ്യക്തിയുടെ തീരുമാനങ്ങള്‍ക്കാണ് ഇന്ന് പ്രസക്തി. കാലം മാറട്ടെ ….. തലമുറകള്‍ നന്മയും
വിശ്വാസവും ആത്മാര്‍ത്ഥതയും നിറഞ്ഞ
പ്രണയമധുരം നുകരട്ടെ.










