ലണ്ടന്‍: യുകെയില്‍ കോവിഡ് ലോക്ക്ഡൗണുകള്‍ക്കിടെ കാലിയാകുന്ന ഷോപ്പുകള്‍ വീണ്ടും വര്‍ധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ബ്രിട്ടനിലെ ഏഴിലൊന്ന് ഷോപ്പുകളും നിലവില്‍ കാലിയായിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത്തരത്തില്‍ കാലിയാകുന്ന ഷോപ്പുകളേറിക്കൊണ്ടിരിക്കുകയാണെങ്കിലും നോര്‍ത്ത് ഓഫ് ഇംഗ്ലണ്ടില്‍ കാലിയാകുന്ന ഷോപ്പുകള്‍ മറ്റിടങ്ങളിലേക്കാളേറുന്നുവെന്നാണ് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) വെളിപ്പെടുത്തുന്നത്. രാജ്യത്ത് മൂന്നാം ലോക്ക്ഡൗണിന് ശേഷം ഇത്തരത്തില്‍ ഷോപ്പുകള്‍ കാലിയാകുന്ന പ്രവണതയുണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് ബിആര്‍സി ചീഫ് ഹെലെന്‍ ഡിക്കിന്‍സന്‍ പറയുന്നത്. കോവിഡിന് മുമ്പ് തന്നെ പിടിച്ച് നില്‍ക്കാന്‍ പാടുപെട്ടിരുന്ന ഹൈസ്ട്രീറ്റിന് ലോക്ക്ഡൗണുകള്‍ കൂടിയെത്തിയതോടെ പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായെന്നാണ് ഇത് സംബന്ധിച്ച ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ഹെലെന്‍ പറയുന്നത്.
2021ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ഷോപ്പുകളിലെ മൊത്തം വേക്കന്‍സി നിരക്ക് 14.1 ശതമാനമായി വര്‍ധിച്ചുവെന്നാണ് ബിആര്‍സിയുടെ ക്വാര്‍ട്ടര്‍ലി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. അതിന് മുമ്പത്തെ ക്വാര്‍ട്ടറിലെ 13.7 ശതമാനത്തില്‍ നിന്നുള്ള വര്‍ധനവാണിത്. 2020ലെ ഇതേ സമയത്തേക്കാള്‍ 1.9 ശതമാനം വര്‍ധനവാണിക്കാര്യത്തിലുണ്ടായിരിക്കുന്നത്. കൂടാതെ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വര്‍ധിച്ച വേക്കന്‍സി നിരക്കുമാണിത്. ലോക്ക്ഡൗണിനിടെ ഷോപ്പിംഗ് സെന്ററുകളുടെ ഉടമകളാണ് കടുത്ത പ്രതിസന്ധി നേരിട്ടത്. ഷോപ്പിംഗ് കൂടുതലായി ഓണ്‍ലൈനിലേക്ക് മാറിയത് ഇവയെ സാരമായി ബാധിച്ചിരുന്നു. തല്‍ഫലമായി ഇവിടങ്ങളിലെ വേക്കന്‍സി നിരക്ക് ജനുവരി -മാര്‍ച്ച് കാലത്തില്‍ 18.4 ശതമാനമായി വര്‍ധിച്ചിരുന്നു. അതിന് മുമ്പത്തെ മൂന്ന് മാസങ്ങളിലെ വേക്കന്‍സി നിരക്കായ 17.1 ശതമാനത്തില്‍ നിന്നുള്ള പെരുപ്പമാണിത്. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഒരുവര്‍ഷമോ അതിലധികമോ സമയത്തിനുള്ളില്‍ 12 ശതമാനം ഷോപ്പിംഗ് സെന്റര്‍ യൂണിറ്റുകളും കാലിയാകുമെന്ന ആശങ്കയും ശക്തമാണ്.
FROM – UK MALAYALAM PATRAM
About The Author
No related posts.