പ്രിയപ്പെട്ട അച്ഛാ,
അച്ഛാ,
ഇവിടെ നിന്ന് കത്തെഴുതുമ്പോൾ
എന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ട്.
എന്റെ ചുറ്റിനും എന്ത് സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥയാണ്.
എങ്കിലും അച്ഛനോട് സംസാരിക്കുന്നതു എന്റെ മനസ്സിന് കുറച്ച് ആശ്വാസമാണ്
ഈ കത്തിലൂടെ എന്റെ മനസ്സ് തുറന്നു കാണിക്കണം എന്റെ പ്രിയപ്പെട്ട അച്ഛനോട്.,
അച്ഛാ,
ഞാൻ സുഖമായിരിക്കുന്നുവെന്ന് പറയണമെന്നുണ്ട്
പക്ഷേ സത്യം പറഞ്ഞാൽ
എന്റെ മനസ്സിൽ ഭയമുണ്ട്
ഓരോ നിമിഷവും ജാഗ്രതയോടെ കഴിയണം,നമ്മുടെ നാടിനെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ് എന്റെ ജീവിതം എന്നെനിക്ക് നല്ല ബോധ്യമുണ്ട്.
ഉറങ്ങാൻ കണ്ണടയ്ക്കുമ്പോഴും
ചിന്തകളെന്നെ ഉണർത്തിക്കൊണ്ടിരിക്കുന്നു പലതും ഓർക്കുമ്പോൾ കണ്ണ് നിറയാറുണ്ട്..
നമ്മുടെ വീടിന്റെ ഓർമ്മയാണച്ഛാ
മനസ്സിൽ ഏറ്റവും വലിയ സന്തോഷം!
അച്ഛന്റെ ശബ്ദവും,
അമ്മയുടെ സ്നേഹവും, ലാളനയും, അനിയത്തിക്കുട്ടിയുടെ എട്ടാ., എന്ന വിളിയും,
വീട്ടുമുറ്റത്തെ ആ പഴയ മാവും
എല്ലാം എപ്പോഴും മനസ്സിൽ തെളിഞ്ഞുവരുന്നു….
അച്ഛാ,
ഞാൻ സൈനികനായത്
നാടിനെ സ്നേഹിക്കുന്നതു കൊണ്ടാണ് ഈ മണ്ണിനും ജനങ്ങൾക്കും വേണ്ടി
എന്റെ കടമ ചെയ്യണമെന്ന് എന്റെ അച്ഛനാണ് എന്നെ പഠിപ്പിച്ചതും അതിന് വേണ്ടി പ്രാപ്തനാക്കിയതും ജിവൻപോകുന്നതുവരെ ഞാൻ നാടിനെ സംരക്ഷിക്കും…
മനുഷ്യനല്ലേ അച്ഛാ
എനിക്കു ഒരു തവണ വീട്ടിലേക്ക് മടങ്ങിവരണമെന്ന്
മനസ്സ് കൊതിക്കുന്നുണ്ട്. ഇവിടെ നല്ല തണുപ്പാണ്.അടുത്തുള്ള സങ്കേതത്തിലെ വെടിയൊച്ചകൾ കേൾക്കുമ്പോൾ മനസ്സ് പതറും എന്നാലും അച്ഛൻ തന്ന ദൈര്യത്തെ മുറുകെ പിടിക്കും ..
അച്ഛന്റെയും, അനിയത്തിയുടെയും,എന്റെ പുന്നാര അമ്മയുടെയും കൈപിടിച്ച്
ഒരിക്കൽ കൂടി നമ്മുടെ വയൽ വരമ്പിലൂടെ കൊച്ചു വർത്തമാനവും പറഞ്ഞ് നടക്കണം,
അമ്മയുടെ കൈയിൽ നിന്ന് ചൂടുള്ള ചോറ് കഴിക്കണം,
വീട്ടുമുറ്റത്ത് പാട്ടും പാടിക്കിടന്ന്
ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിച്ചിരിക്കണം, കിഴക്കേലേ ശാന്ത യമ്മെടെ മകൾ വീട്ടിൽ വരാറുണ്ടോ അച്ഛാ… അവരെയൊക്കെ തിരക്കിയതായി പറയണം….
ഇവിടെ ഓരോ ദിവസവും പേടിയോടെയാണ് കഴിയുന്നത്
എപ്പോഴാണ് ഈ യുദ്ധം അവസാനിക്കുക എന്ന് അറിയില്ല.
എങ്കിലും ഒരു പ്രതീക്ഷയുണ്ട് ഒരു സമാധാന ചർച്ച ഉണ്ടാകുമെന്ന്. എല്ലാ മൊന്ന് കഴിഞ്ഞു വേണം അങ്ങോട്ട്
ഒരുദിവസം വരാൻ…
അച്ഛാ,
എന്നെക്കുറിച്ചോർത്ത്
അവിടെയാരും കരയരുത്.
വീട്ടിലുള്ളവരുടെ സ്നേഹമാണ് എനിക്ക് ദൈര്യം തരുന്നത്.
ഞാൻ തിരികെവരുമ്പോൾ
എന്റെച്ഛൻ മുറ്റത്ത് തന്നെ നിൽക്കണം
ഒന്നും പറയേണ്ട
ഒന്ന് ചേർത്തുപിടിച്ചാൽ മാത്രം മതി
അത് മതിയാകും അച്ഛാ…
ഈ യുദ്ധഭൂമിയിൽ നിന്ന് ഞാൻ കാത്തു സൂക്ഷിക്കുന്ന
ഏറ്റവും വലിയ സ്വപ്നം നിങ്ങൾ ആണ്. എന്റെ ജോലിയുടെ പദവി കാത്തു കൊണ്ട് തന്നെ ഞാൻ രാജ്യത്തിന് വേണ്ടി ക്ഷമയോടെ കാര്യങ്ങൾ ചെയ്യും.മിസൈലുകൾ പാഞ്ഞു പോകുന്ന ശബ്ദം കേൾക്കുമ്പോൾ ഹൃദയത്തിൽ ഒരു കത്തൽ ആണ് കൂടെയുള്ളവരുടെ കൂടെ യുദ്ധത്തിനായ് പോകണം.. നാളെ ഓഗസ്റ്റ് 15, ആണച്ഛാ അതിർത്തിയിലേക്ക് പോകേണ്ടതായുണ്ട്.അച്ഛന്റെ പ്രാർത്ഥന ഉണ്ടാവണം.
എല്ലാവർക്കും
🇮🇳HAPPY INDEPENDENCE DAY🇮🇳
എന്ന്…
അച്ഛന്റെ പൊന്നുമകൻ അച്ചു










