കൌശലം – ആനന്തവല്ലി ചന്ദ്രൻ

Facebook
Twitter
WhatsApp
Email

സുഭാഷിന്റെ കിടപ്പുമുറിയുടെ ജനലഴികളുടെ പുറത്തുള്ള എ. സി . യൂണിറ്റിന്റെ മുകളില്‍ ആണ്‍ പ്രാവും, പെണ്പ്രാവും (അമ്പലപ്രാവുകള്‍ ) കൊക്കുകള്‍ ഉരുമ്മുകയും,ചിറകുകള്‍ ഉരസ്സുകയും ചെയ്തുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ്‌
സുഭാഷ് അവിടേയ്ക്ക് കടന്നുവന്നത്. “ഈ പ്രാവുകള്‍ വലിയ ശല്യം തന്നെ.”
എന്ന് മുറുമുറുത്ത് അയാളവയെയോടിക്കാന്‍ നോക്കി. പക്ഷേ പ്രാവുകള്‍ അവിടെത്തന്നെയിരുന്നു. ആണ്പ്രാവ് പെണ്പ്രാവിനോട് പറഞ്ഞു.
” ഇവന്‍ ആളത്ര ശരിയല്ല. നമ്മെ ഇണചേരാന്‍ പോലും ഇവന്‍ അനുവദിക്കുന്നില്ല. ഇവനെ നമുക്ക് ഒരു പാഠം പഠിപ്പിക്കണം.” ജനലുകള്ക്ക്് പുറത്ത് എ. സിക്കടുത്തായി കെട്ടിയിട്ടുള്ള
അഴുക്കോലുകളില്‍ സുഭാഷിന്റെ അലക്കിയ വെള്ള ഷെര്ട്ടും , വെളുത്ത മുണ്ടും തൂങ്ങുന്നുണ്ട്. സുഭാഷ് വിടാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോള്‍ പ്രാവുകള്‍ ആ വസ്ത്രങ്ങളില്‍ കാഷ്ടിച്ച് പറന്നുപോയി.

പ്രാവുകളുടെ അടുത്ത താവളം ഹാളിലെ ജനലുകള്ക്ക് പിന്നിലുള്ള പൂച്ചട്ടികളിലായി. പ്രാവുകള്‍ പൂച്ചട്ടികളില്‍ താവളമുറപ്പിച്ചാല്‍ കാര്യം പന്തിയാവില്ലെന്ന് സുഭാഷിനറിയാം. അതുകൊണ്ട് തന്നെ അയാള്‍ അവയെ പറപ്പിച്ച് വിടാനായി ഒരു ശ്രമം നടത്തി. പെണ്പ്രാവ് അടുത്ത ചട്ടിയിലിരുന്നിരുന്ന ആണ്പ്രാവിനോട് പറഞ്ഞു.
“ഇയാളൊരു ക്രൂരന്‍ തന്നെ. എന്നെയിവിടെ മുട്ടകളിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ നോക്കാന്‍ ഇയാള്‍ സമ്മതിക്കില്ല.” അയാള്‍ അകത്ത് പോയപ്പോള്‍ പ്രാവുകള്‍ ചെടികളെല്ലാം കൊക്കുകള്കൊണ്ട് കൊത്തിക്കൊത്തി
വേരോടെ പറിച്ചിട്ട് കടന്നുകളഞ്ഞു. സുഭാഷ് വടിയെടുത്ത് വന്നത് വെറുതെയായി.

ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. ഇണപ്രാവുകള്‍ ചുള്ളികളും,ഉണക്കയിലകളും, റബ്ബര്ബാന്റുകളും കുളിമുറിയുടെ ജനലിന്റെ പിന് വശത്തെ പടcിയില്‍ കൊണ്ടുവെയ്ക്കാന്‍ തുടങ്ങി. ആട്ടിയപ്പോള്‍ അവയെല്ലാം കുളിമുറിക്കകത്തേയ്ക്ക് വീണുകൊണ്ടിരുന്നു. എത്ര ആട്ടിയിട്ടും പ്രാവുകള്‍ വീണ്ടും, വീണ്ടും ചുള്ളികളും, നാരുകളും കൊണ്ടുവെച്ച് കൂട് വെയ്ക്കുന്ന ശ്രമത്തില് നിന്നും
പിന്മാറിയില്ല. കൂടൊരുക്കിയപ്പോള്‍ പെണ്പ്രാവ് അതില്‍ മുട്ടകളിട്ട് അതിന്റെ മീതെ അടയിരുന്നു. കുളിമുറിയിലാകെ ചുള്ളികളും, ഇലകളും, തൂവലുകളും കൊണ്ട് നിറഞ്ഞു. അപ്പോഴേയ്ക്കും സുഭാഷിന്റെ മനസ്സിന് മാറ്റം സംഭവിച്ചു. അയാള്‍ അടിയറവ് പ റഞ്ഞു.

*******

ആനന്തവല്ലി ചന്ദ്രൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *