ബ്രിട്ടനില്‍ 17 മുതല്‍ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള നിയന്ത്രണം നീക്കും; അടുത്ത മാസം മുതല്‍ സാമൂഹിക അകലം വേണ്ട

ബ്രിട്ടനില്‍ ജൂണ്‍ 21ന് അന്തിമ ലോക്ക്ഡൗണ്‍ വിലക്കുകള്‍ നീക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നു. ഇതനുസരിച്ചു 17 മുതല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കും. നിലവില്‍ 30 പേരെയാണ് അനുവദിച്ചിട്ടുള്ളത്. പ്രിയപ്പെട്ടവരുടെ അവസാനയാത്രയില്‍ വിടപറയാന്‍ എത്തുന്നവരുടെ എണ്ണം കുറയ്‌ക്കേണ്ടി വരുന്നത് പല കുടുംബങ്ങള്‍ക്കും വലിയ വേദനയായി മാറുന്ന ഘട്ടത്തിലാണ് നടപടി . 17 മുതല്‍ നടക്കുന്ന ഫ്യൂണറലുകളില്‍ എത്ര പേരെ സാമൂഹിക അകലം പാലിച്ച്, സുരക്ഷിതമായി പ്രവേശിപ്പിക്കാന്‍ കഴിയുമെന്നത് അടിസ്ഥാനമാക്കിയാകും പരിധി നടപ്പാക്കുക. […]
ഇന്ത്യക്ക് യുകെയുടെ 1000 വെന്റിലേറ്ററുകള്‍ കൂടി; കോവിഡ് പ്രതിരോധത്തില്‍ സഹകരിച്ച് എന്‍എച്ച്എസ്

ഇന്ത്യയുടെ കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി തങ്ങളുടെ പക്കല്‍ അധികമുള്ളവയില്‍ നിന്നും 1000 വെന്റിലേറ്ററുകള്‍ കൂടി അയയ്ക്കുമെന്ന് ബ്രിട്ടീഷ് ഹോം ഓഫീസ് വ്യക്തമാക്കി. മെയ് 4ന് ഇരുവരും തമ്മില്‍ നടക്കുന്ന വിര്‍ച്വല്‍ യോഗത്തിലാണ് പ്രഖ്യാപനം നടക്കുക. കോവിഡ് പ്രതിരോധത്തില്‍ എന്‍എച്ച്എസിന്റെ സഹകരണം ഉണ്ടാവും. ഈ വര്‍ഷം ഇന്ത്യയിലേക്ക് തീരുമാനിച്ച സന്ദര്‍ശനം കൊവിഡ് സ്ഥിതിഗതികള്‍ മൂലം രണ്ട് തവണയാണ് ബോറിസ് ജോണ്‍സന് മാറ്റിവെയ്‌ക്കേണ്ടി വന്നത്. ഏപ്രില്‍ 25ന് തുടങ്ങേണ്ട സന്ദര്‍ശനവും റദ്ദാക്കിയിരുന്നു. ജനുവരി 25ന് ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ അദ്ദേഹം […]
വാക്‌സീനേഷനു പുറമേ പ്രതിരോധശേഷി ഉയര്‍ത്താന്‍ നീക്കം; കോവിഡിനെ പിടിച്ചുകെട്ടാന്‍ പുതിയ ശ്രമം

ഹൂസ്റ്റണ്‍ ∙ കോവിഡിനെ പിടിച്ചു കെട്ടാന്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനൊപ്പം സാമൂഹികമായി പ്രതിരോധശേഷി ഉയര്‍ത്താന്‍ നീക്കം. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍, കൊറോണ വൈറസിനുള്ള വാക്‌സീനുകള്‍ക്കു വേണ്ടി ജനം പരക്കം പായുകയായിരുന്നു. ഇപ്പോള്‍, യുഎസിലെ മുതിര്‍ന്നവരില്‍ പകുതിയിലധികം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സീന്‍ നല്‍കി. എന്നാല്‍ ദിവസേനയുള്ള വാക്‌സിനേഷന്‍ നിരക്ക് കുറയുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ പ്രതിരോധശേഷി എന്ന ആശയം മുന്നോട്ടു വന്നത്. വാക്‌സിനേഷന്‍ കൊണ്ട് പൂര്‍ണ്ണമായ രോഗപ്രതിരോധ ശേഷി കൈവരിക്കാനാവുമോ എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ വിദഗ്ധരും തമ്മില്‍ വ്യാപകമായ […]
നിയമസഭയിലെ കക്ഷി നില;സിപിഐഎം-68, സിപിഐ 17; കോണ്‍ഗ്രസിന് 21, ലീഗ് 15 ൽ ഒതുങ്ങി; സംപൂജ്യനായി ബി.ജെ.പി

തിരുവനന്തപുരം:ചരിത്രം തിരുത്തിയെഴുതി സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണത്തിനായി ജനം വിധിയെഴുതിയിരിക്കുകയാണ്. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റുലുമാണ് വിജയിച്ചത്. ബിജെപിക്ക് ഒറ്റ സീറ്റിലും വിജയിക്കാനും കഴിഞ്ഞില്ല. കക്ഷി തിരിച്ച് സീറ്റ് നില കണക്കാമ്പോള്‍ സിപി ഐഎമ്മിന് 68 സീറ്റ്, സിപിഐ 17, കേരള കോണ്‍ഗ്രസ് എം 5, ജെഡിഎസ് 2, എന്‍സിപി 2, എല്‍ജെഡി 1, ഐഎന്‍എല്‍ 1, കോണ്‍ഗ്രസ് എസ് 1, ആര്‍എസ്പിഎല്‍ 1, കെസിബി 1 എന്നിങ്ങനെയാണ് ഇടത് മുന്നണിക്ക് ലഭിച്ച സീറ്റ്. യുഡിഎഫില്‍ […]
ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു

മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള അന്തരിച്ചു. 87 വയസായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോൺഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍ ഇരുപത്തഞ്ചാം വയസില്‍ എംഎല്‍എയായി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ പോയ ആദ്യമുന്‍മന്ത്രിയും കൂറുമാറ്റ നിരോധനനിയമത്തിന്റ പേരിൽ അയോഗ്യനാക്കപ്പട്ട ഏക എം.എൽ.എയും ബാലകൃഷ്ണപിള്ളയാണ്
സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി.

തിരുവനന്തപുരം:* സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ […]
26,011 പേര്‍ക്ക് കോവിഡ്; 45 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 27.01%
കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
ഫിക്സ്ഡ് റേറ്റ് – സാക്കിർ – സാക്കി നിലമ്പൂർ

ഭാര്യയുടെയും മക്കളുടെയും നിർബന്ധവും കളിയാക്കലും സഹിക്കാൻ കഴിയാതായപ്പോഴാണ് മാനു ആ തീരുമാനമെടുത്തത്. ഇനി നോക്കിയിട്ട് കാര്യമില്ല. ഒരു കാറ് വാങ്ങുക തന്നെ. അതിന് മുന്നോടിയായി ആദ്യം ഡ്രൈവിംഗ് പഠിക്കണം. സ്വന്തമായൊരു ചെങ്കൽ ക്വാറി നടത്തുകയാണ് മാനു . അത്യാഡംബരത്തിനൊന്നുമില്ലെങ്കിലും തരക്കേടില്ലാത്ത വരുമാനമുണ്ടവന് . മക്കളുടെ കൂട്ടുകാരുടെ വീട്ടിലൊക്കെ നാലു ചക്രവാഹനങ്ങളുണ്ട്. ഭാര്യയുടെ കൂട്ടുകാരുടെ കാര്യവും അങ്ങനെ തന്നെ. തനിക്കുള്ളത് ഒരു ബൈക്കാണ്. സത്യം പറഞ്ഞാൽ കാറ് വാങ്ങാൻ കഴിവില്ലാഞ്ഞിട്ടല്ല. കാറോടിക്കാൻ മാനുവിന് ഭയങ്കര പേടിയാണ്. ഇനി അതൊന്നും […]
കുഞ്ഞാത്തോൽ – ശാന്തിനി ടോം | നോവൽ അധ്യായം- 3

കുഞ്ഞാത്തോലിന്റെ കുഞ്ഞ്! ഉമയുടെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു. കുഞ്ഞാത്തോലിനിഷ്ടപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളുമായി അവള്‍ എന്നും മനയ്ക്കലെത്തും. പാട്ടും കഥയുമായി അവളെ സന്തോഷിപ്പിക്കും. പിന്നീട് നാല് മാസങ്ങള്‍ക്കുള്ളില്‍ ഉമയുടെ വിവാഹം തീരുമാനിക്കപ്പെട്ടു. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി കിട്ടി പോവാന്‍ അനുമതി തന്നപ്പോള്‍ തന്റെ അമ്മ മുന്നോട്ടു വച്ച ആദ്യത്തെ നിബന്ധന അതായിരുന്നു. വിവാഹശേഷമേ പോകാവൂ. ഇനി വല്ല മാദാമ്മയെയും കൂട്ടി മകന്‍ മടങ്ങി വരുമോ എന്ന് അമ്മ ഭയപ്പെട്ടിരിക്കാം. ഒരു ബന്ധു വഴി വന്ന ആലോചന ആയിരുന്നു ഉമയുടേത്. […]
കാവല്‍ മാലാഖ (നോവല്‍ – 5) | കാരൂര്‍ സോമന്‍

നൈജീരിയക്കാരി നഴ്സിന്‍റെ വിളി കേട്ടാണു സൂസന്‍ കണ്ണു തുറന്നത്. “തലവേദന എങ്ങനെ, കുറവുണ്ടോ?” അവള്‍ തലയാട്ടി. നേരം പുലര്‍ന്നിരിക്കുന്നു. ഒരു മണിക്കൂറിലേറെ അങ്ങനെയിരുന്ന് ഉറങ്ങിപ്പോയി. പാവം, തന്‍റെ ജോലി കൂടി സഹപ്രവര്‍ത്തക ചെയ്യേണ്ടി വന്നിട്ടുണ്ടാവും. അവര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ തയാറായ ശേഷമാണു തന്നെ വിളിച്ചത്. സൂസനും എഴുന്നേറ്റു മുഖം കഴുകി യൂനിഫോം മാറ്റി. ആശുപത്രിയില്‍നിന്നു വന്നു ബസിറങ്ങിയ സൂസന്‍ മേരിയുടെ വിട്ടിലേക്ക് ഓടുകയായിരുന്നു. ചെല്ലുമ്പോള്‍ത്തന്നെ കണ്ടു. ചാര്‍ലിയെയും മടിയില്‍വച്ച് മരിയന്‍ സിറ്റൗട്ടിലുണ്ട്. അമ്മയെ കണ്ട് കുഞ്ഞ് […]
ഇന്ത്യക്കാര്‍ക്കായി സഹായം സമാഹരിക്കാനൊരുങ്ങി യുകെയിലെ ഇന്ത്യക്കാരന്‍

ലണ്ടന്‍: ബ്രിട്ടനിലെ ഐടി കണ്‍സള്‍ട്ടന്റ് യോഗന്‍ ഷായ്ക്ക് ഇന്ത്യയിലെ കൊവിഡ്-19 പ്രതിസന്ധി സ്വന്തം കുടുംബത്തിലെ കാര്യമാണ്. ന്യൂഡല്‍ഹിയിലെ തെരുവുകളില്‍ ഓക്സിജന്‍ ബോട്ടിലുകളുമായി ആളുകള്‍ നിരന്ന് നില്‍ക്കുന്നതും, തിരക്കേറിയ ആശുപത്രികളില്‍ രോഗികള്‍ കിടക്ക പങ്കിടേണ്ടി വരുന്നതും ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ ഇന്ത്യയിലുള്ള അങ്കിളിന് രോഗം പിടിപെട്ട അവസ്ഥയെ കുറിച്ചാണ് ഷായെ ഓര്‍മ്മിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ ബ്രിട്ടനില്‍ ഷാ വെറുതെ ഇരുന്നില്ല. ബ്രിട്ടനിലെ വലിയ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നില്‍ വോളണ്ടിയര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് 500,000 പൗണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. സ്റ്റേഷനറി ബൈക്കുകളില്‍ 7600 കിലോമീറ്റര്‍, […]
ഒറിഗോണില്‍ ജനിതകമാറ്റം വന്ന വൈറസ് വ്യാപനം രൂക്ഷം, ആശങ്കയോടെ സംസ്ഥാനം

ഹൂസ്റ്റൻ ∙ ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളെ സശ്രദ്ധം നേരിടുന്നതിനിടെ ഒറിഗണ്‍ സംസ്ഥാനത്ത് ഇതു പടരുന്നതായി സൂചന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗണ്യമായ വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ പകുതിയിലധികവും കൊറോണ വൈറസ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെയാണ് പുതിയ ഭീതി. എന്നാല്‍ ഒറിഗോണില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ, വൈറസിന്റെ ഒരു പുതിയ തരംഗം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സംസ്ഥാനത്തെ മൂന്നു കൗണ്ടികള്‍ ഇതിനോടകം പ്രാദേശികമായി പൂട്ടിയിരിക്കുകയാണ്. ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ ഒരു ഡാറ്റാബേസ് അനുസരിച്ച് […]
ആരാധനാലയങ്ങളിൽ പരമാവധി 50 പേര്‍ക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: എത്ര വലിയ ആരാധനാലയങ്ങളിലും പരമാവധി 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെറിയ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം അവയുടെ വലിപ്പം അനുസരിച്ച് 50 ല്‍ താഴെയായി പരിമിതപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കാത്ത തരത്തില്‍ ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ കടക്കുന്നില്ലെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ഉറപ്പാക്കും. ഇതിനായി അവര്‍ ആരാധനാലയങ്ങളിലെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശൈലജയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം; മിന്നും ജയം 61, 035 വോട്ടിന്: ചരിത്രം

സംസ്ഥാനത്തെ ഇടതുതരംഗത്തിന് മാറ്റ് കൂട്ടി മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ചരിത്രവിജയം. 61,035 വോട്ടുകൾക്കാണ് ആരോഗ്യമന്ത്രി വീണ്ടും ജയിച്ചു കയറുന്നത്. യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെയാണ് റെക്കോഡ് ലീഡോടെ ശൈലജ തോൽപ്പിച്ചിരിക്കുന്നത്. പിണറായിക്ക് ധര്‍മടത്ത് 49061 വോട്ടിന്റെ ലീഡ്. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിയാണ് കെ.കെ ശൈലജ. 2016-ൽ ആലത്തൂർ മണ്ഡലത്തിൽ സിപിഎമ്മിലെ എം ചന്ദ്രന് 47, 6741 വോട്ടുകളുടെ ഭൂരിപക്ഷം നേടിയതാണ് ഇതുവരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.
31,950 പേര്‍ക്ക് കോവിഡ്; 49 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 28.37%

ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]



