ചൈനയിലെ വൻമതിലും മതങ്ങളും- ഇന്ദുലേഖ

Facebook
Twitter
WhatsApp
Email

ബീജിംഗ് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് ഞാൻ യാത്രതിരിച്ചത് പഴമയുടെയും പുതുമയുടെയും പടവുകൾ നിറഞ്ഞ വൻമതിലും ദേവാലയങ്ങളും. കാണാനാണ്. ചൈനയിലെ വൻമതിലിന്റെ നിർമ്മാണം നടത്തിയത് ക്വിൻ രാജവംശമാണ്. ഇന്ന് 21,196.18 കിലോമീറ്റർ ദൂരമുളള ഈ മതിലിന്റെ പൂർത്തികരണം നടത്തിയത് മിങ് രാജവംശമാണ്. ഒന്നര സഹസ്രാബ്ദത്തിലധികം ആയിരകണക്കിന് തൊഴിലാളികളെ അണിനിരത്തി മലകളും, കുന്നുകളും, താഴ്‌വാരങ്ങളും താണ്ടി നീണ്ടുനിവർന്നുകിടക്കുന്ന വൻമതിൽ ഒരു വിസ്മയമാണ്. വൻമതിൽ മാത്രമല്ല വിസ്മയം ഏതൊരു വൻകിട രാജ്യത്തെയും സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും കായികമായും വെല്ലുവിളിക്കാൻ ശേഷിയുളള ചൈന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു വിസ്മയം തന്നെയാണ്. അതിന്റെ കാരണം പൗരബോധമുളള ഭരണാധിപൻമാരുടെ പുതുചിന്തകൾ, ഭാവനകൾ പറന്നുയർന്ന് പുതിയ ഉപമാനങ്ങൾ, വരുമാനങ്ങൾ കൊത്തികൊണ്ടുവരുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണം മാവോ എന്ന വിപ്‌ളവകാരിയാണ്. അദ്ദേഹത്തിന്റെ ആദ്യകാല അനുഭവങ്ങൾ നമ്മുടെ കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകൾക്ക് തുല്യമാണ്. തന്റെ ദീർഘമായ സാമൂഹ്യസാംസ്‌ക്കാരിക പൈതൃകത്തിന്റെ ഊറ്റം ഉൾക്കൊണ്ട് യാതന അനുഭവിക്കുന്ന വിയർപ്പൊഴുക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധിയായി പ്രവർത്തിച്ചു. 1934ൽ അദ്ദേഹം ആരംഭിച്ച ന്ധലോങ്ങ് മാർച്ച്ത്സ ചൈനയിലെ ഗ്രാമങ്ങൾതോറുമുളള ആ യാത്ര ചൈനയിലെ വായുവിലും, മണ്ണിലും, പരിസ്ഥിതിയിലും കോളിളക്കങ്ങൾ സൃഷ്ടിച്ചു. നമ്മുടെ നാട്ടിലും ലോങ്ങ് മാർച്ച് കൈവീശി കടന്നുപോകുന്നത് നാം കാണുന്നു. ഇവിടെ ഇന്നും നിത്യദാരിദ്ര്യത്തിൽ, അഴിമതിഅനീതിയിൽ വിറപൂണ്ടുനില്ക്കുന്ന ഏകാകിയായ മനുഷ്യൻ ദു:ഖത്തിൽ തന്നെ കഴിയുന്നു. ആധുനിക ചൈനക്ക് ജന്മം നല്കിയ മാവോ ഇന്നും ജനകോടികളിൽ ജീവിക്കുന്നു. ടിയാനന്മെൻ രക്തചൊരിച്ചിലിന് ശേഷം ചൈന ഭരിച്ചത് പ്രസിഡൻറ ് ജിയാങ് സെമിനും, പ്രധാനമന്ത്രി ഷുറോൺജീറുമായിരുന്നു. ഇവരുടെ പത്ത് വർഷത്തെ ഭരണം മൂലം 15 കോടി കർഷകതൊഴിലാളികൾ ദാരിദ്ര്യത്തിൽ നിന്നും കര കയറി. നമ്മുടെ ഇന്ത്യ എന്ന മഹാരാജ്യത്ത് കഴിഞ്ഞ 65 വർഷക്കാലമായി പലരും ഭരിക്കുന്നുണ്ട്. ഇതുപോലെ ചരിത്രത്താളുകളിലെഴുതാൻ എന്തെങ്കിലുമുണ്ടോ? ചൈനയിൽ അധികാരത്തിലുളളവരുടെ കുടുംബവളർച്ചയോ പാർട്ടിക്കുളളിലെ വളർച്ചയുമല്ല അവർ നോക്കുന്നത് മറിച്ച് രാജ്യത്തിന്റെ പുരോഗതിയാണ്. ചൈന ഇന്ന് എല്ലാം മേഖലയിലും ഒരു വൻശക്തിയായി കുതിക്കുന്നു. ഇൻഡ്യയാകട്ടെ കിതക്കുന്നു. എങ്ങനെ വളരണമെന്നും എങ്ങനെ വളരാൻ പാടില്ല എന്നതും അവർക്കറിയാം. ഇൻഡ്യയിലെ ഭരണാധിപന്മാർ ചൈനയിൽ നിന്ന് എന്തെങ്കിലും പഠിക്കുന്നുണ്ടോ?
കമ്മ്യൂണിസ്റ്റ് നിരീശ്വരരാജ്യമായ ചൈനയിൽ ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 1980ൽ 10 ദശലക്ഷമായിരുന്നെങ്കിൽ 2007ൽ അത് 60 ദശലക്ഷമായി. ഓരോ വർഷവും 8% വർദ്ധനവ്. അതിന്റെ പ്രധാനകാരണം മുന്നോട്ട് കുതിക്കുന്ന ചൈനക്ക് മുന്നേറാൻ ഒരു മതം വേണം. അതുകൊണ്ട് ആത്മീയജീവിതത്തിന് ഭംഗം വരുന്നു എന്നല്ല. കഴിഞ്ഞ കാലങ്ങളിൽ ക്രിസ്ത്യാനികളോട് ക്രൂരമായ വിധത്തിലാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ഇടപെട്ട്.
റോമിലെ കൊളോസിയത്തിൽ ക്രിസ്തുവിശ്വാസികളെ വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുത്തുവെങ്കിൽ ഇവിടെ കാരാഗ്രഹവാസമാണ് വിശ്വാസികളും പുരോഹിതരും, മെത്രാൻന്മാരും അനുഭവിച്ചത്. അടിച്ചമർത്തൽ, പീഡനങ്ങൾ തുടരുമ്പോഴും വിശ്വാസികൾ ഉയർത്തെഴുന്നേറ്റുകൊണ്ടിരുന്നു. വിശ്വാസത്തിൽ തളർന്നുപോയ ഭരണാധിപന് ഒരു കാര്യം മനസ്സിലായി. എവിടെയെല്ലാം യേശുവിനെ തളയ്ക്കാൻ ശ്രമിച്ചുവോ അവിടെയെല്ലാം പൂർണ്ണതയിലെത്തിയ ഒരു ആീയസംസ്‌കാരം മാനവജാതിക്കായി ഉടലെടുത്തു. എന്നാൽ സൗദി അറേബ്യയിൽ ഇന്നും വിവിധമതവിശ്വാസികൾ ഒളിഞ്ഞും മറഞ്ഞുമാണ് ആരാധനകൾ നടത്തുന്നത്. ഈ രാജഭരണം ക്രിസ്തീയരാജ്യങ്ങളായ ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ഇറ്റലി മുതലായ രാജ്യങ്ങളുടെ മുന്നിൽ അനായാസമായി മുട്ടു മടക്കുന്നു. ഓച്ഛാനിച്ച് നില്ക്കുന്നു. എന്തൊരു വിരോധാഭാസം! ഷാങ്കായിലുളള സെൻറ ് ഇഗ്നേഷ്യയസ് കത്തീഡ്രലിൽ ഞാൻ പോയി. അവിടുത്തെ എല്ലാ പള്ളികളുടെയും കാര്യാലയമായിരുന്നു ഈ ദേവാലയം. 1955ൽ അവിടുത്തെ ബിഷപ്പായിരുന്ന ഇംഗനേഷിയസ് കുങിനെ 1955ൽ അറസ്റ്റ് ചെയ്ത് ജീവിതാന്ത്യംവരെ ജയിലിൽ അടച്ചു. അദ്ദേഹത്തിന്റെ മരണശേഷം വിശുദ്ധനായിമാറ്റപ്പെട്ടു. ഏഴാം നൂറ്റാണ്ടിലാണ് ചൈനയിൽ ക്രിസ്തുമതം പ്രചരിച്ചത് 1970ലെ കണക്കിൻപ്രകാരം 3 മില്യൻ കത്തോലക്കരും ഒരു മില്യൻ പ്രൊട്ടസ്റ്റൻറുകാരുമാണുളളത്. 1949 ൽ കമ്മ്യൂണിസ്റ്റ് സർക്കാർ മിഷനറിമാരെ പുറത്താക്കിയെങ്കിൽ, വിശ്വാസികൾ ഒളിവിലിരുന്ന് പ്രാർഥിച്ചുവെങ്കിൽ 2015 ആഗസ്റ്റ് മാസം വത്തിക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ആശീർവാദത്തോട് ഫാദർ ജോസഫ് ഴാങ്‌യിൽ ലീനെ മെത്രാനായി വാഴിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലുളളവർ ഒളിഞ്ഞും തെളിഞ്ഞും ദേവാലയങ്ങളിൽ പോകാൻ തുടങ്ങി. ഇന്ന് അവരുടേയും വ്യക്തിവിശ്വാസങ്ങളിൽ ഭരണകൂടം ഇടപെടാറില്ല.

<p>HDR rendition of the interior of St. Ignatius Church in San Francisco</p>
ക്രിസ്തുമതം ചൈനയിൽ ചൈതന്യമായികൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇൻഡ്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം 25 ദശലക്ഷമാണ്. ഏറ്റവും കൂടുതൽ 250 ദശലക്ഷം ക്രിസ്ത്യാനികളുളള അമേരിക്കയെ 2030 ആകുമ്പോഴേക്കും 500 ദശലക്ഷവുമായി ചൈന പിന്നിലാക്കുമെന്നാണ് കണക്കുകൾ പറയുന്നത്. മതത്തിലും ചൈനയിലെ വൻമതിൽപോലെ ചൈന വളരുന്നു. ഇസ്ലാംമതവും വളർന്നുകൊണ്ടിരിക്കുന്നു. മറ്റ് മതവിശ്വാസികൾ ധാരാളമായുണ്ടെങ്കിലും സ്‌നേഹം, സാഹോദര്യം, ഐക്യം മുതലായവയിൽ അവർ ഒന്നായി ഒരാാവായി മതിലുപോലെ നിലകൊളളുന്നു. ജാതിമതസങ്കീർണ്ണതകൾക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ ഉല്പന്നങ്ങളായി ചൈന മാറുന്ന കാഴ്ചയാണ് കാണുന്നത്.

by – Induleka.

About The Author

Leave a Reply

Your email address will not be published. Required fields are marked *