LIMA WORLD LIBRARY

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ റാം ലക്ഷ്മൺ ജി അന്തരിച്ചു

ബോളിവുഡ് സിനിമാലോകത്തെ വിഖ്യാത സംഗീത സംവിധായകനായ റാം ലക്ഷ്‍മണ്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ നാഗ്‍പൂരിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാല് പതിറ്റാണ്ടിലേറെയായി സിനിമാസംഗീത ലോകത്തുള്ള അദ്ദേഹം നൂറ്റിയമ്പതോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഹിന്ദി, മറാത്തി, ബോജ്‍പുരി ഭാഷകളിലെ സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട് അദ്ദേഹം. വിജയ് പാട്ടീല്‍ എന്ന യഥാർത്ഥ പേര് സിനിമയിലെത്തിയ ശേഷമാണ് റാം ലക്ഷ്മൺ എന്നാക്കിയത്. സുരേന്ദ്ര എന്ന സംഗീത സംവിധായകനൊപ്പം ചേർന്ന് നിരവധി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. റാം എന്നത് സുരേന്ദ്രയും ലക്ഷ്‍ണണ്‍ എന്നത് വിജയ് പാട്ടിലുമായിരുന്നു. അങ്ങനെയാണ് റാം ലക്ഷ്മൺ എന്ന് ഇവർ അറിയപ്പെട്ടത്. 1976 ൽ സുരേന്ദ്ര അന്തരിച്ചെങ്കിലും അദ്ദേഹം അതേ പേരിൽ തന്നെയാണ് അറിയപ്പെട്ടത്.

1975ൽ പുറത്തിറങ്ങിയ പാണ്ഡു ഹവൽദർ ആയിരുന്നു ആദ്യ ചിത്രം. ഏജന്‍റ് വിനോദ്, തരാനാ, സൺ സജ്ന,

മേനെ പ്യാർ കിയ, ഹം ആപ്‍കെ ഹേൻ കോൻ, 100 ഡെയ്സ്, ഹം സാത് സാത് ഹേ, വോ ജോ ഹസിന, പ്രേം ശക്തി, മേഘ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ ഗാനങ്ങളൊരുക്കിയാണ് സംഗീതാസ്വാദകർ റം ലക്ഷ്മണിനെ ഏറ്റെടുത്തത്. ഐസ ക്വോൻ എന്ന സിനിമയ്ക്കുവേണ്ടിയാണ് ഒടുവിൽ സംഗീതം നൽകിയത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px