LIMA WORLD LIBRARY

ഇന്ത്യക്കാര്‍ക്കായി സഹായം സമാഹരിക്കാനൊരുങ്ങി യുകെയിലെ ഇന്ത്യക്കാരന്‍

ലണ്ടന്‍: ബ്രിട്ടനിലെ ഐടി കണ്‍സള്‍ട്ടന്റ് യോഗന്‍ ഷായ്ക്ക് ഇന്ത്യയിലെ കൊവിഡ്-19 പ്രതിസന്ധി സ്വന്തം കുടുംബത്തിലെ കാര്യമാണ്. ന്യൂഡല്‍ഹിയിലെ തെരുവുകളില്‍ ഓക്സിജന്‍ ബോട്ടിലുകളുമായി ആളുകള്‍ നിരന്ന് നില്‍ക്കുന്നതും, തിരക്കേറിയ ആശുപത്രികളില്‍ രോഗികള്‍ കിടക്ക പങ്കിടേണ്ടി വരുന്നതും ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ ഇന്ത്യയിലുള്ള അങ്കിളിന് രോഗം പിടിപെട്ട അവസ്ഥയെ കുറിച്ചാണ് ഷായെ ഓര്‍മ്മിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ ബ്രിട്ടനില്‍ ഷാ വെറുതെ ഇരുന്നില്ല. ബ്രിട്ടനിലെ വലിയ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നില്‍ വോളണ്ടിയര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് 500,000 പൗണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. സ്റ്റേഷനറി ബൈക്കുകളില്‍ 7600 കിലോമീറ്റര്‍, ഏകദേശം ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ദൂരം, 48 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കുകയാണ് ലക്ഷ്യം.’ഇന്ത്യന്‍ വംശജരായ ഓരോ വ്യക്തിയുടെയും ഏതെങ്കിലും ഒരു ബന്ധുവിനെ രോഗം ബാധിച്ചിരിക്കും. ലോകത്തില്‍ എവിടെ കൊവിഡ് പിടിപെട്ട ഇടത്തും, മനുഷ്യര്‍ക്കായി നമ്മുടെ ചിന്തകള്‍ മാറ്റിവെയ്ക്കണം, അവര്‍ക്കൊപ്പമാണ് മനസ്സ്, അത് ഇന്ത്യന്‍ വംശജരാണെങ്കിലും അല്ലെങ്കിലും’, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ക്ഷേത്രത്തിന് പുറത്ത് നിന്നും 40-കാരനായ ഷാ സംസാരിക്കുന്നു.

ലണ്ടനിലെ നീസ്ഡെനിലുള്ള ശ്രീ സ്വാമിനാരായണ്‍ മന്ദിറിന് പുറത്ത് ഉള്‍പ്പെടെ യുകെയില്‍ പല ഇടങ്ങളിലാണ് ഇന്ത്യന്‍ സമൂഹം കൊവിഡിനെതിരെ പോരാടുന്ന ഇന്ത്യക്കുള്ള സഹായം എത്തിക്കാനായി ഫണ്ട് റെയ്സിംഗ് നടത്തുന്നത്. ചാള്‍സ് രാജകുമാരന്‍ സ്ഥാപിച്ച ചാരിറ്റി ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കായി അടിയന്തര അപ്പീല്‍ നടത്തിയിട്ടുണ്ട്. ആശുപത്രികളില്‍ ഓക്സിജന്‍ കുറവ് വരുമ്പോള്‍ വായുവില്‍ നിന്നും ഓക്സിജന്‍ വലിച്ചെടുക്കുന്നവയാണ് കോണ്‍സന്‍ട്രേറ്ററുകള്‍.സഹായിക്കാന്‍ പല വഴികള്‍ തേടുന്നതിനിടെയാണ് നീസ്ഡണിലെ ഹിന്ദു ക്ഷേത്രം സാമൂഹിക അകലം പാലിക്കുന്ന, യുവാക്കളെ ആകര്‍ഷിക്കുന്ന ഫണ്ട് റെയ്സര്‍ തുടങ്ങിയത്. ‘ഇന്ത്യ ഓക്സിജന്‍ കിട്ടാതെ വലയുകയാണ്. നമ്മള്‍ സഹായം നല്‍കണം’, സംഘാടകരില്‍ ഒരാളായ തരുണ്‍ പട്ടേല്‍ പറയുന്നു. 12 ബൈക്കുകളാണ് ക്ഷേത്രത്തിന് പുറത്ത് തയ്യാറാക്കിയത്. ലെസ്റ്ററിലും, ചിഗ്വെലിലുമുള്ള ക്ഷേത്രങ്ങളിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. 750 റൈഡര്‍മാരാണ് പരിശ്രമങ്ങള്‍ക്കെത്തിയത്.ഓരോ വോളണ്ടിയറിനും 50 മിനിറ്റ് ബൈക്ക് ഓടിക്കാനും, 10 മിനിറ്റ് സാനിറ്റൈസ് ചെയ്ത് കൈമാറാനുമാണ് സമയമുള്ളത്. ഓരോരുത്തരും വ്യക്തിഗത ഫണ്ട്റെയ്സിംഗ് പേജും ആരംഭിച്ചിട്ടുണ്ട്. ഈ പരിശ്രമം ഒന്നുമാകില്ലെങ്കിലും തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഈ ഘട്ടത്തില്‍ ചെയ്യുന്നുവെന്ന് ഇന്ത്യ മനസ്സിലാക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ‘നിങ്ങള്‍ ഒറ്റയ്ക്കല്ല പോരാടുന്നത്. ഞങ്ങള്‍ ഒപ്പമുണ്ട്. ജിയോഗ്രാഫിക്കലായി ഒരുപാട് ദൂരം അകലെയാണെങ്കിലും ഞങ്ങള്‍ ഒപ്പമുണ്ട്’, പട്ടേല്‍ വ്യക്തമാക്കി.

from – https://ukmalayalampathram.com/news-in-malayalam-75113.html

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px