മൈലാഞ്ചിച്ചെടി,
കൂട്ടുവന്നൊരു,
രാവിനെന്തൊരു ചന്തം …
മുല്ല മലരിൻ മണമിണങ്ങിയ,
കാറ്റുമെന്നുടെ സ്വന്തം ..
കൈത പൂത്തു,
വരമ്പിലോ ചെറു,
പൂവനങ്ങളൊരുങ്ങി …
ശലഭ ഭംഗിയിൽ,
ശംഖ്‌പുഷ്പമണിഞ്ഞു,
നാണ ചേലും ..
കണ്ണാടിപ്പുഴ കാത്തു
വച്ചൊരു പുല്ലാഞ്ഞി ചെടി ചൂടി …
വെണ്ണക്കല്ലിൻ,
വെള്ളിനിലാവിൻ,
ചാന്ദ്ര നിലാ മയ ശോഭ …
മധുരം കിനിയുന്നോർമ്മക്കടലിൻ,
നൊമ്പരമാലകൾ ചൊല്ലി …
ഇല്ലൊരു പൂവനമിന്നൊരു,
കാലത്ത് അന്തി നിലാവേ …,
തിരയരുതേ …
മൈലാഞ്ചിച്ചെടി,
കൂട്ടുവന്നൊരു,
രാവിനെന്തൊരു ചന്തം …
മുല്ല മലരിൻ മണമിണങ്ങിയ,
കാറ്റുമെന്നുടെ സ്വന്തം ..
ജിജി ..
About The Author
No related posts.