LIMA WORLD LIBRARY

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ – ജോസ്‌കുമാര്‍ ചോലങ്കേരി

അരികില്‍ നീ
ഉണ്ടായിരുന്നെങ്കിലെന്നതിമോഹമെന്നില്‍ പ്രണയത്തിന്‍
പൊരുമ്പറ മുഴക്കിടുന്നു…
നിന്‍ അസാന്നിധ്യ
മെന്നിലീലോകം ശൂന്യമായ് കൂരിരിട്ടായി…
അകലെ നീ ഉണ്ടെന്നറിയുന്നുവെങ്കിലും
അരികിലായില്ലെന്നു മനസ്സുമന്ത്രിക്കുന്നു…..
നിന്റെ സ്വരമിന്നു കാതില്‍ മുഴങ്ങുന്നു…..
നിന്‍രൂപമിന്നെന്റെ
കണ്‍മുന്നിലും…..
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നെന്നിത്രയുംകാലം തിരിച്ചറിഞ്ഞില്ല…..
കാണുന്ന വസ്തുക്കളെത്ര
കണ്ടാലും കണ്ടെന്ന് ബോധ്യമുണ്ടാവില്ലൊരിക്കലും……..
കാണുന്ന ദൂരത്തിനപ്പുറമെത്തുമ്പോള്‍ കാണണമെന്നുള്ള മോഹം മുളക്കുന്നു…
പിന്നെ സ്‌നേഹമായ്,
പ്രണയമായ്, പ്രാണനായ്‌ച്ചൊല്ലുന്നു:
ഞാനിത്രമേല്‍
നിന്നെ സ്‌നേഹിച്ചിരുന്നു……
നീയെത്രദൂരമെന്നില്‍നിന്നകന്നാലും,
ഇഷ്ടമായ് കൂട്ടിനിന്നെത്തുമോ
എന്റെയീക്കിളിക്കൂട്ടില്‍.?

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px