പാതി വെന്തമർന്ന ശരീരവും…
പൊള്ളിയടർന്ന മാംസതുണ്ടുകളും…
ചിറകരിഞ്ഞു ചിതറിയ ചിന്തകളും..
പകുതി കണ്ട പകൽകിനാക്കളും…
ചുംബനമേൽക്കാത്ത ചുണ്ടുകളും…
കരിമഷിയുണങ്ങാത്ത കണ്ണുകളും…
നുണക്കുഴി പൂക്കും കവിളുകളും..
എള്ളിൻപൂവഴകുള്ള നാസികയും…
മഞ്ഞിൻ തണുവുള്ള വിരലുകളാൽ…
കാവ്യമഴവില്ലു വിരിയിച്ചവൾ..
കടലോളംപ്രണയം കരളിനുള്ളിൽ…
ചേർത്തുവച്ചാരയോ കാത്തിരുന്നു…
ഇലപൊഴിഞ്ഞൊരു പാഴ്മരമായവൾ..
പുഴമെലിഞ്ഞൊരു ചെറുചാലു പോലെ…
ഉടൽ ഉടയാത്തൊരു ശില്പമായി..
മൗനരാഗത്തിൽ അലിഞ്ഞുചേർന്നു…
മോഹത്തിൻ കനലുകൾ കെട്ടടങ്ങി..
തനുവിലെ തൃഷ്ണകൾ മൃതിയടഞ്ഞു…
ആസക്തിയോടവൾ ഒരുമാത്രയിൽ…
ആളുന്നഅഗ്നിയെ പുണർന്നുപോയി….
Dr. സിന്ധുഹരികുമാർ
About The Author
No related posts.