നമുക്കെവിടെ അസ്തമയം – കാവ്യ ഭാസ്ക്കർ

വാക്കുകൾ അസ്തമിക്കുമ്പോൾ നീയും നീറും …..!! ഇനിയുമെത്രയെത്ര ഉദയങ്ങൾ …… നമ്മൾ അനന്തതയുടെ ദീപനാളങ്ങൾ …. നമുക്കെവിടെ അസ്തമയം ! നാമെന്നും ഉദയ സൂര്യന്റെ കിരണങ്ങൾക്ക് പൊന്നു കാച്ചികുറുക്കുന്നവർ നാം വേരുകൾക്കിടയിലെ പച്ചമണം പെയ്ത നനുത്ത സത്ത് … നാം മേടപ്പുലരിയിലെ പൊന്നരഞ്ഞാണങ്ങൾ …… നാം ഋതുഭേദങ്ങളിൽ അലയടിച്ചൊഴുകും സുഖ ശീതളമർമ്മരം …. നാം മഴയുടെ നേർത്ത നാദം നമ്മൾ ഹൃദയം കൊണ്ട് തളിർത്തവർ, പുണർന്നവർ, നമ്മിലെവിടെയന്തരം …..? നമുക്കെവിടെ അസ്തമയം ? 🍃കാവ്യ ഭാസ്ക്കർ🍃
എന്റെ അമ്മ – അനു എബി സൂസൻ

ഈശ്വര ദീപമെന്നിൽപ്പകർന്ന ദീപശിഖയാകുന്നെന്റെയമ്മ സൂര്യനുണർന്നിടും മുമ്പെ ണീറ്റ് അന്ധകാരത്തെയകറ്റി നിത്യം കർമ്മധീരയായി ശോഭിച്ചീടും നൽശിഖയായിടുന്നെന്റെയമ്മ പുഞ്ചിരി തൻ മുഖം മൂടിയുമായ് കഷ്ടപ്പാടിന്റെ നുകം ചുമക്കും ആച്ചുണ്ടിലെ മന്ദഹാസം തന്നിൽ ക്കാണാമൊരു മൗനനൊമ്പരവും തൻ സ്വപ്നങ്ങൾക്കു താഴിട്ടുപൂട്ടി മറ്റുള്ളോർക്കായ് ജീവിക്കുന്നു മോദാൽ എൻ കിനാക്കൾക്കു ചിറകുനൽകാ- നാണെന്റെയമ്മയ്ക്കെപ്പോഴുമിഷ്ടം എൻ ചിരിക്കൊപ്പം ചിരിച്ചിടുന്നോ- ളെന്റെ ദുഃഖത്തിൽക്കരഞ്ഞിടുന്നോൾ സ്വന്തം പശിയെത്തsഞ്ഞു വച്ചി- ട്ടെന്നെയാക്കൈപ്പുണ്യമൂട്ടി ടുന്നോൾ ശത്രുക്കളെപ്പോലും സ്നേഹിച്ചിടാൻ ചൊല്ലിപ്പഠിപ്പിച്ചോളെന്റെയമ്മ നന്മകൾ പൂക്കും നൽവൃക്ഷമായി- ട്ടെന്നും ബഹുമാന്യയായിടുന്നോൾ.
ലക്ഷ്യബോധമില്ലാത്തവരെ സാഹിത്യലോകം പിന്തുണക്കില്ല – കാരൂർ സോമൻ (ലണ്ടൻ)

ലോക രാജ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. സർവ്വദിക്കുകളിലും പ്രകാശകിരണങ്ങൾ ചിതറിക്കൊണ്ടിരിന്ന രാജ്യത്തിന് ഇന്ന് മങ്ങലേറ്റിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ പാർക്കുന്ന ഇന്ത്യാക്കാരടക്കം ലോക ജനതയുടെ ശ്രദ്ധ എത്തിനിൽക്കുന്നത് പുണ്യ നദിയായ ഗംഗയിലാണ്. വിശുദ്ധ നദിയായ ഗംഗയിൽ പോയി കുളിക്കയും സൂര്യ ഭഗവാനെ പുജിക്കയും ചെയ്ത പലരുടേയും മൃതദേഹങ്ങൾ മൃഗങ്ങളെപോലെ ഒഴുകിയൊഴുകി പോകുന്ന കാഴ്ചകൾ ആരോ കാട്ടിയ മഹാപാതകമായിട്ടാണ് തോന്നുന്നത്. ദയനീയമായി വിലപിക്കുന്ന പാവങ്ങളും, യു.പി ഭരണാധിപൻമാരുടെ നിഷ്ടുരവും മൂഢത്വവും ലജ്ജാവഹവുമായ ഹ്ര്യദയത്തെ ദഹിപ്പിക്കുന്ന പ്രവർത്തികളും ആരിലും ആശങ്ക […]
വാക്സിനേഷൻ സ്വീകരിച്ചവർക്കു പൂർവ്വസ്ഥിതിയിലേക്കു മടങ്ങാം: സിഡിസി

വാഷിങ്ടൻ ഡിസി∙ പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കു വീടിനു അകത്തും പുറത്തും മാസ്ക്ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ചെറുതും വലുതുമായ ആൾക്കൂട്ടത്തിൽ പോകുന്നതിനുള്ള എല്ലാ നിബന്ധനകളും നീക്കം ചെയ്തതായി സിഡിസി ഡയറക്ടർ ഡോ:റോഷ്‍ലി ലവിങ്സ്കി വിജ്ഞാപനത്തിൽ പറയുന്നു. പാൻഡമികിന് മുൻപുള്ള സ്ഥിതിയിലേക്ക് അമേരിക്ക തിരിച്ചു വരുന്നു എന്നുള്ളതാണ് ഇതുകൊണ്ട് അർഥമാക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. കോവിഡ് 19 രോഗപ്രതിരോധത്തിനു നൽകുന്ന വാക്സീൻ ഫലപ്രദമാണെന്നു പരീക്ഷണത്തിൽ പൂർണമായും തെളിയിക്കപ്പെട്ടതായി അവർ അറിയിച്ചു. നാം ഈ പ്രത്യേക നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. […]
ബ്രിട്ടന്റെ അണ്‍ലോക്കിംഗിന് ഭീഷണിയായി ഇന്ത്യന്‍ വേരിയന്റ്; അടിയന്തരമായി സെക്കന്‍ഡ് ഡോസ്

മെയ് 17 നുള്ള അണ്‍ലോക്കിംഗ് പ്രക്രിയയുമായി ബ്രിട്ടന്‍ മുന്നോട്ടു പോകവേ ഭീഷണിയായി ഇന്ത്യന്‍ വേരിയന്റ്. ഇതുവരെ 1,313 ഇന്ത്യന്‍ വേരിയന്റ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മേയ് അഞ്ചിന് 520 ഇന്ത്യന്‍ വേരിയന്റ് കേസുകള്‍ യുകെയില്‍ രേഖപ്പെടുത്തിയ സ്ഥാനത്താണ് വ്യാഴാഴ്ച ആയപ്പോള്‍ ഇരട്ടിയിലധികം കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അണ്‍ലോക്കിംഗ് പ്രക്രിയയെ ബാധിക്കാതെ ഇന്ത്യന്‍ വേരിയന്റ് പടരുന്ന വേഗത കുറയ്ക്കാനായി കൊറോണാവൈറസ് വാക്‌സിന്‍ രണ്ടാം ഡോസ് 10 മില്ല്യണ്‍ പേര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളില്‍ അടിയന്തരമായി 50 കഴിഞ്ഞവര്‍ക്കും മറ്റു […]
സംസ്ഥാനത്ത് കടലാക്രമണം അതിരൂക്ഷം; നൂറുകണക്കിന് വീടുകളില്‍ വെളളം കയറി

അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രമായതോടെ സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തീരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ വിവിധയിടങ്ങളില്‍ തീരദേശത്ത് നൂറുകണക്കിന് വീടുകളില്‍ വെളളം കയറി. ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ്, പൂന്തുറ, പൊഴിയൂര്‍ എന്നിവിടങ്ങളിലും കൊടുങ്ങല്ലൂരിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലും നാശനഷ്ടമുണ്ടായി. കോഴിക്കോട് കടലുണ്ടി. ചാലിയം ലൈറ്റ് ഹൗസിന് സമീപം 40 വീടുകളില്‍ വെളളം കയറി. കാപ്പാട്– കൊയിലാണ്ടി തീരദേശറോഡ് അടച്ചു. സ്ഥിതി രൂക്ഷമായ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുയാണ്. കൊച്ചി ചെല്ലാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ […]
എംപിയും എംഎൽഎയും ഒപ്പം നൂറിലേറെ ആളുകളും; മാനദണ്ഡം ലംഘിച്ച് ഉദ്ഘാടനം

കോവിഡ് മാനദണ്ഡം ലംഘിച്ച് കട്ടപ്പന നഗരസഭയുടെ ഡോമിസിലറി കെയർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. നൂറിലേറെ പേരാണ് സാമൂഹ്യഅകലം പാലിക്കാതെ ചടങ്ങിൽ പങ്കെടുത്തത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ റോഷി അഗസ്റ്റിൻ, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ജോബി എന്നിവർ പങ്കെടുത്തു. കട്ടപ്പന നഗരസഭ പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഭാഗത്തു നിന്നുള്ള ഗുരുതര അലംഭാവം.
4 ജില്ലകളില്‍ ട്രിപ്പിൾ ലോക്ഡൗണ്‍; ഇളവുകള്‍ കുറയ്ക്കും; നിയന്ത്രണം കടുപ്പിക്കും
കോവിഡ് വ്യാപനം കുറയാത്ത നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ എർപ്പെടുത്തി. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ലോക്ഡൗണ്‍ കടുപ്പിക്കുന്നത്. ഈ ജില്ലകളില്‍ ലോക്ഡൗണില്‍ ഇപ്പോഴുള്ള പൊതുഇളവുകള്‍ കുറയ്ക്കും.
കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്, 93 കോവിഡ് മരണം; നാലര ലക്ഷത്തിനടുത്ത് ആളുകൾ ചികില്‍സയില്‍; ടിപിആർ 26.41%

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. ഇതുവരെ ആകെ 1,76,89,727 സാമ്പിളുകളാണ് […]
മതിലുകൾ – ഡോ. ചേരാവള്ളി ശശി

ജാതിമതങ്ങൾ തൻ കന്മതിൽ തച്ചുടച്ചേറെ സ്വപനങ്ങളോടന്നൊരിക്കൽ ധീരമായ് രണ്ടു ഹൃദയങ്ങൾ ചേരവേ ‘ദുരെ..’യെന്നു മതം ഭ്രഷ്ട്യർത്തി ! ക്രൂരം വിധി – നടുറോഡിൽപ്പിണങ്ങളായ് ഏറെ വൈകാതവർ രണ്ടുപേരും ജാതിമതസ്‌ഥരെത്തുന്നു ജഡത്തിനായ് വേറിട്ട കല്ലറ തീർത്തു നൽകാൻ.
Baby Kakkassery : London Malayalee Council Award 2014



