സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോൾ അതിൽ കട ന്നുവരുന്ന വിജ്ഞാന ശാഖയാണ് ആകർഷകങ്ങളായ യാത്രാവിവരണങ്ങൾ. മുന്നിൽ പ്രത്യ ക്ഷപ്പെടുന്ന യാഥാർഥ്യങ്ങളെ വിരൽ ചൂണ്ടി വിവരിക്കുന്ന സത്യാന്വേക്ഷണത്തിലാണ് ഒരു സഞ്ചാരി ഏർപ്പെടുന്നത്. സഞ്ചാരസാഹിത്യത്തിന് ആദരണീയനായ എസ്.കെ.പൊറ്റക്കാട് വളരെ കുറച്ചു വിവരണങ്ങളാണ് ഇരുപത് വർഷങ്ങൾക്ക് മുൻപ് മലയാള ഭാഷയ്ക്ക് നൽ കിയിട്ടുള്ളത്. അതിൽ നിന്ന് വ്യത്യസ്തങ്ങളായ വിശാല വിവരണങ്ങളാണ് ആധുനിക മലയാള സഞ്ചാര ശാഖയ്ക്ക് സാഹിത്യത്തിന്റെ സർവ്വമേഖലകളിലും കയ്യൊപ്പ് ചാർത്തിയിട്ടുള്ള യൂ.ആർ.എഫ് ലോക റെക്കോർഡ് ജേതാവായ കാരൂർ സോമനിൽ നിന്ന് ലഭിച്ചിട്ടുള്ളത്. കാരൂരിന്റ യാത്ര വിവരണങ്ങളായ ഇംഗ്ലണ്ട്, ഓസ്ട്രിയ, ഫ്രാൻസ്, ഇറ്റലി, ഫിൻലൻഡ്, ആഫ്രിക്ക, സ്‌പെയിൻ റൊമേനിയ, മാസിഡോണിയ വായിച്ചാൽ ഈ രാജ്യങ്ങളിലേക്ക് ഒരു ദീർഘദുര യാത്ര ആവശ്യമില്ലെന്ന് തോന്നും. കാരുരിന്റെ ‘കാറ്റിൽ പറക്കുന്ന പന്തുകൾ’ സ്‌പെയിൻ യാത്ര വിവരണത്തെപറ്റി ശ്രീ. സി. രാധാകൃഷ്ണൻ കലാ കൗമുദിയിൽ എഴുതിയതും ഇതുതന്നെയാണ്.
പ്രഭാത് ബുക്ക്‌സ്, കെ.പി.ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ പുറത്തിറക്കിയ ‘കണ്ണിന് കുളിരായി ‘ഫ്രാൻസ്) യാത്ര വിവരണം ഫ്രാൻസിന്റെ ഉൾകാഴ്ചകൾ അനുഭൂതി മാധുര്യത്തോടെ എഴുതിയിരിക്കുന്നു. ഏതൊരു കൃതിയും മധുരതരമാകുന്നത് അത് ഹൃദ യാനുഭൂതിയായി മാറുമ്പോഴാണ്. സഞ്ചാര സാഹിത്യത്തെ ഇത്ര മനോഹരമായി ചാരുതയോടെ എഴുതാൻ സർഗ്ഗധനരായ സാഹിത്യ പ്രതിഭകൾക്ക് മാത്രമേ സാധിക്കു. പ്രഭാത് ബുക്ക്‌സ് പ്രസാധകക്കുറിപ്പിൽ പറയുന്നത്. ‘ നേരിൽ കാണുന്ന കാഴ്ചകളാണ് അറിവുകൾ. പ്രകാശത്തിന്റെ നഗരമായ ഫ്രാൻസ് ഒരു സംസ്‌കാരമാണ്. ഒരിക്കലും പഠിച്ചുതീർക്കാനാവാത്ത പടയോട്ടത്തിന്റെ രക്തം പുരണ്ട ശവക്കല്ലറകൾ നിറഞ്ഞ നാട്. അവിടുത്തെ കൽത്തുറുങ്കുകൾക്ക് പോലും സാഹിത്യത്തിന്റെ പ്രണയാതുരുത്വമുണ്ട്. അത് ടി.വി.പെട്ടിയിൽ അടയിരിന്നു കാണുന്ന മായാ കാഴ്ചകളല്ല. അതിലുപരി അനുഭവങ്ങളുടെ, അറിവിന്റെ ഉൾത്തുടുപ്പുകളാണ് ഈ സഞ്ചാര സാഹിത്യ കൃതിയിൽ എഴുതിയിരിക്കുന്നത്. ഈ കൃതി കുട്ടികൾക്ക് ഏറെ പ്രയോജന പ്പെടുന്ന താണ്’.
ഈ കൃതി വായിച്ചപ്പോൾ ഒരു സമ്പന്ന രാജ്യത്തിന്റെ സാമൂഹ്യ സംസ്‌കാരിക പാരമ്പര്യം ദാർശനിക ഭാവത്തോടെ സൂക്ഷ്മ സുന്ദരമായി അനാവരണം ചെയ്യുന്നു. അതൊരു വായനക്കാ രന് അപൂർവ്വ അനുഭവമാണ് നൽകുക. അദ്ധ്യായം ഏഴിൽ നെപ്പോളിയൻ പറയുന്നു. ‘അസാധ്യം വിഡ്ഢികൾക്കുള്ളത്’. യൂറോപ്പിനെ കിടുകിടാ വിറപ്പിച്ചുകൊണ്ടിരിന്ന നെപ്പോളിയനെ 1815-ജൂൺ 15 ന് ബെൽജിയത്തിലെ വാട്ടർലൂ യുദ്ധത്തിൽ ബ്രിട്ടൻ പരാജപ്പെടുത്തി അഫ്രിക്കയിലെ ബ്രിട്ടീഷ് അധിനതയിലുള്ള സെയിന്റ് ഹെലിനയിലേക്ക് നാടുകടത്തി. നെപ്പോളിയന് മുൻപും ശേഷവും മനുഷ്യ ജീവിതം അരാജകത്വത്തിലേക്ക് വഴി മാറിയപ്പോൾ അവരുടെ ഭാരങ്ങളേറ്റെടുക്കാൻ ദുർബലരായ മനുഷ്യരുടെ മുന്നിൽ വിപ്ലവകാരികളായ സാഹിത്യ പ്രതിഭകൾ അണിനിരന്നു. ‘മനുഷ്യരാശിയുടെ വളർച്ചക്ക് സർഗ്ഗസൃഷ്ഠികളുടെ പങ്ക് വളരെ വലുതാണ്. അവരുടെ ജീവൻ തുടിക്കുന്ന വാക്കുകൾ വിലപ്പെട്ടതാണ്. സർഗ്ഗ പ്രതിഭക ളില്ലാത്തൊരു ലോകം ഇരുളടഞ്ഞതാണ്. ബുദ്ധിജീവിയായ വോൾട്ടയറെ നാടുകടത്തിയ തുപോലെ വിക്ടർ ഹ്യൂഗൊയിക്കും ആത്മസംഘർഷത്തിന്റെ നാളുകളായിരിന്നു. അധികാരികൾ മേയർ പദവി കൽപ്പിച്ചു നൽകിയെങ്കിലും അത് തള്ളി ജനത്തിനൊപ്പം നിന്നു. അധികാരി കളുടെ താത്പര്യമനുസരിച്ചു് ജീവിച്ചിരുന്നുവെങ്കിൽ വീടും നാടും ഉപേക്ഷിക്കേണ്ടി വരി ല്ലായിരുന്നു. അധികാരം ഊരിലിറങ്ങുന്ന ഹിംസ്ര ജീവികളെപോലെയാകുമ്പോൾ എഴുത്തുകാർ രംഗത്ത് വരിക സ്വഭാവികമാണ്’. (പേജ് 60). ഇങ്ങനെ അതിഭാവുകത്വം കൂടാതെ വളരെ സ്‌നേഹാർദ്രമായ വാക്കുകൾ വിടർന്ന കണ്ണുകളോടായാണ് വായിച്ചത്.
1851-ൽ ഹ്യൂഗോ നെപ്പോളിയൻ രാജാവിന് ഒരു തുറന്ന കത്തെഴുതി. ‘നിങ്ങൾ ആയുധമുയർത്തുമ്പോൾ ഞാനുയർത്തുന്നത് ആശയമാണ്. നിങ്ങൾ ഒരു രാജ്യത്തിന്റെ അധികാരിയെങ്കിൽ ഞാൻ ഒരു സംസ്‌കാരത്തിന്റെ പ്രതിനിധിയാണ്’. (പേജ് 61-62). ഇങ്ങനെ കർത്തവ്യബോധമുള്ള മനുഷ്യസ്‌നേഹികളായ ധാരാളം സാഹിത്യ പ്രതിഭകളെയാണ് ലോകം കണ്ടത് ഇതൊക്കെ വായിച്ചപ്പോൾ മനസ്സിലേക്ക് വന്നത് നമ്മുടെ കേരളത്തിലെ എഴുത്തു കാരുകൂടി ഈ കൃതി വായിക്കുന്നത് നല്ലതാണ്. പുസ്തകക്കടയിൽ കിട്ടില്ലെങ്കിൽ ആമസോൺ വഴി കിട്ടും. ഈ കൃതിയിൽ പാവങ്ങളുടെ നൊമ്പരങ്ങൾ ഏറ്റുവാങ്ങിയ സാർത്, മോപ്പസാങ്, ഫ്രഞ്ച് ഭാഷയുടെ പിതാവായ ജൂലിസ് ഗബ്രിയേൽ വേർനെൽ, അലക്‌സൻഡർ ഡ്യൂമാസ്, ആൽബർട്ട് കാമു, വോൾട്ടയർ തുടങ്ങി ധാരാളം എഴുത്തുകാരുടെ ശില്പങ്ങൾ, ശവക്കല്ലറകൾ പാരീസ് വെർസെൽസ് കൊട്ടാരം, പാന്തോൺ ശ്മശാന മണ്ണ് ഇവിടെക്കെല്ലാം ഒരു ഗൈഡി നെപ്പോലെ സഞ്ചാരി നമ്മെ കൊണ്ടുപോകുന്നു.(അദ്ധ്യായം 10).
യാത്രകളുടെ കെട്ടുകളഴിച്ചെടുക്കുമ്പോൾ പല അത്ഭുത കാഴ്ചകൾ, വികാരചിന്തകൾ, കലാ സാഹിത്യം, സാമൂഹ്യ വിപ്ലവങ്ങൾ, ആത്മീയ കേന്ദ്രങ്ങൾ തുടങ്ങിയവ തരളവും മധുരവുമായി, നേർകാഴ്ചകളായി വിവരിക്കുന്നു. ‘നിലാവിലലിയുന്ന നോട്രിം ഡാം ദേവാലയം, ദേവി ചിത്രം മൊണാലിസ, ഡാവിഞ്ചിയിലെ രഹസ്യം, പാരിസിലെ നക്ഷത്ര കൊട്ടാരം, ലൂർദ് ദേവാലയത്തിലെ ജീവന്റെ ഉറവ, ഈഫൽ സുന്ദരി അസാധ്യം വിഡ്ഢികൾക്കുള്ളത്’ തുടങ്ങിയ ഓരോ അദ്ധ്യായങ്ങളും സമഗ്രമായ പഠനത്തിന് വഴിയൊരുക്കുന്നു.
ഈ കൃതി പത്തനാപുരം ഗാന്ധി ഭവനിൽ വെച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജന് നൽകി പ്രകാശനം ചെയ്തു. പാരീസ് പ്രകാശത്തിന്റെ നഗരമെങ്കിൽ ഈ കൃതി മലയാളത്തിന് ഉജ്ജ്വലശോഭ വിതറുന്ന കൃതിയാണ്. ‘കണ്ണിന് കുളിരായി’ ഫ്രാൻസ് യാത്രാവിവരണം വൈഞ്ജാനിക സഞ്ചാര സാഹിത്യത്തിന് ഒരമൂല്യ നിധിയായി സൂക്ഷിക്കാം.
ഈ യാത്രാ വിവരണം ഇംഗ്ലീഷിലേക്ക് ഡോ. ആനിയമ്മ ജോസഫ് ‘Vistas of France’.എന്ന പേരിൽ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
കണ്ണിന് കുളിരായി (ഫ്രാൻസ്)
യാത്രാവിവരണം
പ്രസാധകർ പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം.
വില – 100 രൂപ
കെ.പി.ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ
ലണ്ടൻ, ഇംഗ്ലണ്ട്.











