LIMA WORLD LIBRARY

ഇന്ത്യയില്‍ നിന്നുള്ള പുതിയ നഴ്സുമാര്‍ക്ക് ബ്രിട്ടനില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിബന്ധനയില്‍ ഇളവ്

കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലായ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പുതിയ നഴ്സുമാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിയമങ്ങളില്‍ ഉളവ് അനുവദിച്ചു. ഇതനുസരിച്ചു എന്‍.എച്ച്.എസിനുവേണ്ടി പുതുതായി റിക്രൂട്ട് ചെയ്ത് എത്തിക്കുന്ന നഴ്സുമാര്‍ക്ക് 11 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനു പകരം അതതു ട്രസ്റ്റുകള്‍ സ്വന്തമായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയാല്‍ മതി. ചില ട്രസ്റ്റുകള്‍ ഹോട്ടല്‍ ക്വാറന്റൈനുള്ള ചെലവു വഹിക്കാമെന്ന് റിക്രൂട്ട്മെന്റ് ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. അതിനും സന്നദ്ധരല്ലാത്ത ട്രസ്റ്റുകളിലേക്കുള്ളവര്‍ സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നടത്തേണ്ടിവരും. റെഡ് […]

റെഡ് ലിസ്റ്റ് സമയപരിധി മറികടക്കാന്‍ അവസാന മിനിറ്റുകളില്‍ അതി സമ്പന്നരായ ഇന്ത്യക്കാര്‍ ആറ് സ്വകാര്യ ജെറ്റുകളില്‍ ലണ്ടനിലെത്തി

ലണ്ടന്‍ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയെ ബ്രിട്ടന്‍ റെഡ്‌ലിസ്റ്റില്‍പ്പെടുത്തിയതോടെ മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ കുടുങ്ങിയിരിക്കെ, പണച്ചാക്കുകളായ കുറെ ഇന്ത്യക്കാര്‍ സ്വകാര്യ ജെറ്റുകളില്‍ പറന്നെത്തി. റെഡ് ലിസ്റ്റ് സമയപരിധി തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് അതി സമ്പന്നരായ ഇന്ത്യക്കാര്‍ ആറ് സ്വകാര്യ ജെറ്റുകളില്‍ ലണ്ടനിലെത്തിയത്. റെഡ് ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്ന പുലര്‍ച്ചെ നാലിന് 40 മിനിട്ടു മുമ്പുവരെയാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള അതി സമ്പന്നര്‍ യുകെയിലെത്തിയത്. അതിസമ്പന്നരായ കുടുംബങ്ങള്‍ ഒരു ലക്ഷം പൗണ്ടില്‍ കൂടുതല്‍ നല്‍കിയാണ് റെഡ് […]

യുഎഇ യാത്രാവിലക്ക്; എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു .ഇന്ന് രാത്രി വൈകി പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- കോഴിക്കോട് – അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്ന് വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് -അബുദാബി വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും. യു.എ.ഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് -റാസൽ ഖൈമ റൂട്ടിൽ അധികവിമാനസർവ്വീസ് നടത്തും. രാത്രി 8.15 […]

തൃശ്ശൂർ പൂരത്തിനിടെ മരം വീണ് രണ്ട് മരണം; 25 പേർക്ക് പരുക്ക്

തൃശൂർ പൂരത്തിൽ അർധരാത്രി മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ കൂറ്റൻ ആൽമരം ഒടിഞ്ഞ് വീണ് രണ്ടു മരണം. 25 പേർക്ക് പരുക്കേറ്റു. മരിച്ചവർ രണ്ടു പേരും തിരുവമ്പാടി ദേശക്കാരാണ്. തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പിനിടെയായിരുന്നു ദുരന്തം. ബ്രഹ്മസ്വം മഠത്തിന്റെ കൂറ്റൻ ആൽമരത്തിന്റെ ഒരു ഭാഗമാണ് ഒടിഞ്ഞു വീണത്. ഈ സമയം രാത്രിയിലെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുകയായിരുന്നു. വാദ്യക്കാരുടേയും ദേശക്കാരുടേയും പൊലീസുകാരുടേയും ദേഹത്തേയ്ക്കാണ് മരം വീണത്. മരച്ചില്ലകൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. തൃശൂർ പൂച്ചെട്ടി സ്വദേശി […]

മുംബൈയെ 9 വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ്: തിളങ്ങി രാഹുൽ

മുംബൈ ഇന്ത്യന്‍സിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. 132 റണ്‍സ് വിജയലക്ഷ്യം 14 പന്ത് ബാക്കിനിര്‍ത്തി പഞ്ചാബ് മറികടന്നു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ അര്‍ധസെഞ്ചുറി നേടി. മുംൈബയുടെ മൂന്നാം തോല്‍വിയാണ്. മുംൈബ ഇന്ത്യന്‍സിനെ കണ്ടാല്‍ കലികയറുന്ന പതിവ് കെ.എല്‍. രാഹുല്‍ ഇത്തവണയും തെറ്റിച്ചില്ല. 52 പന്തില്‍ 60 റണ്‍സുമായി ക്യാപ്റ്റന്‍ നിലയുറപ്പിച്ചപ്പോള്‍ പഞ്ചാബിന് ഒന്‍പത് വിക്കറ്റ് വിജയം. മായങ്കിനെ നഷ്ടമായങ്കിലും പകരമെത്തിയ ഗെയില്‍ 35 പന്തില്‍ 43 റണ്‍സുമായി ജയം എളുപ്പമാക്കി. മുരുഗന്‍ […]

എന്‍.വി.രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു

സുപ്രീം കോടതിയുടെ നാല്‍പത്തിയെട്ടാമത്തെ ചീഫ് ജസ്റ്റിസായി എന്‍.വി.രമണ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു 1957 ൽ ആന്ധ്രയിലെ കർഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ് രമണയുടെ ജനനം. ആന്ധ്രയിൽ നിന്നുള്ള രണ്ടാമത്തെ ചീഫ്ജസ്റ്റിസ് കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് എസ്.എ ബോബ്ഡേ വിരമിച്ച ഒഴിവിൽ നിയമിതനായ രമണ 2022 ആഗസ്റ്റ് 26വരെ ചീഫ് ജസ്റ്റിസ് പദവി വഹിക്കും.

പ്രാണവായുവിന് പിടഞ്ഞ് ഡൽഹി; 20 പേര്‍ മരിച്ചു; രോഗികളെ ഒഴിവാക്കുന്നു

ഡല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം കാരണം ഇന്നലെ രാത്രി 20 പേര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിൽ അര മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമാണുള്ളത്. 200 പേരുടെ ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി. ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ആശുപത്രികൾ രോഗികളെ ഒഴിവാക്കാൻ തുടങ്ങി. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി വച്ച സരോജ് ആശുപത്രി നിലവിൽ ചികിൽസയിലുള്ളവരെ പറഞ്ഞുവിടുമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അമൃത്സറിൽ ഓക്സിജന്‍ കിട്ടാതെ അഞ്ച് പേർ മരിച്ചതായും റിപ്പോർട്ടി.

സംസ്ഥാനത്ത് 26,685 പേര്‍ക്കുകൂടി കോവിഡ്

സംസ്ഥാനത്ത് 26,685 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 25 മരണം സ്ഥിരീകരിച്ചു. ആകെ മരണം 5080 ആയി. 24 മണിക്കൂറില്‍ 1,31155 സാംപിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 %. 1,98,576 പേര്‍ ചികില്‍സയില്‍ കഴിയുന്നു . നാലു ജില്ലകളിൽ രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. കൂടുതല്‍ രോഗികള്‍ കോഴിക്കോട്ട്. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, […]

ശേഷിപ്പുകൾ – ഉണ്ണികൃഷ്ണൻകീച്ചേരി.

നേരമിരുട്ടിയില്ലെങ്കിലും ഇരുട്ടാണ് ചുറ്റിലും ഇടനെഞ്ചിലിടിമുഴക്കം മഴക്കോളിൻമിന്നലാട്ടം. രസചരടറ്റ കാഴ്ച്ചകളുടെ കനംപേറി അടഞ്ഞുപോയ കൺപീലികൾ നോക്കിലും വാക്കിലും അനാഥമൗനം അനർത്ഥാക്ഷരങ്ങൾ കുരുക്കിയിട്ട സ്വർണ്ണക്കുരിശിൽ ആത്മഹത്യക്കു കയർപിരിക്കുന്ന മാലാഖ. ജീർണ്ണ കാമങ്ങൾ തപിക്കുന്ന പുഴുത്തഉടലിൽ നിന്നും ഗതികിട്ടാതെ നിലവിളിക്കുന്ന ദൈവ വചനങ്ങൾ കല്ലിനുള്ളിലെ കണ്ണുനീർത്തുള്ളിയിൽ കണ്ണടച്ചു ജപിക്കുന്ന ഈശ്വരൻ അറവുകത്തിക്കു മൂർച്ചകൂട്ടാൻ അതേകല്ലിലിട്ടുരാകുന്ന രാക്ഷസൻ.

തീർത്ഥാടനം – സുജൻ പൂപ്പത്തി

ഗർഭപാത്രത്തിൽ ജീവകണമായ് മുളപൊട്ടിക്കിളിർത്തും ജന്മാന്തരങ്ങളിൽ അഴലിന്നലയാഴിയിൽ ചുറ്റിത്തിരിഞ്ഞും ജനിമൃതികളിൽ പാഴ്ക്കോലങ്ങൾ കെട്ടിയാടിയുമഴിച്ചും ജീവിതയാത്രയിൽ മോക്ഷമാർഗങ്ങൾ തേടിയലയുന്നു നാം ജീവിതയാത്രയിൽ കുളിരുന്നൊരോർമ്മകൾ അയവിറക്കിയും ആത്മതീരങ്ങളിൽ അറിവുതേടി അമൃതമഥനം നടത്തിയും ഭഗ്നസ്ഥലികളിൽ ഇനിയുമടരാച്ചിന്തകളെ ബലിനൽകിയും സ്വപ്നവേഗങ്ങളിൽ കോട്ടക്കൊത്തളങ്ങൾ തീർക്കുന്നു നാം രാപ്പകലുകളിൽ ശാന്തിതൻ ലഹരിതീരങ്ങൾ തേടിയും രാഗരസങ്ങളിൽ കാമബാണങ്ങൾ ആഞ്ഞു പുൽകിയും മായക്കാഴ്ച്ചയിൽ മനസ്സിനെ നൂലറ്റ പട്ടമായി പറത്തിയും അന്ത്യയാത്രയിൽ അമരഗീതം പാടി വിടപറയുന്നു നാം

മടുപ്പ് – അരുൺ രാജ്

മടുപ്പൊരു പുസ്തകമായിരുന്നെങ്കിൽ അടച്ച് വയ്ക്കാമായിരുന്നു അലമാരയിലെ പെട്ടന്നൊന്നും കാണാത്ത ഒരു മൂലയിലേക്ക് ‘ മാറ്റി വയ്ക്കാമായിരുന്നു ഇനി ‘ അതും പോരെങ്കിൽ പഴയ പാത്രവും, പേപ്പറും എടുക്കുന്നയാൾക്ക് കൊടുത്തോ അടുപ്പിലിട്ടോ ഒഴിവാക്കാമായിരുന്നു’ ഇതിപ്പോൾ മടുപ്പൊരു പുസ്തകമല്ലല്ലോ അടയ്ക്കാനോ ഒളിപ്പിക്കാനോ ഒഴിവാക്കാനോ കഴിയാത്ത ഓരോ നിശ്വാസത്തിലും അകത്തേക്കും പുറത്തേക്കും പോയി വരുന്ന ജീവന്റെ ഒരു മിടിപ്പായി പോയില്ലേ അരുൺ രാജ്

ഞാനവിടെ നിന്നും തുടങ്ങട്ടെ – ഡോ. സുനിത എ പി

ഞാനവിടെ നിന്നും തുടങ്ങട്ടെ! കൂടെ പോരൂ.. പവിഴമല്ലി പൂവിന്റെ നാഭിയിൽ രാവിന്റെ നാവ് ഒരു പഴയ, പഴയ രഹസ്യം തൂവിയിട്ട യാമം മുതൽക്ക്. മൃദുലമാം തന്തുക്കളിൽ അധരങ്ങൾ ചേർത്ത് പരിണാമത്തിന്റെ ആദ്യബിന്ദുവിൽ, ഹിമഗിരി തുംഗത്തോളം വലിയൊരു പൂവിന്റെ ഹൃദയത്തിൽ നിന്നും ആകാശം തൊടുന്ന കേസരങ്ങളിലേക്ക് ദൂത് പോയ ഇരട്ടക്കൊമ്പന്‍റെ കഥ മന്ത്രിച്ച ആ പഴയ നിമിഷം മുതൽക്ക്.. ആകാശം തൊട്ടപ്പോൾ ഇരട്ടക്കൊമ്പന്റെ കൊമ്പ് മൃദുവായി, മൃദുവായി അപ്രത്യക്ഷമായത്‌.. അവിടെ, വിണ്നിറഞ്ഞ് ഇരട്ട മഴവില്ല് പൂത്തത്.. വാനമാകെ ചെമ്പട്ടിൻ […]

പെൺ വിളികൾ – സുമ രാധാകൃഷ്ണൻ

ഉയരും വിളികളോ ഉൾവിളിയോയിത് ഉയരുന്ന ആത്മാവിൻ ഉയിരോ? നിനക്കായ് വിധിപറയാനല്ല വിധി കേൾക്കാനല്ല തളരുന്ന ബാല്യങ്ങൾ തകരുന്ന സ്വപ്‌നങ്ങൾ കാലത്തിൻ കൈകളിൽ കേഴും ഹൃദയങ്ങൾ നേരും നെറികേടും നേടി എടുത്തവർ മരണക്കിടക്കയിൽ മാനുജരായ് മാറിയും പാതി വഴിയിൽ പതിതരായ് നിന്നവർ കൊടിയ വിശ്വാസമായ് കൂട്ട് കൂടിയവർ പാപത്തിൻ കൈകളാൽ പൊരുതി ജയിച്ചവർ അകലുന്ന ദുഃഖത്തിൻ ആഴമറിയാതെ അകലുന്ന ബന്ധമായ് അകലാൻ ശ്രമിച്ചവർ സുകൃത ക്ഷയമെന്നു സഹിതരായ് കേണവർ പലവുരു പൊരുതി പറയാൻ മടിച്ചവർ പലനാള് ജീവിതം പഴിചാരി […]

കുഞ്ഞു ലോകത്തിന് – ബീന സോളമൻ

കുഞ്ഞു ലോകത്തിന് കുഞ്ഞു കവിതകളിൻ കൂടൊരുക്കി കുഞ്ഞുണ്ണി മാഷ് കൂട്ടായി കൂട്ടി കുട്ടി കൂട്ടുകാരെ കൂട്ടായ്മകളിൽ കൂട്ടായി ചൊല്ലി കുട്ടിക്കവിതകൾ കുഞ്ഞനാം കുഞ്ഞുമാഷിൻ കുഞ്ഞുനാവിൽ കുന്നോളമക്ഷരത്തിൻ കൂടിയാട്ടം കുഞ്ഞു സ്വപ്നങ്ങൾ കുഞ്ഞി ചിറകുമായ് കുഞ്ഞു വിഹായസ്സിൽ കൂട്ടമായി പാറി പറന്ന് കൂടൊരുക്കട്ടെ കൂട്ടിൽ പൈങ്കിളിയായ് കുഞ്ഞുണ്ണി മാഷിന്നോർമ്മകൾ ……………………. ബീന സോളമൻ

വിസ്മയം – ജയദേവൻ

വാനിലൊട്ടേറെ നാളുകൊണ്ടീവിധം വാണിടുന്നോരു താരകമേ നിന്നെ, വാഴ്ത്തിയെന്നും ചമയ്ക്കുന്ന ഗീതിയിൽ വാക്കുതീരാതെ നല്കണം രശ്മി പോൽ.. വേദനയ്ക്കുള്ളോരൗഷധക്കൂട്ടുമായ് വേഗമെത്തുന്ന പൊന്നിൻ കിരണങ്ങൾ, വാഹിനി പോലെ വന്നു ഭൂമിക്കൊരു വാടി തീർക്കുന്നു സ്വർഗ്ഗത്തിലെന്നപോൽ.. വാജിയേഴുള്ള കാഞ്ചനത്തേരിലായ് വിണ്ണിലൂടാഴി തേടുന്ന യാത്രയിൽ, വാത്സല്യത്തോടെ നല്കുന്നതൊക്കെയും വാങ്ങിടേണം നമുക്കു പാർത്തീടുവാൻ.. വിത്തമെന്നും ധരിത്രിക്കു നല്കുവാൻ വാരിധി വെടിഞ്ഞാകാശഗംഗയിൽ, വാരിജംപോലെ പൂത്തു നിന്നീടണം വിശ്വമിങ്ങനെ നീണാളുവാഴുവാൻ.. വിസ്മയം തീർത്തുദിക്കുന്ന നിന്നുടെ വാരഞ്ചും മുഖം കണ്ടുണർന്നീടുവാൻ, വിഷ്ക്കരങ്ങൾ നമിക്കുമ്പോൾ സർവ്വതും വാച്ചയോടുണർന്നീടാൻ തുണയ്ക്ക നീ… […]