മൈലാഞ്ചിച്ചെടി – ജിജി ഹസ്സൻ

മൈലാഞ്ചിച്ചെടി, കൂട്ടുവന്നൊരു, രാവിനെന്തൊരു ചന്തം … മുല്ല മലരിൻ മണമിണങ്ങിയ, കാറ്റുമെന്നുടെ സ്വന്തം .. കൈത പൂത്തു, വരമ്പിലോ ചെറു, പൂവനങ്ങളൊരുങ്ങി … ശലഭ ഭംഗിയിൽ, ശംഖ്‌പുഷ്പമണിഞ്ഞു, നാണ ചേലും .. കണ്ണാടിപ്പുഴ കാത്തു വച്ചൊരു പുല്ലാഞ്ഞി ചെടി ചൂടി … വെണ്ണക്കല്ലിൻ, വെള്ളിനിലാവിൻ, ചാന്ദ്ര നിലാ മയ ശോഭ … മധുരം കിനിയുന്നോർമ്മക്കടലിൻ, നൊമ്പരമാലകൾ ചൊല്ലി … ഇല്ലൊരു പൂവനമിന്നൊരു, കാലത്ത് അന്തി നിലാവേ …, തിരയരുതേ … മൈലാഞ്ചിച്ചെടി, കൂട്ടുവന്നൊരു, രാവിനെന്തൊരു ചന്തം … […]
ആ പഴയ നാട്ടുവഴി – ജിജി ഹസ്സൻ

ഇരുവശങ്ങളിലും, മുത്തങ്ങയും,കറുകയും,കുടങ്ങലും , കാശിത്തുമ്പയും,തകരയും, തൊട്ടാവാടിയുമൊക്കെ തലയാട്ടി നിൽക്കുന്നു …. എന്ന് തൊട്ടോ നമ്മൾ നടന്നു, തുടങ്ങിയ വഴിത്താരകളിൽ ചെമ്മണ്ണ് ചിരിച്ചു നിറയുന്നുണ്ട് … ഓർമ്മകൾ….. കാളവണ്ടികളുടെ പിറകിൽ, കറുത്ത റബ്ബർ ബാന്റിനുള്ളിൽ, ശ്വാസം മുട്ടുന്ന പുസ്തക ക്കൂട്ടങ്ങൾ, നിക്ഷേപിച്ച് ചെറുമണികൾ, കെട്ടിയ കാളകളുടെ, ഗമന താളങ്ങൾക്കനുസൃതമായി, കുലുങ്ങി കുലുങ്ങി അങ്ങനെ നീങ്ങുന്ന വണ്ടിയുടെ പിറകാലെ കൂടുന്ന, വികൃതി ക്കൂട്ടങ്ങളിൽ, ഒരുവനായെന്നോ സ്ഥാനം, പിടിച്ചിരുന്നവന്റെ ഓർമ്മമധുരങ്ങൾ, കുതിർന്നിറങ്ങുന്നുണ്ടിന്നു, സന്തോഷാശ്രുക്കളായ് … .., കവിൾത്തടങ്ങളിലെ നരവീണ, രോമരാജികളെ ത്തഴുകി […]
മാ നിഷാധാ – ജഗദീശ് കരിമൂളയ്ക്കൽ

ഉറുമ്പുകൾ പൂക്കുന്ന നാട്ടുമാവിൻ കൊമ്പിൽ തളിരിട്ട മാന്തളിരെല്ലാം അപ മൃത്യുവിൽപ്പെട്ട് പതിച്ചു മണ്ണിൽ കാണാക്കാളികൾ പറന്നു വന്നു മേഘകൂട്ടിൽ മുട്ടയിട്ടു. നക്ഷത്രക്കുഞ്ഞുങ്ങൾകൂട്ടു കൂടി പാട്ടും കുരവയും നൃത്തമാടി. കൂട്ടിലിളംകിളി വളർന്നു മെല്ലെ ചേറ്റിലിളംകിളിയായി വന്നു. ചേറ്റിലിളംകിളി മെല്ലെ മെല്ലെ ചിഞ്ചിലം പൊൻ കിളിയായി മാറി. അക്ഷരക്കതിരുകൾ തിന്നു മെല്ലെ ചിത്തിരപ്പാട്ടു പഠിച്ചു പെണ്ണ്. അക്ഷരവെട്ടത്തി ലിക്ഷിതിയിൽ ആടിപ്പക്കുവാൻ നാടു കിട്ടി. അങ്ങനെ കിട്ടിയ നാട്ടിലെങ്ങും ആടിപ്പറന്നവളാഘോഷിച്ചു. കാട്ടാളനമ്പുകൾ കൂർത്തെടുത്തു കുഞ്ഞിക്കിളിയെ എയ്തു വീഴത്തി. മാ നിഷാധാ പറയാത്ത […]
കാവുറങ്ങാക്കാലം – ദീപു. RS ചടയമംഗലം

പൂങ്കിനാവ് നട്ടു.. പൂത്തിരുവാതിര കട്ടു കാട് ചുട്ടു, കാറ്റിറുക്കും പാട്ടിന്റെ കണ്ണ് ചത്തു, പൂമലർക്കാവ് ചത്തു. പൂരവും പട്ടു ഈണമിഴുകും ഇതളുകൾ തൊട്ടു. പ്രളയമൂറും കരളിന്റെ കനിവുമറ്റു. അമൃത രാഗമൊന്നു മുത്തും കരിയിലച്ചിതലുമട്ടു. കാവിറങ്ങിപ്പോയ വിഷ്ണു മൂർത്തി കാലനാവ് നീട്ടും മഹാ മന്ത്ര വ്യാധി എരിഞ്ഞലറി വീഴും സ്വപ്‌നങ്ങളിൽ ഇറുന്നുരിഞ്ഞു നീറും കൽവിളക്കിൽ മനുജ രക്തത്താലെഴുതും വരികൾ തോറ്റു. പച്ച – കത്തി,പച്ച മാംസഗന്ധം ഉച്ചകൾ ചൂഴ്ന്ന മരുഭൂ വസന്തം കച്ചവടത്തിനായി കാവറുക്കും സ്വച്ഛ സ്നേഹാഗ്നിയുടെ കപട […]



