തിരുവനന്തപുരം:ചരിത്രം തിരുത്തിയെഴുതി സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണത്തിനായി ജനം വിധിയെഴുതിയിരിക്കുകയാണ്. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റുലുമാണ് വിജയിച്ചത്. ബിജെപിക്ക് ഒറ്റ സീറ്റിലും വിജയിക്കാനും കഴിഞ്ഞില്ല.
കക്ഷി തിരിച്ച് സീറ്റ് നില കണക്കാമ്പോള്‍ സിപി ഐഎമ്മിന് 68 സീറ്റ്, സിപിഐ 17, കേരള കോണ്‍ഗ്രസ് എം 5, ജെഡിഎസ് 2, എന്‍സിപി 2, എല്‍ജെഡി 1, ഐഎന്‍എല്‍ 1, കോണ്‍ഗ്രസ് എസ് 1, ആര്‍എസ്പിഎല്‍ 1, കെസിബി 1 എന്നിങ്ങനെയാണ് ഇടത് മുന്നണിക്ക് ലഭിച്ച സീറ്റ്.
യുഡിഎഫില്‍ കോണ്‍ഗ്രസിന് 21 സീറ്റും മുസ്ലീം ലീഗിന് 15 സീറ്റും കേരള കോണ്‍ഗ്രസിന് ജോസഫിന് 2 സീറ്റും, കേരള കോൺഗ്രസ് ജേക്കബിന് 1 സീറ്റും ലഭിച്ചു. ആര്‍എംപി 1, എന്‍സികെ 1, എന്നിങ്ങനെയാണ് ആകെ നേടിയ 41 സീറ്റുകൾ













