കാരൂര്‍ സോമന്‍
ജനനം മാവേലിക്കര താലൂക്കില്‍ താമരക്കുളം ചാരുംമൂട്. അച്ചന്‍ കാരൂര്‍ സാമുവേല്‍, അമ്മ റയിച്ചല്‍ സാമുവേല്‍. പഠനം കേരളം, ന്യൂഡല്‍ഹി. ഉത്തരേന്ത്യയിലും ഗള്‍ഫിലും ജോലി ചെയ്തു. ഇപ്പോള്‍ ലണ്ടനില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ മലയാള മനോരമയുടെ ‘ബാലരമ’ യില്‍ കവിതകള്‍ എഴുതി, ആകാശവാണി തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങള്‍ നാടകങ്ങള്‍ പ്രേക്ഷേപണം ചെയ്തു. മലയാള മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി.വി.എച്ചു് സ്കൂളില്‍ പോലീസിനെ വിമര്‍ശിച്ചു് ‘ഇരുളടഞ്ഞ താഴ്വര’ എന്ന നാടകം വാര്‍ഷിക പരിപാടിയില്‍ അവതരിപ്പിച്ചു് ‘ബെസ്റ്റ് ആക്ടര്‍’ സമ്മാനം നേടി. സര്‍ട്ടിഫിക്കറ്റ് ഇന്നും സൂക്ഷിക്കുന്നു. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവര്‍ നക്സല്‍ ബന്ധം ആരോപിച്ചു കേസെടുത്ത് അറസ്റ്റ് ചെയ്തു മര്‍ദ്ദിച്ചു. പണ്ഡിത കവി കെ.കെ.പണിക്കര്‍ ഇടപെട്ട് പോലീസില്‍ നിന്ന് മോചിപ്പിച്ചു. പോലീസിന്‍റെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയില്‍ സഹോദരന്‍റയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചല്‍ തീയേറ്ററിന് വേണ്ടി നാടകകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു. ആദ്യ ജോലി റാഞ്ചി എക്സ്പ്രസ് ദിനപത്രത്തില്‍.
നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയാറ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ലണ്ടനില്‍ നിന്ന് മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. മൂന്ന് കഥകള്‍ ഷോര്‍ട്ട് ഫിലിം ആയി. ഷോര്‍ട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയര്‍മാന്‍, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാല മാഗസിന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോള്‍ ലിമ വേള്‍ഡ് ലൈബ്രറി.കോം (സാഹിത്യ ഓണ്‍ലൈന്‍) ചീഫ് എഡിറ്റര്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കാരൂര്‍ ഈ പേപ്പര്‍ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരളം, ഗള്‍ഫ്, യൂറോപ്പ് അമേരിക്കന്‍ മാധ്യമങ്ങളില്‍ എഴുതുന്നു.
ഭാര്യ : ഓമന തീയാട്ട്കുന്നേല്‍, മക്കള്‍ : രാജീവ്, സിമ്മി, സിബിന്‍.
കൃതികള്‍
നോവല്‍ -കണ്ണീര്‍പൂക്കള്‍, കദനമഴ നനഞ്ഞപ്പോള്‍, കനല്‍, കാരൂര്‍ കൊച്ചുകുഞ്ഞ്, കിനാവുകളുടെ തീരം, കാണാപ്പുറങ്ങള്‍, കഥാനായകന്‍, കാല്‍പ്പാടുകള്‍ (യൂറോപ്പില്‍ നിന്നുള്ള ആദ്യ മലയാള നോവല്‍), കൗമാര സന്ധ്യകള്‍, കാവല്‍ മാലാഖ, കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, കാലാന്തരങ്ങള്‍, കാലയവനിക, കന്മദപൂക്കള്‍, കാര്യസ്ഥന്‍ (ക്രൈം നോവല്‍), കന്യാദലങ്ങള്‍ (നോവലെറ്റ്), കല്‍വിളക്ക്, കന്യാസ്ത്രീ കാര്‍മേല്‍, കിളിക്കൊഞ്ചല്‍ (ബാലനോവല്‍), കാറ്റാടിപ്പൂക്കള്‍ (ബാലനോവല്‍), കൃഷി മന്ത്രി (ബാലനോവല്‍).
ഇംഗ്ലീഷ് നോവല്‍ -Malabar AFlame, Dove and the Devils, Kindled Tales
നാടകം– കടല്‍ക്കര (സംഗീത നാടകം 1985), കടലിനക്കരെ എംബസ്സി സ്കൂള്‍ (സംഗീത നാടകം, ഗള്‍ഫില്‍ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം), കാലപ്രളയം, കടലോളങ്ങള്‍
കഥകള്‍– കാട്ടുകോഴികള്‍, കാലത്തിന്‍റെ കണ്ണാടി, കരിന്തിരി വിളക്ക്, കാട്ടുമൃഗങ്ങള്‍
കവിത– കറുത്ത പക്ഷികള്‍, കടലാസ്, കണ്ണാടി മാളിക, കളിമണ്ണ്
ലേഖനങ്ങള്‍– കഥകളുറങ്ങുന്ന പുണ്യഭൂമി (ഗള്‍ഫ്), കാലത്തിന്‍റെ ചിറകുകള്‍ (സൗദിയുടെ മണ്ണില്‍), കാലമുദ്രകള്‍, കാലം കവിഞ്ഞൊഴുകുന്നു, കാലഘടികാരം
ചരിത്രം / ജീവ ചരിത്രം– കാമനയുടെ സ്ത്രീപര്‍വ്വം, കഥാകാരന്‍റെ കനല്‍ വഴികള്‍ (ആത്മകഥ), കാരിരുമ്പിന്‍റെ കരുത്ത് (സര്‍ദാര്‍ വല്ലഭായ് പട്ടേല്‍)
യാത്രാവിവരണം-കനക നക്ഷത്രങ്ങളുടെ നാട്ടില്‍ (ഓസ്ട്രിയ), കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍ (ഇംഗ്ലണ്ട്), കടലിനക്കരെ ഇക്കരെ (യൂറോപ്പ്), കാഴ്ചകള്‍ക്കപ്പുറം (ഇറ്റലി), കുഞ്ഞിളം ദ്വീപുകള്‍ (ഫിന്‍ലന്‍ഡ്),കണ്ണിന് കുളിരായി (ഫ്രാന്‍സ്), കാറ്റില്‍ പറക്കുന്ന പന്തുകള്‍ (സ്പെയിന്‍)
ശാസ്ത്രം/കായികം/ടൂറിസം– കാണാക്കയങ്ങള്‍ (ചന്ദ്രയാന്‍), കാണാമറയത്തെ കൗതുകകാഴ്ചകള്‍ (മംഗള്‍യാന്‍), കളിക്കളം (ഒളിമ്പിക്സ് ചരിത്രം), കായിക സ്വപ്നങ്ങളുടെ ലണ്ടന്‍ ഡയറി (മാധ്യമം ദിനപത്രത്തിന് വേണ്ടി 2012 ല്‍ എഴുതിയ ലണ്ടന്‍ ലേഖനങ്ങള്‍), കേരളം (ട്രാവല്‍ & ടൂറിസം).
പുരസ്കാരങ്ങള്‍- പാറപ്പുറം പ്രവാസി സാഹിത്യ പുര്സക്കാരം, കള്ളിക്കാട് രാമചന്ദ്രന്‍ സ്മാരക പുരസ്ക്കാരം, വിക്ടര്‍ ലൂയിസ്പ് സ്മാരക സാഹിത്യ പുരസ്ക്കാരം, ലുധിയാന മലയാളി അസോസിയേഷന്‍ നാടക പുരസ്ക്കാരം, ആഗോള മലയാളി സാഹിത്യ പുരസ്ക്കാരം, വേള്‍ഡ് മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്ക്കാരം, സാഹിത്യ പോഷിണി സാഹിത്യ പുരസ്ക്കാരം, ലിപി ഫൗണ്ടേഷന്‍ പുരസ്ക്കാരം, അമേരിക്കന്‍ ഈ മലയാളി സാഹിത്യ മാധ്യമ പുരസ്ക്കാരം, ലണ്ടന്‍ മലയാളി കൗണ്‍സില്‍ സമഗ്ര സാഹിത്യ പുരസ്ക്കാരങ്ങളടക്കം ഇരുപതോളം ബഹുമതികള്‍ ലഭിച്ചു.
ENGLISH BIO
Karoor Soman is a London based Malayalam writer. He hails from Charummood,Mavelikara, Kerala, India. Soman began his literary activities in his school days, with radio dramas. His literary work consists of Novels(English, Malayalam, Children’s) , Dramas, Articles, Travelogue, Stories, Historical stories, Poems, Travelogues, Biography. 3 of his stories and novels got translated into English and three of his stories became short films.
He has written 56 books to his credit covering a variety of some informative subjects such as sports, science and tourism. He won many awards in his literary career spanning over four decades. From 1985 onwards, all his 56 literary titles start with the letter “K” starting from Kadalkara and is unique in Malayalam literary history as no other writer in the world has managed to do this as of this date.
Karoor Soman started the first Malayalam magazine in 2005 from United Kingdom, called Pravasi Malayalam. He is the Chief Editor of Lima World Library.com (International Online Literary Portal), and Managing director of Karoor Publications/ E-Book Amazon Publications/Distribution.
Karoor Soman has been recognised from Kerala and internationally and received around 20 awards including from late Prime minister Narashimga Rao, Kerala Chief minister Ommen Chandy and well known Kerala writers.
During his high school years he started writing poems for Balarama, a children magazine by Manorama and later turned to write radio dramas of which Kartanittu and Karmekham were broadcasted by Trivandrum and Thrissur radio stations in Kerala. After the 1970s, he was the only youth member for the Kerala Yuvasahitya Sakyame from Mavelikara which was run by a leading news paper Malayalam Manorama, Kottayam. In 1973, his controversial drama “Eruladanja Thazhwara” was presented at Thamarakulam VV High School. The play portrayed the abuse of police towards society. He got the best character actor in the competition at the Annual Day Celebrations. This drama was watched by some of the attending student’s parents who worked at the Mavelikara police station. After the drama some of the police personnel accused him of being a naxalite and threatened him. The police came to know that the same drama was to be played at the Nooranadu Leprosy Auditorium on their Annual Day. As predicted the police were not so pleased about this news and decided to plan a trap for him. They conjured a false police case against him connected with Naxalite group and had him arrested, beaten and tortured at the Mavelikara police station. At that time Malayalam and Sanskrit poet and pandit K.K.Paniker come to the station and get released him. This was his first punishment for bringing out the love and truth that he had towards literature writing. The police and his parents threatened him to stop writing or leave Thamarakulam/Charumood. Lastly he escaped to North India, Ranchi where he worked for the Daily newspaper called Ranchi Express.
During this time he also wrote drama and songs for Ranchi Angel Theatres. Later on his dramas were played in Agra, Delhi, Bokaro, Ludhiyana and Mumbai by the Malayalam samajam and associations. In 1975, his first ‘Kalayum Kalavum’ was published by Ranchi Malayalaee Association Magazine called malayalee. In 1985, Kottayam Vidhyarthi Mithram published his first musical drama “Kadalkara”. This drama Foreword written by drama and filim song writer sreemulam nagaram vijayan. He wrote his second musical drama “Kadalinakkare Embassy School” which was the first Malayalam drama from the Gulf countries. This drama Foreword is written by Thoppil Bashi. In 1990 His first novel Kannirpookal published by SPCS/NBS and Foreword is written by Thakazhi Sivasankara Pillai. His English novel, Malabar Aflame was released in the British Parliament. He acts as Associate Editor, Editor and representative of various publications. During the London Olympics 2012, he reported London Diary for Madhyamam Malayalam newspaper from London. He has also been the Chairman of World Malayali Council for the Middle East and African regions and he was the Literature section Convenor and Chief Editor of Jawala magazine for the biggest organization in UK called UUKMA. Karoor Soman has endeared himself to the Keralites in the fascinating world of Malayalam and English Literature.
BOOKS:
Novel
Kannirpookal, Kathanamazha Nananjapol, Kanal, Karoor Kochukunju, Kinavukalude Theeram, Kanapuranangal, Kathanayakan, Kalpadukal (first malayalam novel from Europe), Kaumarasandhyakal, Kaval Malaga, Kavalkkarude Sangeerthanangal, Kalanthrangal, Kalayavanika, Kanmadapookal, Kariyasthan (Crime novel), Kanniyadalangal (Novelite), Kalvilakk, Kanniyasthree Karmel, Kilikonjal (Children Novel), Kattadipookal (Children novel) Krishimandri (Children novel).
English novels/Stories
Malabar Aflame, Dove and the Devils, Kindled Tales.
Stories
Kattukozhikal, Kalathintta kannadi, Karinthri vilak, Kattumirghangal
Poems
Karutha Pakshikal, Kadalas, Kannadi Malika, Kalimannu.
Articles
Kathakalurangunna Poonniyabhumi(Gulf), Kalaghadikaram, Kalamudrakal, Kalam Kavinjozhukunnu, Kalathinum Chirakukal (Saudiyude mannil)
History/Biography
Kamanayuda Sthreeparvvam, Kathakarentte Kanalvazhikal (Biography), Karirumpninte Karuthu (Sardar Vallabai Patel).
Travelogue
Kanaka Nakshtrangalude Nattil (Austria), Kalam Maikkatha Paithraka Kazchakal (England), Kadalinakkara Ikkarea (Europe), Kanninu Kulirayi (France), Kazchakalkkappuram (Itali), Kunjilam Deepukal (Finland), Kattil parakkun panthukal (Spain)
Science/Sports/Tourism
Kanakkayangal (Chandrayan), Kanamarayathe Kawthuka Kazchakal (Mangalyan), Kalikkalam (Olympics History), Kayikaswapnangalude London Diary(2012)
Kerala Travel and Tourism
Kerala Travel and Tourism.
Awards
Parapuram Pravasi Award, Bhashamittram Pravasi Sahithya Award, Kallikkad Ramachandran Smaraka Award, Agola Malayali Sahithya Award, World Malayalee Council Sahitya Award, Sahithyposhini Sahithya Award, Victor Luise Sahithya Award, Lipi Foundation Award, Emalayalee American Media Award, London Malayalee Council Overall Award.
KAROOR SOMAN YOUTUBE CHANNEL
https://www.youtube.com/user/karoorsoman
PHOTOS :
About The Author
No related posts.