ലണ്ടനില്‍ നിന്ന് യാത്ര തിരിച്ചത് ബോട്സ്വാനയിലെ ഗാബ്രോണ്‍ വിമാനത്താവളത്തിലേക്കാണ്. അകത്തുള്ള പരിശോധനകള്‍ കഴിഞ്ഞു ഞാന്‍ പുറത്തേക്ക് നടന്നു. എന്നെ സ്വികരിക്കാനെത്തിയത് ബന്ധുവായ ലീലയും പേരക്കുട്ടി ഈതന്‍ ടിലി തോമസുമാണ്. ഇത് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് 1984 ലാണ്. ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് വരുന്നത്. വിമാനത്താവളം ആധുനിക രീതിയിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. മധുരപുഞ്ചിരിയുമായി ലീല എന്നെ സ്വീകരിച്ചു. നാലര പതിറ്റാണ്ടിന് ശേഷമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. ലീലയുടെ കുടുംബം “മോട്ടോര്‍ പ്ലസ്” എന്ന ബിസിനസ്സ് സ്ഥാപനം നടത്തുന്നു. ഇവിടുത്തെ ഏക മലയാളി സ്ഥാപനമാണിത്. ഗാബ്രോണ്‍ വിമാനത്താവളം നഗരത്തിന് പത്തു് കിലോമീറ്റര്‍ വടക്ക് ജോഹനാസ്ബര്‍ഗ്ഗാണ്. അവിടെ നിന്ന് ഒരു മണിക്കൂറും ഹറാറയില്‍ നിന്ന് രണ്ട് മണിക്കൂര്‍ പറന്നാല്‍ ഇവിടെയെത്താം. ഇവിടുത്തെ പ്രധാന വിമാനത്താവളം “സര്‍ സെറെറ്റ്സെ ഖാമ” യാണ് (എഫ്ബി എസ് കെ). കാറില്‍ ലീല താമസിക്കുന്ന വീട്ടിലേക്ക് സുന്ദരമായ റോഡിലൂടെ യാത്ര തിരിച്ചു. റണ്‍വേയ്ക്ക് 400 മീറ്റര്‍ നീള0 45 മീറ്റര്‍ വീതിയാണ്. റോഡിന്‍റ ഇരുഭാഗത്തുള്ള നടപ്പാതകളും കോണ്‍ക്രീറ്റാണ്. ലീലയുടെ വീട്ടിലെത്താന്‍ 419 കിലോമീറ്റര്‍ എടുത്തു. യാത്രക്കിടയില്‍ പ്രകൃതിയുടെ അതുല്യ സൗന്ദര്യമാണ് കണ്ടത്.
പ്രഭാതത്തില്‍ മൈനകളുടെ സ്വരമാധുരിയില്‍ മംഗളഗീതങ്ങള്‍ കേട്ടുകിടക്കുമ്പോഴാണ് വീട്ടുമുറ്റത്തു് ഉച്ചത്തില്‍ വിലപിക്കുന്ന ഒരു കഴുതയുടെ കരച്ചില്‍ കേട്ടത്. കട്ടിലില്‍ നിന്ന് എഴുന്നേറ്റ് നിറഞ്ഞ കണ്ണുകളോടെ മുറ്റത്തേക്ക് നോക്കി. അതിനെ ലീല പുറത്തേക്ക് ഓടിക്കുന്നത് കണ്ടു. വീട്ടിലെ കഴുതകള്‍ ആ കാഴ്ച കണ്ടു നിന്നു. ഞാന്‍ പുറത്തേക്കിറങ്ങി ചെന്നു. ലീല പരിഭവത്തോടെ പറഞ്ഞു. നമ്മുടെ നാട്ടിലെ നായ്ക്കളുടെ സ്വഭാവമാണ്. ഏത് പറമ്പിലും വീട്ടിലും ഒരു ഭയവുമില്ലാതെ മേഞ്ഞു നടക്കും. ആ കുട്ടത്തില്‍ കഴുതയെ പുകഴ്ത്താനും മറന്നില്ല. കഴുത ഇവിടുത്തുകാരുടെ ഉപജീവനമാര്‍ഗ്ഗമാണ്. ഒരു ദുഷ്ട ജീവിയല്ല ആ വന്നുപോയത് നല്ല തേജസ്സുള്ള ലക്ഷണമൊത്ത കഴുതയാണ്. പിന്നീട് കണ്ടത് ആ കഴുത റോഡരികിലെ ഇളം പുല്ലുകള്‍ തിന്നുന്നതാണ്. ഇവിടെ ഒരു പഴമൊഴിയുണ്ട്. “കഴുതയെ കെട്ടഴിച്ചുവിട്ടതുപോലെ.” സത്യമാണ് പലയിടത്തും വടക്കേ ഇന്ത്യയില്‍ ഇതുപോലെ പശു, കാളയൊക്കെ റോഡുകളില്‍ അലഞ്ഞു നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടുത്തെ കഴുതകളുടെ പ്രധാന കേന്ദ്രമാണ് “ബോട്സ്വാന മൗണ്‍.” 24,000 ത്തിലധികം കഴുതകളുണ്ട്. പല സ്ഥലങ്ങളില്‍ നിന്ന് കുട്ടികളും സഞ്ചാരികളും ഇവിടേക്ക് വരാറുണ്ട്.
രാവിലെ ഞാനും ലീലയും കുടി നടക്കാനിറങ്ങി. പ്രഭാത കിരണങ്ങള്‍ അതിന്‍റെ കാന്തിയോട് കുടി പ്രസരിക്കുന്നുണ്ട്. എങ്ങും മനോഹാരിത നിറഞ്ഞ വനപ്രദേശം. നമ്മുടെ കേരവ്യക്ഷങ്ങള്‍ പോലെ ആകാശത്തേക്ക് മരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. മൈനകളും തത്തകളും ശബ്ദമുണ്ടാക്കി പറക്കുന്നു. മുളകുവള്ളിക്കൊടികള്‍ പടര്‍ന്നു കയറുന്ന വിധം എങ്ങും വള്ളിപ്പടര്‍പ്പുകള്‍.കാട്ടുമുല്ലകളുടെ പരിമളം അവിടെമാകെ പരന്നു. മുന്നോട്ട് നടക്കുന്നതിനിടയില്‍ അടുത്ത വീട്ടില്‍ കുറെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ആ കൂട്ടത്തെ നോക്കി ലീല വിസ്തരിച്ചത്. നമ്മുടെ നാട്ടില്‍ പശുവിന്‍ പാല് വാങ്ങാന്‍ രാവിലെ ആളുകള്‍ വരുമെങ്കില്‍ ഇവിടെ കഴുതപ്പാല്‍ വാങ്ങാനാണ് വരുന്നത്. അതെനിക്ക് പുതിയ ഒരറിവായിരിന്നു. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിനേക്കാള്‍ ഗുണവും ശക്തിയും നല്‍കുന്നത് കഴുതപ്പാലാണ്. ക്ഷീണിതനായ ഒരു വ്യക്തി ഒരു ഗ്ലാസ് കഴുതപ്പാല്‍ കുടിച്ചാല്‍ ക്ഷീണം മാറും. ശരീരപോഷണത്തിനായി ഈ രാജ്യത്തുള്ളവര്‍ കഴുതപ്പാല്‍ കുടിക്കുമ്പോള്‍ മലയാളികള്‍ പശുവിന്‍ പാലാണ് ഉപയോഗിക്കുന്നത്. ഓരോ ദേശക്കാരും പരമ്പരാഗത ജീവിത വിശ്വാസ സംസ്കാരങ്ങളിലും ഭക്ഷണക്രമത്തിലും ജീവിക്കുന്നു.
ഞങ്ങള്‍ മുന്നോട്ട് നടക്കുമ്പോള്‍ ഒരു കഴുത നാടന്‍ പെണ്ണിനെപ്പോലെ മുഖം കുനിച്ചു് വേഗത്തില്‍ മുന്നോട്ട് പോയി. അപ്പോള്‍ ലീല പറഞ്ഞു. ആ പോയത് നല്ലയിനം കഴുതയാണ്. നല്ല കഴുതയുടെ ചെവിയും മുക്കും എപ്പോഴും നനഞ്ഞിരിക്കും. പ്രകൃതിയെ തിരിച്ചറിയാന്‍ കഴുത ചെവി എപ്പോഴും അനക്കികൊണ്ടിരിക്കും. കഴുത കണ്ണിനും നല്ല കാഴ്ച്ച ശക്തിയാണ് വളരെ അകലത്തിലുള്ളതെന്തും പെട്ടെന്ന് കാണും. നല്ല നീളം കൂടിയ വാലുള്ള കഴുതകള്‍ ആരോഗ്യമുള്ള ഇനമാണ്. ഇവിടുത്തെ പുരുഷന്മാര്‍ കൂടുതല്‍ ശക്തി ലഭിക്കാന്‍, ആലസ്യമകറ്റാന്‍ കറ്റാര്‍വാഴ കൂട്ടിക്കലര്‍ത്തി കുടിക്കാറുണ്ട്. അത്യധികം ശക്തി ലഭിക്കാന്‍ പ്രായമേറിയവരും കഴുതപാല്‍ കുടിക്കുക പതിവാണ്. കഴുതപാല്‍ ഉപയോഗിച്ച് മരുന്നുകളും പലവിധ സൗന്ദര്യ ഉത്പന്നങ്ങളും മധുരപദാര്‍ത്ഥങ്ങളൂം ചീസും ഉണ്ടാക്കാറുണ്ട്. ഇതിനെല്ലാം തീപിടിച്ച വിലയാണ്. ഞാന്‍ മറ്റൊന്നുകൂടി കൂട്ടിച്ചേര്‍ത്തു.കഴുതയുടെ തൊലി ഔഷധഗുണമുള്ളതാണ്. ചൈനക്കാര്‍ ഈ രാജ്യത്തു നിന്നും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കഴുത തൊലി യഥേഷ്ടം കള്ളക്കടത്തു നടത്തുന്നുണ്ട്. ഭരണരംഗത്തുള്ളവരുടെ ഒത്താശയില്ലാതെ ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞപ്പോള്‍ ലീലക്കത് അവിശ്വസിനീയമായി തോന്നി.
ഇവിടെയുള്ള ചൈനക്കാര്‍ കഴുതയുടെ പച്ചയിറച്ചിയാണ് ഭക്ഷിക്കുന്നതെന്ന് കേട്ടപ്പോള്‍ അനര്‍ത്ഥങ്ങളൊന്നും തോന്നിയില്ല. ജിജ്ഞാസയോടെ കേട്ടു. ഭൂമിയിലെ സര്‍വ്വ ജീവികളെയും അകത്താക്കുന്ന അസാധാരണ ശക്തിക്കുമുന്നില്‍ ആരും തലകുനിച്ചുപോകും. ചൈനക്കാരുടെ ഇവിടുത്തെ പ്രമുഖ ബിസിനസ്സാണ് “ബിള്‍ടോങ്”. ഇതിന്‍റെ ഉത്ഭവ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വെ, മലാവി, നമീബിയ, സാംബിയ രാജ്യങ്ങളാണ്. ഉണ്ടാക്കിയെടുത്ത മാംസത്തിന്‍റ ഒരു രൂപമാണ് ബിള്‍ടോങ്. കഴുത, ഗോമാംസം, ഒട്ടകപക്ഷി തുടങ്ങിയവയില്‍ നിന്നാണ് ഇത് പ്രധാനമായും ഉല്പാദിപ്പിക്കുന്നത്. വിത്യസ്ത ചേരുവകകള്‍ ഉള്ളതിനാല്‍ ഇതിന്‍റെ രുചിയും വ്യത്യസ്തമാണ്. ഇവിടുത്തെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു.
ഒരു കഴുത എട്ടു ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം ശരാശരി കുടിക്കുക. അലഞ്ഞു നടക്കുന്ന ഒരു കഴുതയെ ചൂണ്ടി ലീല പറഞ്ഞു. ആ കഴുതയ്ക്ക് വേണ്ടുന്ന ആരോഗ്യമില്ല. അതിന്‍റ കാരണം കുഞ്ഞായിരിക്കുമ്പോള്‍ വേണ്ടുന്ന പാല്‍ കുടിച്ചിട്ടില്ല. കുതിരയും കഴുതയും ചേര്‍ന്നാണ് കോവര്‍ കഴുതയുണ്ടാകുന്നത്. അതിനെ കണ്ടാല്‍ രൂപസൗന്ദര്യമുള്ള കുതിരയെപോലിരിക്കും. പൊതുവേ കോവര്‍ കഴുതകള്‍ക്ക് നല്ല ബുദ്ധിശക്തിയാണ്. ഞങ്ങളുടെ അടുത്തുകൂടി ധാരാളം കഴുതകളും കുതിരകളും കൂട്ടം ചേര്‍ന്ന് മുന്നോട്ട് പോയി. അതിന്‍റെ പിറകില്‍ വന്ന ഒരു കാര്‍ ശബ്ദമുണ്ടാക്കിയെങ്കിലും അതൊന്നും മൃഗങ്ങള്‍ ശ്രദ്ധിച്ചില്ല. അതിനെ മുന്നോട്ട് നയിച്ച പരിപാലകന്‍ വലിയ വടികൊണ്ട് അതിനെ പൊതിരെ തല്ലുന്നത് കണ്ട് ദുഃഖം തോന്നി. മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നതില്‍ ഇവരും മുന്‍പന്തിയിലെന്ന് തോന്നി. അവിടെ നിന്നപ്പോള്‍ കാട്ടുപൂക്കളുടെ ഗന്ധമാണോ അതോ കഴുത ചാണകത്തിന്‍റെ ഗന്ധമോ മുക്കിലേക്ക് തുളച്ചു കയറി.
ലോകത്താകമാനം 40 മില്യനിലധികം കഴുതകളുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കഴുതകളുള്ളത് എത്യോപ്യയിലാണ്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കഴുതകളുള്ളത് പാകിസ്ഥാന്‍, ചൈന, മെക്സിക്കോയിലാണ്. ലോകത്തെ ഏറ്റവും വലിയ കഴുത “റോമുലസാണ്.” (590 കിലോ ഭാരം). ഏറ്റവും ചെറിയ കഴുതയെ “കനീഹി”യെന്ന് വിളിക്കും. ഇതിനെ കുടുതലും കാണപ്പെടുന്നത് അമേരിക്കയിലെ ഫ്ളോറിഡയിലാണ്. ഇത് ഗിന്നസ് ബുക്കില്‍ ഇടം നേടിയ മൃഗമാണ്. കഴുതകളില്‍ ഏറ്റവും വിലയുള്ളത് “ടിപ്പു”വാണ്. പത്തു ലക്ഷത്തില്‍ കൂടുതലാണ് ഇതിന്‍റ വില. പല രാജ്യങ്ങളിലും ആണ്‍ കഴുതകളെ “ജാക്കി”യെന്നും പെണ്‍ കഴുതകളെ “ജനിസെന്നും”വിളിക്കും.
ഒരു കൃഷിക്കാരന്‍ കഴുത വണ്ടിയില്‍ കുറെ വാഴക്കുലകളുമായി മുന്നോട്ട് പോയത് ഞാന്‍ നിമിഷങ്ങള്‍ നോക്കി നിന്നു. കാളകളെപോലെ ഭാരം വലിക്കുന്ന അതിനേക്കാള്‍ ചുമക്കുന്ന കഴുതകള്‍. ബോട്സ്വാനയിലെ കൃഷിക്കാരുടെ ഏക വരുമാനമാര്‍ഗ്ഗമാണ് കഴുത, കുതിര, ആടുമാടുകള്‍. മൃഗങ്ങളോടുള്ള സമീപനം പലപ്പോഴും നിന്ദ്യമായി തോന്നാറുണ്ട്. അതിന്‍റ പ്രധാന കാരണം വേണ്ടുന്ന പരിജ്ഞാനം മൃഗ സംരക്ഷണ രംഗത്ത് ഇല്ലെന്നുള്ളതാണ്. എന്നാല്‍ മൃഗങ്ങള്‍ക്ക് എന്തെങ്കിലും ആപത്തുവന്നാല്‍ മൃഗസംരക്ഷണ വകുപ്പ് ഓടിയെത്തുകയും ചെയ്യും. ഇവിടുത്തെ പൗരന്‍റെ ഒരു ദിവസത്തെ വേതനം ശരാശരി ഒരു ഡോളറില്‍ കുറവാണ്. ഇന്ത്യയില്‍ കഴുതകളെ കൊല്ലുന്നതും അതിന്‍റെ ഇറച്ചി കഴിക്കുന്നതും കുറ്റകരമാണ്.
ഞങ്ങള്‍ വീട്ടിലേക്ക് നടന്നു. റോഡിന്‍റ ഒരു ഭാഗത്തു് രണ്ടു ആണ്‍ പെണ്‍ കഴുതകള്‍ അനുരാഗസമുദ്രത്തില്‍ മുഴുകി അടിയന്തരമായ കര്‍ത്തവ്യമെന്നപോലെ ശബ്ദം പുറപ്പെടുവിക്കുന്നു. നടന്നുകൊണ്ടിരിക്കെ സംഗീത നാദം പോലെ കുളിരിളം കാറ്റ് വീശിയടിച്ചു. റോഡിന്‍റ പല ഭാഗത്തും കാട്ടുപൂക്കള്‍ വിടര്‍ന്നു നിന്നു.
About The Author
No related posts.