മൂലധനാതിഷ്ഠിത കമ്മ്യൂണിസ്സം – ബാലചന്ദ്രൻ അമ്പലപ്പാട്ട്

Facebook
Twitter
WhatsApp
Email

വികസനത്തിനു മൂലധനം വേണമെന്ന മുതലാളിത്ത മുദ്രാവാക്യം ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരും ഏറ്റുവിളിക്കുന്നു. അധിനിവേശവും പ്രാന്തവല്‍ക്കരണവും ഇവിടെ തുടര്‍ന്നു നടക്കുമ്പോഴും ഇവര്‍ സ്രാമാജ്യത്വാനുകൂലികളായി മാറുകയാചെയ്യുന്നത്. മാര്‍ക്‌സിസത്തിനു പ്രസക്തിയില്ലെന്നു വിശ്വസിക്കുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റ് നേതൃത്വമാണെന്നു തോന്നുന്നു. മാര്‍ക്‌സിസത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ഇവിടുത്തെ മുതലാളിത്തം മാറിയെന്നതാണ് സത്യം. മുതലാളിത്തത്തിന്റെ ഏറ്റവുംവലിയ ഭീഷണി കമ്മ്യൂണിസമാണെന്ന് കമ്മ്യൂണിസ്റ്റുകളെക്കാള്‍ നന്നായി മനസ്സിലാക്കിയത് മുതലാളിമാരായിരുന്നു. മുതലാളിത്തത്തിനകത്തു വളര്‍ന്നുവരുന്ന വര്‍ഗവൈരുധ്യം തിരിച്ചറിഞ്ഞ് നയംമാറ്റാന്‍ തയ്യാറായ ഇന്ത്യന്‍ മുതലാളിത്തവുമായി സ്വരുമപ്പെട്ടതാണ് ലോകമാസകലം കമ്മ്യൂണിസം തറപറ്റിയിട്ടും ഇവിടെ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായത്. മുതലാളിത്തത്തെ ഒരു സാമ്പത്തികരീതി എന്നനിലയില്‍ മാത്രമാണ് ഇവിടുത്തെ കണ്ടത്. അതുകൊണ്ടുതന്നെ ഇതിന്റെ സാമൂഹിക,സാംസ്‌കാരിക,
രാഷ്ട്രീയ ഇടപെടലുകളെ വിലയിരുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. വൈരുധ്യാത്മകവും ചരിത്രപരവുമായ മാര്‍ക്‌സിസത്തെ തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യന്‍ മുതലാളിത്തത്തിന് ഏറെ അദ്ധ്വാനിക്കേണ്ടി വന്നില്ല.
സാമ്രാജ്യത്വത്തിന്റെ ലാഭക്കൊതിയും അമിതമായ വിഭവവിനിയോഗവും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരെ മുതലാളിമാരാക്കി. സമ്പത്തിന്റെ കേന്ദ്രീകരണത്തിനും ഭൂരിപക്ഷത്തിന്റെ പ്രാന്തവല്‍ക്കരണത്തിനും കാരണമാകുന്ന ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും പോലുള്ള സാമ്പത്തിക പരിക്ഷ്‌കരണങ്ങളെ അതുകൊണ്ടുതന്നെ ഇവര്‍ക്ക് എതിര്‍ക്കാനുമാവുന്നില്ല. വിഭവങ്ങള്‍ കൊള്ളയടിച്ചും ലോകത്തെ കീഴ്‌പ്പെടുത്താമെന്ന സാമ്രാജ്യത്വ ശക്തികളുടേതില്‍നിന്ന് വേറിട്ട മറ്റൊരു പ്രത്യയശാസ്ത്രം ഇവര്‍ക്കില്ലാതെയായി.
ദരിദ്രരുടെ സാമൂഹ്യസേവന സുരക്ഷകളില്‍ ഇവര്‍ക്ക് താല്‍പര്യമില്ലാതായി.

About The Author

Leave a Reply

Your email address will not be published. Required fields are marked *