നിനവില്‍ മെനഞ്ഞൊരു കവിത നീ
നിറവായ് വിരിയുമൊരു പൂവായ്
സുഗന്ധം പരത്തും വസന്തമായ്
സുകന്യകയഴകിന്‍ പ്രഭചൂടി വരവായ്
നിലാവിന്‍ പാലൊളി ശോഭയില്‍
നീലാംബരി അണിഞ്ഞു ദേവതയായ്
നിറക്കൂട്ടിന്‍ ജീവിതചെപ്പു തുറന്നു നീയണഞ്ഞു
നിറദീപം തെളിച്ചൊരുങ്ങി മണിയറയും
നിന്‍ ചിരിയില്‍ വിതറും പവിഴങ്ങള്‍
നിന്‍ മൊഴിയിലൂറും തേന്‍കണങ്ങള്‍
നിഴലില്‍ കോര്‍ക്കും മോഹങ്ങള്‍
നിശ്വാസത്തില്‍ അലിയും ദിനരാത്രങ്ങള്‍












