LIMA WORLD LIBRARY

എംപിയും എംഎൽഎയും ഒപ്പം നൂറിലേറെ ആളുകളും; മാനദണ്ഡം ലംഘിച്ച് ഉദ്ഘാടനം

കോവിഡ് മാനദണ്ഡം ലംഘിച്ച് കട്ടപ്പന നഗരസഭയുടെ ഡോമിസിലറി കെയർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. നൂറിലേറെ പേരാണ് സാമൂഹ്യഅകലം പാലിക്കാതെ ചടങ്ങിൽ പങ്കെടുത്തത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ റോഷി അഗസ്റ്റിൻ, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ജോബി എന്നിവർ പങ്കെടുത്തു. കട്ടപ്പന നഗരസഭ പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഭാഗത്തു നിന്നുള്ള ഗുരുതര അലംഭാവം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px