LIMA WORLD LIBRARY

യുകെയില്‍ കട കാലിയാക്കല്‍ വര്‍ധിക്കുന്നു, ആശങ്കയില്‍ വ്യവസായ സമൂഹം

ലണ്ടന്‍: യുകെയില്‍ കോവിഡ് ലോക്ക്ഡൗണുകള്‍ക്കിടെ കാലിയാകുന്ന ഷോപ്പുകള്‍ വീണ്ടും വര്‍ധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ബ്രിട്ടനിലെ ഏഴിലൊന്ന് ഷോപ്പുകളും നിലവില്‍ കാലിയായിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത്തരത്തില്‍ കാലിയാകുന്ന ഷോപ്പുകളേറിക്കൊണ്ടിരിക്കുകയാണെങ്കിലും നോര്‍ത്ത് ഓഫ് ഇംഗ്ലണ്ടില്‍ കാലിയാകുന്ന ഷോപ്പുകള്‍ മറ്റിടങ്ങളിലേക്കാളേറുന്നുവെന്നാണ് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) വെളിപ്പെടുത്തുന്നത്. രാജ്യത്ത് മൂന്നാം ലോക്ക്ഡൗണിന് ശേഷം ഇത്തരത്തില്‍ ഷോപ്പുകള്‍ കാലിയാകുന്ന പ്രവണതയുണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് ബിആര്‍സി ചീഫ് ഹെലെന്‍ […]

യൂറോപ്പ് വരും നാളുകളില്‍ ഇമ്യൂണിറ്റി ആര്‍ജിക്കുമെന്ന് ബയോടെക്ക്

ബര്‍ലിന്‍ ∙ ഈ വര്‍ഷം ഓഗസ്റ്റിന് മുൻപ് യൂറോപ്പ് കോവിഡ് 19 നെതിരായി ഹെര്‍ഡ് ഇമ്യൂണിറ്റി ആര്‍ജിക്കുമെന്ന് ബയോടെക്ക് ചീഫ് എക്സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍ അഭിപ്രായപ്പെട്ടു. രണ്ടുഡോസ് സ്വീകരിച്ചവരില്‍ ആറുമാസം പിന്നിടുന്നതോടെ വാക്സീന്‍റെ ഫലപ്രാപ്തി 95 ല്‍ നിന്ന് 91 ശതമാനമായി കുറയുന്നുണ്ടെന്നാണ് ഉഗൂര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ വാക്സീന്‍റെ കാര്യക്ഷമത നൂറുശതമാനമായി നിലനിര്‍ത്താന്‍ ആദ്യ ഡോസ് സ്വീകരിച്ച് 9 മുതല്‍ 12 മാസങ്ങള്‍ കഴിയുമ്പോള്‍ മൂന്നാമതൊരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കി. ഓരോ വര്‍ഷവും അല്ലെങ്കില്‍ […]

അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം

വാഷിങ്ടൻ ഡി സി ∙ ഇന്ത്യയിൽ കോവിഡ് വ്യാപനം ശക്തമായിരിക്കെ രാജ്യത്തു കഴിയുന്ന അമേരിക്കൻ പൗരന്മാരോടു ഉടൻ രാജ്യം വിടാൻ യുഎസ് ഗവൺമെന്റ് നിർദേശിച്ചു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും, ഇന്ത്യയിലുള്ളവർ ഉടൻ മടങ്ങിവരണമെന്നുമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് നിർദേശിച്ചിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്ക് ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ഇന്ത്യ വിടുന്നതിന് താല്പര്യമുള്ള എല്ലാവർക്കും യാത്രാ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യയിൽ നിന്നും നേരിട്ടു ദിവസവും വിമാന സർവീസ് പാരീസ്, ഫ്രാങ്ക്‌ഫർട്ട് വഴി ഉണ്ടായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. കോവിഡ് […]

37199 പേര്‍ക്ക് കോവിഡ്; 49 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88%

കേരളത്തിൽ വെള്ളിയാഴ്ച 37,199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 49 മരണം സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടിയ ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയിലെന്ന് മുഖ്യമന്ത്രി. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ അവശ്യസേവന മേഖലയില്‍ മാത്രം. വിശദാംശങ്ങള്‍ ഉത്തരവായി ചീഫ് സെക്രട്ടറി ഇറക്കും. ആരാധനാലയങ്ങളില്‍ പരാവധി 50 പേരെന്ന് എല്ലായിടത്തും ബാധകമാകില്ല കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ […]

കോവിഡ്: ഇന്ത്യയെ സഹായിക്കാൻ ലോകം

ന്യൂഡൽഹി:കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാൻ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് നാൽപ്പതിലേറെ രാജ്യങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്നായി 550 ഓക്സിജൻ ജനറേറ്റർ പ്ലാന്റുകളും 4000 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 10000 ഓക്സിജൻ സിലിൻഡറുകളും ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ള വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന തുടങ്ങിയവയാണ് ഇന്ത്യയെ സഹായിക്കാനെത്തിയിരിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങളും മരുന്നുമായി അമേരിക്കയിൽനിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ വെള്ളിയാഴ്ചയോടെയും മൂന്നാമത്തേത് […]

സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തകനായി കുറച്ചു കാലം ജോലി ചെയ്ത ശേഷം അദ്ദേഹം തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ഛായാഗ്രാഹകനായത്. ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ ആരംഭിച്ചത്. സഹ ഛായാഗ്രാഹകനായി ‘ഗോപുര വാസലിലേ’, ‘അമരന്‍’, ‘മീര’, ‘ദേവര്‍ മകന്‍’, ‘തിരുടാ തിരുടാ’ തുടങ്ങിയ ചിത്രങ്ങളില്‍ ജോലി ചെയ്തു. 1994ല്‍ ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ ആനന്ദ് സ്വതന്ത്രഛായാഗ്രാഹകനായി. പിന്നീട് ‘മിന്നാരം’, ‘ചന്ദ്രലേഖ’ തുടങ്ങിയ ഹിറ്റ് […]

സംസ്ഥാനത്ത് തുടര്‍ഭരണം പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങൾ

സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് റിപ്പബ്ളിക് സിഎൻഎക്സ് പോസ്റ്റ് പോൾ സർവ്വേഫലം. ഇത്തവണ 72-80 വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വേഫലം നൽകുന്ന സൂചന. അതേസമയം യുഡിഎഫ് 58 മുതല്‍ 64 വരെ സീറ്റുകള്‍ നേടിയേക്കാം. കേരളത്തില്‍ ബിജെപി കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കുമെന്നും റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു. ബിജെപി 1 മുതല്‍ 5 സീറ്റുകളില്‍ വരെ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. പക്ഷെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് സാധ്യതയെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെഫലം പറയുന്നത്. 152-164 […]

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ മെയ് 14 വരെ നീട്ടി

ദുബായ്: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. മെയ് 14 വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. വിവിധ എയര്‍ ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറി. ഈ മാസം 22 നാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

കൌശലം – ആനന്തവല്ലി ചന്ദ്രൻ

സുഭാഷിന്റെ കിടപ്പുമുറിയുടെ ജനലഴികളുടെ പുറത്തുള്ള എ. സി . യൂണിറ്റിന്റെ മുകളില്‍ ആണ്‍ പ്രാവും, പെണ്പ്രാവും (അമ്പലപ്രാവുകള്‍ ) കൊക്കുകള്‍ ഉരുമ്മുകയും,ചിറകുകള്‍ ഉരസ്സുകയും ചെയ്തുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ്‌ സുഭാഷ് അവിടേയ്ക്ക് കടന്നുവന്നത്. “ഈ പ്രാവുകള്‍ വലിയ ശല്യം തന്നെ.” എന്ന് മുറുമുറുത്ത് അയാളവയെയോടിക്കാന്‍ നോക്കി. പക്ഷേ പ്രാവുകള്‍ അവിടെത്തന്നെയിരുന്നു. ആണ്പ്രാവ് പെണ്പ്രാവിനോട് പറഞ്ഞു. ” ഇവന്‍ ആളത്ര ശരിയല്ല. നമ്മെ ഇണചേരാന്‍ പോലും ഇവന്‍ അനുവദിക്കുന്നില്ല. ഇവനെ നമുക്ക് ഒരു പാഠം പഠിപ്പിക്കണം.” ജനലുകള്ക്ക്് പുറത്ത് എ. സിക്കടുത്തായി […]

“തടവറ വാതിൽ തുറക്കുംനേരം” ചാക്കോ ഡി അന്തിക്കാട് (മാർച്ച് 8 ‘ലോക വനിതാ ദിന’ത്തോടനുബന്ധിച്ചു നടത്തിയ കവിതാ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച കവിതയാണ് LNV(ലോക നാടക വാർത്തകൾ)

നിലവിളികൾ തലതല്ലി വീണു മരിച്ച വീടുകൾ കാണുമ്പോൾ… തടവറകൾ ഭേദമെന്നു തോന്നും… മണിച്ചിത്രത്താഴുള്ള അടഞ്ഞ വാതിലുകൾ കാണുമ്പോൾ… ഇന്നു ഞാൻ കോൾമയിർക്കൊള്ളാറില്ല! അടഞ്ഞ വാതിലുകളിലെ സാക്ഷകളിൽനിന്നും ചുടു നിശ്വാസങ്ങളുടെ ഞരക്കങ്ങൾ കേൾക്കാം!… അടഞ്ഞ വാതിൽപ്പഴുതിലൂടെ നോക്കുമ്പോൾ… വസന്തം പെട്ടെന്നു ഗ്രീഷ്മമായപോലെ! നിഴലുകൾ പെരുകിയപോലെ!… ഒന്നുകൂടി സൂക്ഷിച്ചു നോക്കുമ്പോൾ… മുറ്റത്തു മുഴുവൻ പുരുഷ കേസരികളുടെ കാൽപ്പാടുകൾ, സർപ്പങ്ങളെപ്പോലെ പത്തി വിടർത്തി, വലിച്ചു തുറക്കപ്പെടുന്ന വാതിലിലൂടെയുള്ള, മുഷ്ടിചുരുട്ടിയ സ്ത്രീകളുടെ ആഗമനത്തിനായ് കാവലിരിക്കുന്നുണ്ട്… കൊത്തി വീഴ്ത്താൻ!… മേൽക്കൊളുത്തുകളിൽ എണ്ണമറ്റ സ്വപ്‌നങ്ങൾ കുരുങ്ങിക്കിടപ്പുണ്ട്!… […]