ഇന്ന് ഇതെഴുതാന്‍ കാരണം നമ്മുടെ കലാസാഹിത്യ മേഖലയില്‍ പെരുമഴ പോലെ പെയ്തിറങ്ങുന്ന അവാര്‍ഡ് ദാനങ്ങള്‍ വെറും ഉത്സവ പ്രേഷകചാപല്യങ്ങളായി മാറുന്നതു കൊണ്ടാണ്. ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത് പാമരന്മാരെ രസിപ്പിക്കുവാന്‍ വേണ്ടിയാണ്. അല്ലാതെ പണ്ഡിതരെ ത്രസിപ്പിക്കാനായിരുന്നില്ല. ഇന്നത്തെ അവാര്‍ഡ് തന്ത്രങ്ങള്‍ കണ്ടാല്‍ പണ്ഡിതരും പ്രമുഖരും ചിരിക്കുമെന്നുറപ്പാണ്.അല്ലെങ്കില്‍ അവര്‍ ശിവ ശിവ എന്ന് വിളിച്ചു തലയില്‍ കൈ വച്ചു പോകും.

സാഹിത്യ രംഗത്ത് നല്‍കുന്ന പുരസ്‌കാരങ്ങളെപ്പറ്റി ഒരു ബോധ്യം എഴുത്തുകാ ര്‍ക്കുള്ളത് നല്ലതാണ്. കഴിഞ്ഞ ആഴ്ചയില്‍ ആണല്ലോ ശ്രീമതി എം.ലീലാവതി ടീച്ചര്‍ക്ക് ഇന്ദിരാ ഗാന്ധിയുടെ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം കൊച്ചുമകന്‍ ശ്രീമാന്‍ രാഹുല്‍ഗാന്ധിയില്‍ നിന്ന് വാങ്ങുന്നത് കാണാനിടയായത്. അതു കണ്ട ആരിലാണ് സന്തോഷം അലയടിക്കാത്തത്? ഏകദേശം എഴുപത് വര്‍ഷത്തോളമെത്തുന്ന അവ രുടെ അതിമഹത്തായ ഭാഷാസേവനയ ജ്ഞത്തിനാണ് ആ മഹതിക്ക് ഈ അത്യുന്നത പുരസ്‌കാരം ലഭ്യമാ യത്. ഇത് രാഷ്ട്രീയപ്രേരി തമെന്നോ ഏതെങ്കിലും വിധേനയുള്ള സ്വാധിനമെന്നോ ആരും പറയുമെന്ന് കരുതുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് അക്ഷരപൂജ തുടങ്ങുന്ന ടീച്ചര്‍ക്ക് ലഭിച്ച ഈ പുരസ്‌കാരം മലയാള ഭാഷയ്ക്കാണ്, സാഹിത്യത്തിനാണ്, അവരുടെ യോഗ്യതക്കാണ്. ഇതു പറയുമ്പോള്‍ മറ്റു ചിലതുകൂടി ഓര്‍മ്മപ്പെടുത്താനുണ്ട്. കാലങ്ങളോളം എഴുതിയ, എഴുതിക്കൊണ്ടിരിക്കുന്ന പല പ്രമുഖരും സ്വദേശത്തും വിദേശത്തുമുള്ളവര്‍ രാഷ്ട്രീയമായോ, ജാതീയമായോ, മതപരമായോ അവഗണിക്കപ്പെടുന്നില്ലേ? ഇല്ലെന്ന് തറപ്പിച്ചു പറയാനാവുമോ?
എന്റെ അറിവില്‍ മലയാള സാഹിത്യത്തില്‍ അരനൂറ്റാണ്ടായി സ്വദേശത്തും വിദേശത്തും തിളങ്ങി നില്‍ക്കുന്ന യൂ. ആര്‍. എഫ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയും വിത്യസ്ത മേഖലകളിലായി മലയാളവും ഇംഗ്ലീഷ് അടക്കം എഴുപത്തിരണ്ട് കൃതികളുടെ സൃഷ്ടി കര്‍ത്താവ് ഈ അവഗ ണിക്കപ്പെട്ടവരുടെ ഗണത്തില്‍ വരാതിരിക്കില്ല.
റിട്ടയര്‍മെന്റിന് ശേഷം ‘കാവ്യാരാമം’ സാഹിത്യഗ്രൂപ്പിലൂടെ എഴുതി. ഡി സി ബുക്ക്സ് പുറത്തിറക്കിയ ‘എന്റെ കാവ്യാരാമരചനകള്‍’ എന്ന കവിതാ സമാഹാരത്തിനാണ് ലണ്ടന്‍ മലയാളി കൗണ്‍സിലിന്റ 2024-ലെ സാഹിത്യ പുരസ്‌കാരം എനിക്കു ലഭിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ‘അ’മുതല്‍ ‘അം’വരെയുള്ള അക്ഷരമാല ക്രമത്തിലും, മാധ്യമങ്ങളില്‍ നിന്നുള്ള വസ്തുതകളെ അടിസ്ഥാനമാക്കിയും ചില ആല്‍മീക ചിന്തകളെക്കുറിച്ചും എഴുതിയ നൂറു കവിതകളുടെ ഒരു സമാഹാരം. ഇന്നു ഞാന്‍ എണ്‍പതിന്റെ പടിവാതി ലില്‍ എത്തി നില്‍ക്കുന്നു.ആറര പതിറ്റാണ്ടായി ഞാന്‍ എഴുതുന്നത് എന്റെ മനസ്സിന്റെ സംതൃപ്തിക്കു വേണ്ടി മാത്രമാണ്.ഏഴ് പുസ്തകങ്ങള്‍ പുറത്തിറക്കാനും സാധ്യമായി.

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരത്തെപ്പറ്റി മാധ്യമങ്ങളിലൂടെയും അല്ലാതെയും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് രോഗികളെ സഹായിക്കാനുള്ള ഒരു ചാരിറ്റി ഗ്രൂപ്പായിട്ടാണ്. 2004-ല്‍ ശ്രീ.കാരൂര്‍ സോമന്‍ ആണ് ഇതാരംഭിക്കുന്നത്. അധികം അംഗങ്ങള്‍ ഉള്‍പ്പെടാത്ത ഒരു ചെറിയ സംഘടന. എന്നാല്‍ അത് പലര്‍ക്കും ചികിത്സാ സഹായം ചെയ്തു പോരുന്നു. ബൈബിള്‍ വചനമാണ് അവരുടെ അടി സ്ഥാന പ്രമാണം.’ ഇടത്തുകൈ ചെയ്യുന്നത് വലത്തു കൈ അറിയരുത്.’ എന്നാല്‍ കേരളത്തിലെ പ്രളയകാലത്തു് കൊടുത്ത ധനസഹായം ആരോ പുറത്താക്കിയത്രേ. ഇതൊക്കെ മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കാത്ത ഏതെങ്കിലും സംഘടനയുണ്ടോ?
വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാ സാംസ്‌കാരിക വിഭാഗം സെക്രട്ടറിയായിരുന്ന ശ്രീ.സണ്ണി പത്തനംതിട്ട അതിന്റെ പ്രസിഡന്റ് ആയപ്പോള്‍ കാരൂര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ് സാഹിത്യ രംഗത്ത് സംഭാവനകള്‍ ചെയ്യുന്ന സ്വദേശ വിദേശ എഴുത്തുകാര്‍ക്ക് പ്രോത്സാ ഹനമായി സാഹിത്യ പുരസ്‌കാരം കൊടുക്കുക.എല്‍.എം.സിയുടെ സെക്രട്ടറി ശ്രീ.ശശി ചെറായിയും ഇദ്ദേ ഹവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിലാണ്. ഈ സാഹിത്യ പുരസ്‌കാരങ്ങള്‍ കൊടുത്തു തുടങ്ങിയപ്പോള്‍ മാത്രമാണ് ഇവരെക്കുറിച്ച് മറ്റുള്ളവരറിയുന്നതുതന്നെ.

2006 മാര്‍ച്ചില്‍ ശ്രീ.കാക്കനാടന്റെ ഭവനത്തില്‍ എത്തിയാണ് നോവലിസ്റ്റ് ശ്രീ നൂറനാട് ഹനീഫയും ശ്രീ കാരൂര്‍ സോമനും ചേര്‍ന്ന് പൊന്നാടയും ക്യാഷ് അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചത്. അന്ന് ശ്രീ കാരൂര്‍ ലണ്ടനില്‍ നിന്ന് എല്ലാം മാസവും പ്രസിദ്ധികരിച്ചു കൊണ്ടിരുന്ന ‘പ്രവാസി മലയാളം’ മാസിക യുടെ ചീഫ് എഡിറ്റര്‍ ശ്രീ കാക്കനാടന്‍ ആയിരുന്നു. കോവിഡ് കാലത്തു് ലോകമെങ്ങുമുള്ള എഴുത്തുകാരെ ഒരു കുടകീഴില്‍ കൊണ്ടു വരാന്‍ ഒരു പരസ്യവുമില്ലാതെ ശ്രീ കാരൂര്‍ ആരംഭിച്ചതാണ് ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍. ലോകമെങ്ങുമുള്ള പ്രമുഖ എഴുത്തുകാര്‍ അതില്‍ ഇന്നും എഴുതുന്നു. പലരും അതില്‍ എഡി റ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുമാണ്. പുതിയ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്കാന്‍ ലിമ വേള്‍ഡ് ലൈബ്രറി എന്ന ഗ്രൂപ്പും പ്രവര്‍ ത്തിക്കുന്നു. അതിന്റെ അഡ്മിന്‍ ചീഫ് പ്രമുഖ എഴുത്തുകാരിയും സ്വന്തം ബാല കഥകള്‍ കുട്ടികളുടെ പാഠപുസ്തകത്തില്‍ ചേര്‍ക്കാന്‍ ഇടയായ, പല അവാര്‍ഡുകള്‍ക്ക് അര്‍ഹയായ, ബാലസാഹിത്യകാരി ശ്രീമതി.മിനി സുരേഷ് ആണ്.
ജീവകാരുണ്യ രംഗത്ത് ഏറ്റവും കൂടുതല്‍ സേവനങ്ങള്‍ ചെയ്തിട്ടുള്ള മാവേലിക്കര താലൂക്കിലെ രണ്ട് പ്രമുഖര്‍ക്കാണ് എല്‍.എം.സി. ചാരിറ്റി പുരസ്‌കാരം നല്‍കിയത്. കരിമു ളയ്ക്കല്‍ മാസ്റ്റേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ.എസ്.സാം, ചുനക്കര ശ്രീ.എന്‍.ഷെരിഫ് എന്നിവര്‍ക്ക് വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ പുരസ്‌കാരവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. സാഹിത്യ രംഗത്ത് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളത്. കാക്കനാടന്‍ (നോവല്‍), ജോയന്‍ കുമരകം, അമേരിക്ക (ബാല സാഹിത്യം), ബേബി കാക്കശേരി, സ്വിറ്റ്സര്‍ ലന്‍ഡ് (കവിത), ബാബു കുഴിമറ്റം (കഥ), വിശ്വം പടനിലം (നോവല്‍), മിനി സുരേഷ് (കഥ).
2024-ല്‍ കോട്ടയം പ്രെസ്സ് ക്ലബ്ബില്‍ വെച്ച് എനിക്ക് ലഭിച്ച എല്‍.എം.സി. സാഹിത്യ പുരസ്‌കാരത്തില്‍ കച്ചവടമോ, മറ്റ് താല്പര്യങ്ങളോ ഞാന്‍ കണ്ടിട്ടില്ല. അതിലെ വിധി കര്‍ത്താക്കള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. പുരസ്‌കാരം ലഭിച്ചതിന് ശേഷം എനിക്കും എല്‍.എം.സി.വഴി രോഗികളെ സഹായിക്കാന്‍ അവസരം ലഭി ച്ചിട്ടുണ്ട്. അവാര്‍ഡ് വാങ്ങുന്ന നല്ല എഴുത്തുകാരെ, അത് നല്‍കുന്ന നല്ല പ്രസ്ഥാനങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല മറിച്ചു് ഭാഷാസാഹിത്യത്തിന്റെ തിളക്കം നഷ്ടപ്പെടുത്തി അവാര്‍ഡ് കച്ചവടം നടത്തുന്ന സ്വാര്‍ത്ഥന്മാരെ, അത് വാങ്ങുന്നവരെ, ഒറ്റപ്പെടുത്തുക തന്നെ വേണം. ഇതുമൂലം ഭാഷക്കോ സാഹിത്യത്തിനോ എന്തെങ്കിലും നേട്ടമുണ്ടോ? ഇവിടെയാണ് ഭാഷക്കായി സ്വന്തം ധനവും സമയവും നഷ്ടപ്പെടുത്തി അര നൂറ്റാണ്ടോളം രാപകല്‍ എഴുതുകയും, എത്രയോ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു് ധാരാളം യാത്രാവിവരണങ്ങളടക്കം മലയാളത്തിന് സംഭാവനകള്‍ ചെയ്തിട്ടുള്ള കാരുരിന്റെ സേവനങ്ങള്‍ ഈ രംഗത്തുള്ളവര്‍ കണ്ടുപഠിക്കണം










