LIMA WORLD LIBRARY

ഒറ്റമരം – പുഷ്പമ്മ ചാണ്ടി

ഒറ്റമരമായിരുന്നു, വേരുകളാഴത്തിലാഴ്ത്തി- യങ്ങഗാധഗർത്ത- ത്തിലാണ്ടുപോയ്ച്ചെന്ന് രാവിൽ, ശാന്തതയിൽ ഭൂമിതൻ ഗർഭപാത്രത്തിലെന്റെ വിത്തുകൾ പാകി ഞാൻ.. കാത്തിരിക്കെയൊരുനാൾ ഭൂമിയുടെ മാറു ചുരന്നൂറിയ മുലപ്പാൽ നുണഞ്ഞുകൊണ്ടൊരു ചെറുനാമ്പു മുളപൊട്ടി… ചെറുവേരുകൾ, തളിരിലലകൾചൂടി, അർക്കാംശുമേറ്റു തുടിച്ചു , മെല്ലെയോമൽ മൊട്ടുകളണിഞ്ഞവ പിന്നെ പൂത്തുലഞ്ഞു ചുറ്റിലും നവ്യ സുഗന്ധം പരത്തി.. വിത്തുകളനവധി നാളെയുടെ വാഗ്ദാനം പോൽ ചിതറിത്തെറിച്ചതു വീണ്ടും, നാടിന്റെ നാനാദിക്കിലും. വളർന്നു പൂക്കുന്നു ഇതനുസ്യൂതം തുടരട്ടെ… തായ്മരം , ഞാൻ ചിതലിച്ചു,വേരറ്റു വീണു പോയീടിലും, ഞാൻ പകർന്നേകിയ ജീവിത പാഠങ്ങൾ ചുറ്റുമുണ്ട് […]

നീ – ജോസ് കുമ്പിളുവേലില്‍

നിനവില്‍ മെനഞ്ഞൊരു കവിത നീ നിറവായ് വിരിയുമൊരു പൂവായ് സുഗന്ധം പരത്തും വസന്തമായ് സുകന്യകയഴകിന്‍ പ്രഭചൂടി വരവായ് നിലാവിന്‍ പാലൊളി ശോഭയില്‍ നീലാംബരി അണിഞ്ഞു ദേവതയായ് നിറക്കൂട്ടിന്‍ ജീവിതചെപ്പു തുറന്നു നീയണഞ്ഞു നിറദീപം തെളിച്ചൊരുങ്ങി മണിയറയും നിന്‍ ചിരിയില്‍ വിതറും പവിഴങ്ങള്‍ നിന്‍ മൊഴിയിലൂറും തേന്‍കണങ്ങള്‍ നിഴലില്‍ കോര്‍ക്കും മോഹങ്ങള്‍ നിശ്വാസത്തില്‍ അലിയും ദിനരാത്രങ്ങള്‍

പറക്കുന്ന വീട് (ഡോ.സുനിത ഗണേഷ്)

“ഇൗ ലോകം മുഴുവൻ സന്നദ്ധരായ ആളുകളാണ്, ചിലർ ജോലി ചെയ്യാൻ സന്നദ്ധത കാണിക്കുന്നു, ബാക്കിയുള്ളവർ അവരെ അത് ചെയ്യാൻ സമ്മതിക്കുന്നു” റോബർട്ട് ഫ്രോസ്റ്റ് ചേറ്റുമണ്ണിൽ പുതഞ്ഞിരുന്നു. മേൽക്കൂര വിണ്ടകന്നിരുന്നു. മണ്ചട്ടികളുള്ളിൽ വഞ്ചികളായി മാറിയിരുന്നു. മുട്ടിലിഴഞ്ഞും, തുഴഞ്ഞും ദിനങ്ങളേറെ കടന്നുപോയിരുന്നു. കോണ്ക്രീറ്റ് സൗധങ്ങൾ ദൂരെ, യേറെ ദൂരെ തലപൊക്കി നിന്നിരുന്നു. ഇടക്കിടെയവ,യിങ്ങോട്ടു പുച്ഛ മെറിഞ്ഞിരുന്നു. മേൽക്കൂരക്കുകീഴിൽ നിഴലുകൾ ചൂളി ചുരുണ്ടിരുന്നു. വേലിമുള്ളിൽ കേറി നോക്കിയിരുന്നു. തെങ്ങോളം, പനയോളം, മോഹങ്ങൾ കൊണ്ടിരുന്നു. വേലി പൊളിഞ്ഞതും, മണ്ണിലളവുകോൽ വീണതും, കണ്ണീരോടെ നോക്കി […]

പെണ്ണുടൽ – ഡോ. സിന്ധുഹരികുമാർ

പാതി വെന്തമർന്ന ശരീരവും… പൊള്ളിയടർന്ന മാംസതുണ്ടുകളും… ചിറകരിഞ്ഞു ചിതറിയ ചിന്തകളും.. പകുതി കണ്ട പകൽകിനാക്കളും… ചുംബനമേൽക്കാത്ത ചുണ്ടുകളും… കരിമഷിയുണങ്ങാത്ത കണ്ണുകളും… നുണക്കുഴി പൂക്കും കവിളുകളും.. എള്ളിൻപൂവഴകുള്ള നാസികയും… മഞ്ഞിൻ തണുവുള്ള വിരലുകളാൽ… കാവ്യമഴവില്ലു വിരിയിച്ചവൾ.. കടലോളംപ്രണയം കരളിനുള്ളിൽ… ചേർത്തുവച്ചാരയോ കാത്തിരുന്നു… ഇലപൊഴിഞ്ഞൊരു പാഴ്മരമായവൾ.. പുഴമെലിഞ്ഞൊരു ചെറുചാലു പോലെ… ഉടൽ ഉടയാത്തൊരു ശില്പമായി.. മൗനരാഗത്തിൽ അലിഞ്ഞുചേർന്നു… മോഹത്തിൻ കനലുകൾ കെട്ടടങ്ങി.. തനുവിലെ തൃഷ്ണകൾ മൃതിയടഞ്ഞു… ആസക്തിയോടവൾ ഒരുമാത്രയിൽ… ആളുന്നഅഗ്നിയെ പുണർന്നുപോയി…. Dr. സിന്ധുഹരികുമാർ

അകത്തിരിക്കുമ്പോൾ ( പി. ശിവപ്രസാദ് )‌

മുറിവുകൾ പൂത്ത മഞ്ഞമുക്കുറ്റികൾ മുറിയിലാകെ മുളയ്ക്കുന്ന പുലരിയിൽ കൊടുകൊലയാളി വൈറസിൻ ഭീതിയാൽ അഴൽ തഴയ്ക്കുന്നൊരഗ്നിഗേഹങ്ങളിൽ സഹനജീവിതം തോഴരോടൊപ്പമായ് ബഹളമില്ലാതെ പായുന്നനാദിയായ്. കടൽ കടന്നെത്തിയുള്ളൊരു നോവിനാൽ പശി പിടഞ്ഞ് വയറു കത്തീടവേ പനി തിളയ്ക്കുന്ന കപ്പയായ് ശ്രീലങ്ക കടല വേവുന്ന ഗന്ധമായ് പാകിസ്ഥാൻ ഒരു നുള്ളു പാൻപരാഗായ് പൂർവ്വബംഗാൾ മധുരമേറെത്തണുത്ത മാമ്പഴരുചി അരുണമാകുന്നടുക്കള പിന്നെയും. അകലെ നാടുകൾ ഓരോ സ്വരങ്ങളിൽ അരികിലെത്തുന്നു സന്ദേശവാക്യമായ് തലനരച്ചവർക്കുള്ളിൽ മനഃക്ലേശ- രുധിര സമ്മർദ്ദമായ് കണ്ണുനീരുകൾ. ചെറുകുസൃതികൾ പൂത്ത ചിരികളായ് കളികളിൽ സ്വയമലിയുന്നു കുട്ടികൾ. […]

”ക’ വിതച്ചപ്പോൾ – അഡ്വ. റോയി പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

കാലത്തിന്റെ കരവിരുതിൽ കണ്ടതെല്ലാം കമനീയം കാലചക്രം തിരിയുമ്പോൾ കാലം കരുതി വെച്ചത് കാണാതെ പോകുന്നു നമ്മളിൽ പലരും. കാത്തു നിൽക്കാത്ത കാലത്തെ കൈയൊഴിയാതെ വയ്യല്ലോ . കഷ്ടത്തെ കാലം മറച്ചു വെക്കും . കഷ്ടത്തെ കാലം ചിലപ്പോൾ മായ്ച്ചു കളയും . കാത്തിരിപ്പിന്റെ കുഞ്ഞു കുഞ്ഞു കൈവഴികളിൽ കാലം കരുതി വെക്കുന്ന കണ്ണീർമുത്തുകൾ ! കാലം വരച്ചിടുന്ന ചുമർചിത്രങ്ങൾ കഴുകി കളയാനാവില്ല. കണ്ടുകൊണ്ടിരിക്കുന്നവരെ കൊറോണ കൊണ്ടുപോകുന്ന കാലം കാലം തെറ്റി വിരിയുന്ന പൂവിനോട് , കാത്തിരിക്കുന്നു ഞങ്ങൾ, […]

എന്‍റെ ഭാഷ – സുകുമാര്‍ അഴീക്കോട്

SUKUMAR AZHIKODE

എന്‍റെ ഭാഷിലെ ഞാന്‍ നമ്മിലുള്ള ഓരോ ആളും തന്നെ നാമിന്ന് എല്ലാഭാഷയേയും ചീത്തയാക്കുമ്പോള്‍ ഏറ്റവും മോശമാവുന്നത് മാതൃഭാഷയാണ്. മലയാളം നന്നായിവശമില്ലാത്തത് കൊണ്ട് ഇംഗ്ലീഷ് പറയുന്ന യുവാവ് ഇംഗ്ലീഷ് മോശമായതു കൊണ്ട് മൂന്നാമതൊരു ഭാഷ പഠിക്കേണ്ട ഗതികേടിലാണ്. അവന്‍റെ ഇംഗ്ലീഷ് മലയാളത്തേക്കാളും മോശമാണ്.പക്ഷേ, താന്‍ പറയുന്ന ഇംഗ്ലീഷ് മോശമാണെന്ന് അറിവില്ലാത്തത് കൊണ്ട് അവന്‍ തന്‍റെ പൊട്ട ഇംഗ്ലീഷ് കൊണ്ട് ശിഷ്ടകാലം മുഴുവന്‍ കഴിഞ്ഞ് കൂടുന്നു. എന്‍റെ ഇംഗ്ലീഷ് മോശമെന്ന് അറിയാനുള്ള ഇംഗ്ലീഷ് അറിവ് കൂടി അവനില്ലെന്ന് ചുരുക്കം. എത്ര […]

The Virus- By Raj, England

2020, the fear prevails, Why does it remain? Many have come Many will go No mercy, no bias The invisible army make a hiss To lockdowns and social distances All just a result of the subject One learnt in biology called The virus