മെയ് 17 നുള്ള അണ്‍ലോക്കിംഗ് പ്രക്രിയയുമായി ബ്രിട്ടന്‍ മുന്നോട്ടു പോകവേ ഭീഷണിയായി ഇന്ത്യന്‍ വേരിയന്റ്. ഇതുവരെ 1,313 ഇന്ത്യന്‍ വേരിയന്റ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മേയ് അഞ്ചിന് 520 ഇന്ത്യന്‍ വേരിയന്റ് കേസുകള്‍ യുകെയില്‍ രേഖപ്പെടുത്തിയ സ്ഥാനത്താണ് വ്യാഴാഴ്ച ആയപ്പോള്‍ ഇരട്ടിയിലധികം കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അണ്‍ലോക്കിംഗ് പ്രക്രിയയെ ബാധിക്കാതെ ഇന്ത്യന്‍ വേരിയന്റ് പടരുന്ന വേഗത കുറയ്ക്കാനായി കൊറോണാവൈറസ് വാക്‌സിന്‍ രണ്ടാം ഡോസ് 10 മില്ല്യണ്‍ പേര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളില്‍ അടിയന്തരമായി 50 കഴിഞ്ഞവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും അടിയന്തരമായി സെക്കന്‍ഡ് ഡോസ് നല്‍കാനാണ് ശ്രമം.
ഒരാഴ്ചയ്ക്കിടെ ഇരട്ടിയായി കുതിക്കുന്ന സാഹചര്യത്തില്‍ കോവിഡ് സ്‌ട്രെയിന്റെ വേഗത കുറയ്ക്കാനായി അടിയന്തര പദ്ധതികള്‍ക്ക് മന്ത്രിമാര്‍ അംഗീകാരം നല്‍കി. അതിന്റെ ഭാഗമായാണ് ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന പ്രായമേറിയ ജനങ്ങള്‍ക്ക് രണ്ടാം ഡോസ് നേരത്തെ നല്‍കി സുരക്ഷ ഒരുക്കാനുള്ള തീരുമാനം. ബ്രിട്ടനില്‍ മൂന്നാം വ്യാപനം ഉണ്ടായാല്‍ ആശുപത്രി പ്രവേശനത്തിലേക്ക് നയിക്കുന്നത് ഒഴിവാക്കാന്‍ രോഗസാധ്യത അധികമുള്ള മേഖലകളില്‍ പെട്ട 10 മില്ല്യണ്‍ ജനങ്ങള്‍ക്ക് രണ്ടാം ഡോസ് ലഭിക്കുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.
65 വയസിന് മുകളിലുള്ള ഭൂരിഭാഗം പേര്‍ക്കും രണ്ട് ഡോസുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ 50ന് മുകളില്‍ പ്രായമുള്ള കാല്‍ശതമാനത്തോളം പേര്‍ക്കാണ് ഈ സുരക്ഷ ലഭിച്ചിട്ടുള്ളത്. ആറ് മില്ല്യണിലേറെ പേര്‍ സമ്പൂര്‍ണ സുരക്ഷ ലഭിക്കാത്ത അവസ്ഥയിലാണ്. ചില മേഖലകളില്‍ 100 ശതമാനം വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ദേശീയ ഇന്‍ഫെക്ഷന്‍ നിരക്കും ഇതോടൊപ്പം പതിയെ ഉയരുന്നുണ്ട്. പുതിയ കൊറോണാവൈറസ് വേരിയന്റ് വേഗത്തില്‍ പടരുന്ന മേഖലകളില്‍ സേര്‍ജ് ടെസ്റ്റിംഗ് ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
ഇന്ത്യന്‍ വേരിയന്റ് പടരുന്ന സാഹചര്യത്തില്‍ അണ്‍ലോക്കിംഗ് നടപടിക്രമങ്ങള്‍ നീട്ടിവെയ്ക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ വേരിയന്റ് സംബന്ധിച്ച് ആശങ്കയുള്ളതായി വ്യക്തമാക്കിയ പ്രധാനമന്ത്രി പ്രാദേശിക ലോക്ക്ഡൗണുകള്‍ വഴി വ്യാപനം തടയാന്‍ തയ്യാറായേക്കുമെന്നാണ് സൂചന. ജൂണ്‍ 21ന് ലോക്ക്ഡൗണ്‍ വിലക്കുകള്‍ പൂര്‍ണമായി നീക്കുന്നതിനെ എതിര്‍ത്ത് ചില ശാസ്ത്രജ്ഞര്‍ മുന്നോട്ട് വന്നിട്ടുണ്ട്യ ബോറിസിന്റെ മുന്‍ ചീഫ് അഡൈ്വസര്‍ ഡൊമിനിക് കമ്മിംഗ്‌സും ഈ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അണ്‍ലോക്കിംഗ് നടപടികള്‍ നിര്‍ത്തിവെയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.
ഇന്നലെ രാജ്യത്തു 11 കോവിഡ് മരണങ്ങളും 2,657 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.













