LIMA WORLD LIBRARY

അനഘ – അഡ്വ. വത്സ മരങ്ങോലി

വീടിന്റെ വരാന്തയിൽ വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്ന അനഘയുടെ മനസ്സിൽ കൂടി പഴയകാല ഓർമ്മകൾ ഓരോന്നായി കടന്നുവന്നു . അവളുടെ കുട്ടിക്കാലത്തു ഓടി കളിച്ചിരുന്ന മുറ്റവും, അച്ഛൻ ജോലി കഴിഞ്ഞു മടങ്ങി വരുന്നതും കാത്തു് അമ്മക്കൊപ്പം മഴ കണ്ടു രസിച്ചിരുന്ന വരാന്തയും അവൾക്ക്
സുപരിചിതമായിരുന്നു.
ചുവരുകളിലെ ചിത്രങ്ങൾ മങ്ങിയിരുന്നു;
മുറ്റത്തെ മാവിൻചുവട്ടിൽ വീണ ഇലകൾക്ക് പോലും ഒരു കാത്തിരിപ്പിന്റെ നിറമുണ്ടായിരുന്നു.

പെട്ടെന്ന് അവൾ ഓർത്തു അമ്മ മരിച്ചതിൽ പിന്നീട് അമ്മയുടെ അലമാരി അവൾ തുറന്നിട്ടില്ല. അത്‌ ഒന്ന് തുറന്നു നോക്കൂ എന്ന്‌ അവളുടെ മനസ്സ് മന്ത്രിച്ചു. അവൾ വരാന്തയിൽ നിന്ന് പെട്ടെന്ന് ഓടിച്ചെന്ന്‌ കിടപ്പു മുറിയിലെ അലമാര തുറന്നു. അലമാരയുടെ അടിത്തട്ടിൽ ഒരു കവർ അവൾ കണ്ടു.
അതിൽ ഒരു പഴയ കത്ത്.
മുകളിൽ അമ്മയുടെ കൈയെഴുത്ത്
“എന്റെ അനഘയ്ക്ക്…”
കൈകൾ വിറച്ചുകൊണ്ട് അവൾ കത്ത് തുറന്നു.
“മോളേ,
ഈ കത്ത് നീ വായിക്കുമ്പോൾ ഞാൻ നിന്നോടൊപ്പം ഉണ്ടാകില്ല. പക്ഷേ അമ്മമാർ ഒരിക്കലും മക്കളെ വിട്ടുപോകാറില്ല.
അവർ ഓർമ്മകളായി എന്നും അരികിൽ ഉണ്ടായിരിക്കും;
അത്‌ പ്രാർത്ഥനയായി, അനുഗ്രഹങ്ങളായി എന്നും മക്കൾക്ക് ലഭിച്ചിരിക്കും.
അനഘയുടെ കണ്ണുകൾ നിറഞ്ഞു.
അവൾ ഓർത്തു അമ്മ മരിച്ചപ്പോൾ അവൾക്ക് പതിനേഴ് വയസായിരുന്നു.
ആ ദിവസം മുതൽ അവൾക്ക് ലോകം മുഴുവൻ ശൂന്യമായി തോന്നിയിരുന്നു.
പഠനത്തിനായി നഗരത്തിലേക്ക് പോയ അവൾ പഠിച്ചു് ഒരു വലിയ അഭിഭാഷകയായി. വർഷങ്ങൾ പോയത് അറിഞ്ഞില്ല. അവളുടെ അച്ഛനും മരിച്ചു.
അച്ഛനും കൂടി മരിച്ചു കഴിഞ്ഞപ്പോൾ ആരുമില്ല എന്ന ഒരു തോന്നൽ അവളെ വല്ലാതെ വിഷമിപ്പിച്ചു. അമ്മയും അച്ഛനും ഇല്ലാത്ത ആ വീട് അവരുടെ അഭാവത്തിൽ അവൾക്ക് ഏകാന്തത മാത്രമേ നൽകൂ എന്ന്‌ വിചരിച്ചു് ആ വീട് വിൽക്കണം എന്ന്‌ അവൾ തീരുമാനിച്ചു .
പഠനത്തിൻറെ തിരക്കുകൾക്കിടയിലും അവൾ വീടിനെ കുറിച്ചും അമ്മയേയും, അച്ഛനേയും കുറിച്ചും എപ്പോഴും ഓർക്കാറുണ്ടായിരുന്നു.
അമ്മയുടെയും
അച്ഛന്റേയും സ്നേഹം നിറഞ്ഞുനിന്നിരുന്ന ആ വീട് അവൾക്ക്‌ ഏറെ പ്രിയപ്പെട്ടതായിരുന്നു.
കത്തിലെ വാചകങ്ങൾ അവൾ തുടർന്ന് വായിച്ചു. കത്തിൽ വീണ്ടും എഴുതിയിരുന്നു
“നീ വലിയ അഭിഭാഷക ആകണം മോളേ…
പക്ഷേ എന്നും നീ നല്ല ഹൃദയത്തിന്റെ ഉടമയായിരിക്കണം, അതിലുമുപരിയായി നീ കരുണയും ദയയുമുള്ള ഒരു നല്ല മനുഷ്യ സ്‌നേഹി ആയിരിക്കണം. മനുഷ്യർക്ക് നീ എന്നും നീതി നേടി കൊടുക്കുന്നവൾ ആയിരിക്കണം
നീ ഈ വീട്ടിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ താരനായിട്ടു,
ഞാൻ നിനക്കായി ഒരു സമ്മാനം അലമാരയുടെ രണ്ടാമത്തെ തട്ടിന്റെ മൂലയ്ക്ക് വച്ചിട്ടുണ്ട്…”
കത്തിൽ എഴുതിയിരിക്കുന്നതുപോലെ അവൾ അലമാരയുടെ രണ്ടാംതട്ടിലെ മൂലയ്ക്ക് നോക്കിയപ്പോൾ ഒരു ചുവപ്പ് പട്ടിൽ പൊതിഞ്ഞ ഒരു ചെറിയ പെട്ടി അവൾ കണ്ടു. അതു തുറന്നു നോക്കിയപ്പോൾ അവൾ അത്ഭുതപ്പെട്ടുപോയി. അവളുടെ ചെറുപ്പത്തിലെ ഒരു ജോഡി സ്വർണ്ണ പാദസരവും, രണ്ടു സ്വർണ്ണ വളകളും.
അവൾ കുഞ്ഞായിരുന്നപ്പോൾ അണിഞ്ഞിരുന്ന സ്വർണ്ണ പദസരവും, വളയും
അതുകണ്ടു അവൾ വിങ്ങിപ്പൊട്ടി കരഞ്ഞുപോയി.
“അമ്മേ…”
അവളുടെ അധരങ്ങൾ അറിയാതെ വിളിച്ചുപോയി.
ആ നിമിഷം,
അമ്മയുടെ കൈകൾ അവളെ തലോടുന്നതു പോലെ
അവൾക്കു തോന്നി.
മരണം മനുഷ്യരെ തമ്മിലെ അകറ്റു
സ്നേഹത്തെ ഒരിക്കലും അകറ്റില്ല എന്ന്‌ അവൾക്ക് മനസ്സിലാക്കി.
ആനിമിഷം വീട് വിൽക്കാനുള്ള തീരുമാനം അവളുടെ മനസ്സിൽ നിന്ന് എന്നന്നേക്കുമായി അവൾ ഉപേക്ഷിച്ചു.
വരാന്ത വൃത്തിയാക്കി.
ചുവരുകളിൽ പുതിയ വിളക്കുകൾ തെളിച്ചു.
മുറ്റത്ത് വീണ്ടും പുതിയ ചെടികൾ നട്ടു.
അമ്മയുടെ ചിത്രത്തിന്റെ മുൻപിൽ നിന്ന് അവൾ മന്ദമായി പറഞ്ഞു
“ഞാൻ തിരിച്ചെത്തി അമ്മേ…
ഇനിയും ഞാൻ ഈ വീട്‌ വിട്ടിട്ട് എങ്ങും പോകില്ല ഈ വീട്ടിൽ എന്നും അവളുടെ കൂട്ടിന് കാണാമറയത്തു നിന്നും അവളുടെ അമ്മയുടെയും അച്ഛന്റെയും സ്നേഹം ലഭിക്കും എന്ന്‌ അവൾ വിശ്വസിച്ചു. ഒരിക്കലും ഈ വീട്ടിൽ അവൾക്ക് ഏകാന്തത ഉണ്ടാവില്ലെന്ന് അവളുടെ മനസ്സ് അവളോട് മന്ത്രിച്ചു. അങ്ങനെ ആ വീട്ടിൽ നിന്ന് ദിവസവും ജോലിക്ക് പോയി വരാൻ അവൾ തീരുമാനിച്ചു.
അച്ഛനിൽ നിന്നും, അമ്മയിൽ നിന്നും ലഭിക്കുന്ന വിലമതിക്കാനാകാത്ത സ്നേഹം ലോകത്ത്‌ ആരിൽ നിന്നും ലഭിക്കില്ല എന്ന്‌ തന്റെ അനുഭവത്തിൽ നിന്ന് അവൾ ഇതിനോടകം മനസ്സിലാക്കിയിരുന്നു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px