രക്തം കൊണ്ട് മഷിയൊഴുക്കി , സ്വപ്നം കൊണ്ട് കടലാസ്റ്റ് നനച്ച്, ത്യാഗം കൊണ്ട് പേന മുക്കി എഴുതിയ പേരാണ് ഭാരതം!
ആഗസ്റ്റ് 15!
കിഴക്കു വെള്ള കീറുമ്പോൾ കാവി (Saffron ) ഉണരുന്നു. വെളുത്തു വരുമ്പോൾ വെള്ള (white) വിടരുന്നു. വൈകുന്നേരം വരെ പച്ച (Green) പൂക്കുന്നു. നടുവിൽ 24 ആരക്കാലുകളുള്ള ചക്രം കാലത്തെ ഓർമിപ്പിച്ചു കൊണ്ട് കറങ്ങുന്നു.
സ്വാതന്ത്ര്യദിനം – അത് വെറുമൊരു അവധി ദിനമല്ല. അതൊരു വാക്കും ഉത്തരവാദിത്ത്വവുമാണ്. അതിർത്തിയിൽ കാവൽ നില്ക്കുന്നവന്റെ നിശ്ശബ്ദതയാണത്. സ്വാതന്ത്ര്യത്തിനു വേണ്ടി പേരറിയാതെ പോയവന്റെ കണ്ണീരാണത്. ഖലീൽ ജിബ്രാൻ പറഞ്ഞതു പോലെ, “Freedom is the breath of life, but responsibility is its heart beat. “അതേ, സ്വാതന്ത്ര്യം ജീവശ്വാസമാണ്, ഉത്തരവാദിത്വമാണതിന്റെ ഹൃദയമിടിപ്പ്. ഇന്ന് നമുക്ക് പതാക ഉയർത്താം. നാളെ നമ്മുടെ പ്രവൃത്തികൾ കൊണ്ട് ആ പതാകയുടെ നിറം മങ്ങാതെ സൂക്ഷിക്കാം. ഒറ്റമരം കാടല്ല. ഒറ്റ ശബ്ദം രാഷ്ട്രവുമല്ല. പക്ഷേ, ഓരോ മരവും കൂടുമ്പോഴാണ് കാട് വളരുന്നത്. ഓരോ നല്ല പ്രവൃത്തികളും കൂടുമ്പോൾ രാഷ്ട്രവും വളരും.
ശുഭകരമായൊരു സ്വാതന്ത്ര്യ ദിനം ആശംശിക്കുന്നു.










