ഒറ്റമരം – പുഷ്പമ്മ ചാണ്ടി

Facebook
Twitter
WhatsApp
Email

ഒറ്റമരമായിരുന്നു,
വേരുകളാഴത്തിലാഴ്ത്തി-
യങ്ങഗാധഗർത്ത-
ത്തിലാണ്ടുപോയ്ച്ചെന്ന്
രാവിൽ, ശാന്തതയിൽ ഭൂമിതൻ ഗർഭപാത്രത്തിലെന്റെ
വിത്തുകൾ പാകി ഞാൻ..

കാത്തിരിക്കെയൊരുനാൾ
ഭൂമിയുടെ മാറു ചുരന്നൂറിയ
മുലപ്പാൽ നുണഞ്ഞുകൊണ്ടൊരു ചെറുനാമ്പു മുളപൊട്ടി…
ചെറുവേരുകൾ,
തളിരിലലകൾചൂടി,
അർക്കാംശുമേറ്റു തുടിച്ചു ,
മെല്ലെയോമൽ മൊട്ടുകളണിഞ്ഞവ
പിന്നെ പൂത്തുലഞ്ഞു
ചുറ്റിലും നവ്യ സുഗന്ധം പരത്തി..
വിത്തുകളനവധി നാളെയുടെ വാഗ്ദാനം പോൽ
ചിതറിത്തെറിച്ചതു വീണ്ടും,
നാടിന്റെ നാനാദിക്കിലും.
വളർന്നു പൂക്കുന്നു
ഇതനുസ്യൂതം തുടരട്ടെ…
തായ്മരം , ഞാൻ
ചിതലിച്ചു,വേരറ്റു വീണു
പോയീടിലും,
ഞാൻ പകർന്നേകിയ
ജീവിത പാഠങ്ങൾ ചുറ്റുമുണ്ട്
ഒറ്റമരമല്ലിന്നു ഞാൻ ………

About The Author

Leave a Reply

Your email address will not be published. Required fields are marked *