LIMA WORLD LIBRARY

വാക്സിനേഷൻ സ്വീകരിച്ചവർക്കു പൂർവ്വസ്ഥിതിയിലേക്കു മടങ്ങാം: സിഡിസി

വാഷിങ്ടൻ ഡിസി∙ പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കു വീടിനു അകത്തും പുറത്തും മാസ്ക്ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ചെറുതും വലുതുമായ ആൾക്കൂട്ടത്തിൽ പോകുന്നതിനുള്ള എല്ലാ നിബന്ധനകളും നീക്കം ചെയ്തതായി സിഡിസി ഡയറക്ടർ ഡോ:റോഷ്‍ലി ലവിങ്സ്കി വിജ്ഞാപനത്തിൽ പറയുന്നു. പാൻഡമികിന് മുൻപുള്ള സ്ഥിതിയിലേക്ക് അമേരിക്ക തിരിച്ചു വരുന്നു എന്നുള്ളതാണ് ഇതുകൊണ്ട് അർഥമാക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. കോവിഡ് 19 രോഗപ്രതിരോധത്തിനു നൽകുന്ന വാക്സീൻ ഫലപ്രദമാണെന്നു പരീക്ഷണത്തിൽ പൂർണമായും തെളിയിക്കപ്പെട്ടതായി അവർ അറിയിച്ചു.

നാം ഈ പ്രത്യേക നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഈ നിർദ്ദേശം രണ്ടു ഡോസോ ഇഫക്ടീവ് സിംഗിൾ ഡോസോ വാക്‌സീൻ സ്വീകരിച്ചവർക്കു മാത്രമായിരിക്കുമെന്നു ഡയറക്ടർ കൂട്ടിച്ചേർത്തു. ഇപ്പോൾ സിഡിസി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കോവിഡ് പാൻഡമിക് കൂടുതൽ വ്യാപകമായി മാറുകയാണെങ്കിൽ പരിശോധിക്കേണ്ടി വരുമെന്നും അവർ മുന്നറിയിപ്പുനൽകി. മെമ്മോറിയൽ ഡേ, ജൂലൈ ഫോർത്ത് എന്നീ വിശേഷ ദിവസങ്ങൾ അടുത്തു വരുന്നതും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളിൽ അമേരിക്കയിലെ കൂടുതൽ പേർക്കു കൂടി വാക്സീൻ കൊടുക്കുവാൻ കഴിയുമെന്നു ബൈഡൻ ഭരണകൂടവും വ്യക്തമാക്കി.


from
Read more at: https://www.manoramaonline.com/global-malayali/us/2021/05/14/cdc-lifts-restrictions-for-fully-vaccinated-people.html

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px