ആതുര ശുശ്രൂഷ രംഗത്ത് അനിതര സാധാരണമായ കഴിവും അതിനൂതനമായ ശാസ്ത്രീയ അവബോധവും വിഭാവനം ചെയ്ത് നഴ്സിംഗ് മേഖലയെ ജീവസുറ്റതാക്കിയ ധീര വനിത ഫ്ലോറൻസ് നൈറ്റിംഗൽ ഓർമ്മയായിട്ട്
ഇന്ന് 116 വർഷം.
‘വിളക്കേന്തിയ വനിത’
ആധുനിക നഴ്സിങ്ങിന്റെ ശില്പി എന്നീ പേരിലും അറിയപ്പെടുന്നു.
1820 മെയ് 12 ന് ഇറ്റലിയിൽ ജനിച്ചു.
അവരുടെ സ്മരണ നിലനിർത്താൻ വേണ്ടി ജന്മദിനം തന്നെ നഴ്സു ദിനമായി നാം ആചരിച്ച് വരുന്നു.
ധരിക്കുന്ന തൂവെള്ള വസ്ത്രത്തേക്കാളും തലപ്പാവിനെക്കാളും തിളക്കമുള്ള വെണ്മയും വ്യക്തിത്വവും, സദാ വിടർന്നു നിൽക്കുന്ന പൂനിലാവിന്റെ ആ പുഞ്ചിരിയും
‘നഴ്സ് ‘ എന്ന വിഭാഗത്തിന്റെ മാത്രം ഐഡന്റിറ്റിയാണ്.
സേവനവും പരിചരണവും ജീവിത സപര്യയായി തിരഞ്ഞെടുത്ത ഇവരുടെ ത്യാഗസമ്പൂർണ്ണമായ ജീവിതത്തിന്റെ തിളക്കമാർന്ന മുഹൂർത്തങ്ങളെ കാലം വാഴ്ത്തപ്പെടുന്നു.
നഴ്സിങ് മേഖലയ്ക്ക് ഇന്ന് കാണുന്ന രീതിയിലുള്ള പ്രതിച്ഛായ സൃഷ്ടിക്കാൻ നൈറ്റിംഗേലിന്റെ സംഭാവനകൾ ഏറെ ഉപകരിച്ചു.ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയോടനുബന്ധിച്ച് ലോകത്തിലെ ആദ്യത്തെ നഴ്സിങ് പരിശീലനകേന്ദ്രമായ നൈറ്റിംഗേൽ സ്കൂൾ ഓഫ് നഴ്സിങ് സ്ഥാപിച്ചതിൽ മാത്രം ഒതുങ്ങുന്നതല്ല അവർ നൽകിയ സംഭാവനകൾ.
എട്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന സംഭവബഹുലമായ സേവനത്തിന് ഒടുവിൽ
1910 ഓഗസ്റ്റ്
13 ന് 90 ആം വയസ്സിൽ
ആ ദീപം പൊലിഞ്ഞു.
ആതുരശ്രൂശൂഷ ചികിത്സ മേഖലയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മാലാഖമാർ / നഴ്സുമാർ../ ഇവരൊക്കെ ഫ്ലോറൻസ് നൈറ്റിങ്കലിന്റെ പിൻ ഗാമികൾ.. രാവും പകലും നമുക്ക് വേണ്ടി, മരുന്നുകൾ നൽകിയും കാര്യങ്ങൾ നോക്കിയും സേവനം ചെയ്തു ഈ മാലാഖ കുട്ടികൾ.. എന്നാൽ ഇവർക്കൊക്കെ അർഹിക്കുന്ന രീതിയിലുള്ള വേതനം വരുമാനം അധികൃതരിൽ നിന്നും ലഭിക്കുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യം.. ഈ നഴ്സുമാർ എക്കാലവും പ്രതിഷേധത്തിലും സമരത്തിലുമാണ്.
നമുക്കായി ജീവന്റെ പകുതിയും മാറ്റിവെക്കുന്ന മാലാഖ കുട്ടികൾക്ക് ഈ ദിനത്തിൽ ആശംസകൾ










