ഉറുമ്പുകൾ പൂക്കുന്ന
നാട്ടുമാവിൻ
കൊമ്പിൽ തളിരിട്ട
മാന്തളിരെല്ലാം അപ
മൃത്യുവിൽപ്പെട്ട്
പതിച്ചു മണ്ണിൽ
കാണാക്കാളികൾ
പറന്നു വന്നു
മേഘകൂട്ടിൽ മുട്ടയിട്ടു. നക്ഷത്രക്കുഞ്ഞുങ്ങൾകൂട്ടു കൂടി പാട്ടും കുരവയും നൃത്തമാടി. കൂട്ടിലിളംകിളി വളർന്നു മെല്ലെ ചേറ്റിലിളംകിളിയായി വന്നു.
ചേറ്റിലിളംകിളി മെല്ലെ മെല്ലെ ചിഞ്ചിലം പൊൻ കിളിയായി മാറി.
അക്ഷരക്കതിരുകൾ തിന്നു മെല്ലെ
ചിത്തിരപ്പാട്ടു പഠിച്ചു പെണ്ണ്.
അക്ഷരവെട്ടത്തി ലിക്ഷിതിയിൽ
ആടിപ്പക്കുവാൻ നാടു കിട്ടി.
അങ്ങനെ കിട്ടിയ
നാട്ടിലെങ്ങും
ആടിപ്പറന്നവളാഘോഷിച്ചു.
കാട്ടാളനമ്പുകൾ കൂർത്തെടുത്തു
കുഞ്ഞിക്കിളിയെ എയ്തു വീഴത്തി. മാ നിഷാധാ പറയാത്ത
കഴുവേറുകൾ, ഈ നാടിന്റെ ശാപമായി വന്നിടുമ്പോൾ,കാണാ കിളികളായിരങ്ങൾ ഏഴാം കടലും കടന്നുപോയി.
ചക്കര തേന്മാവ് പൂക്കാതെയിന്നിതാ
ഇക്കരെ നിന്നു കരഞ്ഞിടുന്നു.
About The Author
No related posts.