LIMA WORLD LIBRARY

പ്രണയം പോലെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പറ്റുന്നത് – ഷീലാജയന്‍ കടയ്ക്കല്‍ (Sheela Jayan Kadakkal)

പ്രീയപ്പെട്ടതൊക്കെ പ്രണയത്തിന് വഴിതെളിക്കുന്നതായി മാറുന്നു
മറക്കാത്ത ചില ഓര്‍മ്മകള്‍ പ്രണയാര്‍ദ്രമായ് സൂക്ഷിക്കുന്നതും അതുകൊണ്ട് തന്നെ…
ഹൃദയത്തെ കീറിമുറിച്ചതൊക്കെ ചില സമയങ്ങളില്‍ കരള്‍ നൊന്ത് നിലവിളിയുതിരും പോലെ തോന്നും അതാണ് പ്രണയം…

അകന്നുപോകുന്നവര്‍ കരള്‍ പകുത്തു കൊണ്ട് പോകാറുണ്ട് പിന്നെ ബാക്കി വരുന്നതൊക്കെ അനക്കമില്ലാത്ത ഹൃദയവും വെന്തുനീറുന്ന കുറെ ഓര്‍മ്മളും ആവില്ലെ അതാണ് പ്രണയം….
ഹൃദയ ചിന്തയെ പങ്കുവയ്ക്കാന്‍ വരുമ്പോള്‍ ചേര്‍ത്തു നിര്‍ത്തുന്ന ആരും പ്രണയത്തെ തിരിച്ചറിയുന്നവരാകണം.

സൗഹൃദ ബന്ധങ്ങളെ അതിരുകളില്ലാതെ കൊരുക്കാന്‍ സാധിക്കും അതാണ് ലോകത്തിലെ ഏറ്റവും പവിത്രമായ പ്രണയം പോലെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പറ്റുന്നത്…
പലതും മോഹങ്ങള്‍ ആയിരുന്നു നടക്കുമെന്ന് നിനച്ചതും നടക്കില്ലെന്ന് വിധിയെഴുതിയതും!അതില്‍ പ്രണയം എന്ന മൂന്നക്ഷരം എന്നും ഒരു സ്വപ്നപ്രണയം പോലെ കൂടെ കൊണ്ടു നടന്നവരുമാകും പലരും….

പ്രീയപ്പെട്ടതൊക്ക എന്നും കൂടെയൊഴുകണം എന്നതും മനസ്സിന്റെ ഉള്ളറയിലെ പ്രണയാഭിലാക്ഷം ആയിരിക്കും എല്ലാവര്‍ക്കും…

പ്രണയിക്കുന്നവരെ മാത്രം ഓര്‍മ്മയില്‍ സൂക്ഷിച്ചാല്‍ പോരാ പ്രാണന്‍ കളഞ്ഞ് പിറന്ന മണ്ണിനെ കാത്തവരുമുണ്ട് നല്ല ധീരന്മാരായ ദേശസ്‌നേഹികള്‍,യഥാര്‍ത്ഥ മനുഷ്യപ്രേമികള്‍….
ഈ പ്രണയദിനത്തെപ്പറ്റി വാതോരാതെ പുളകം കൊള്ളുമ്പോള്‍ ജീവിതം രാജ്യത്തിനായി ഒഴുക്കി വിട്ട അവരുടെ ത്യാഗം മറക്കരുത്. നമ്മള്‍ ശ്വാസം എടുക്കുന്നത് അവര്‍ തന്ന ജീവശ്വാസമല്ലേ,, പ്രണയ ത്യാഗമല്ലേ,, അതൊരിക്കലും മറക്കരുത്??
ഞാന്‍ എന്നിലും എന്തിലും പ്രണയം കാണുന്നവള്‍ അതിനാല്‍ എന്റെ എല്ലാ പ്രണയങ്ങള്‍ക്കും എന്റെ ഹൃദയം പകുത്തെഴുതുന്ന
പ്രണയ ദിനാശംസകള്‍

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts