LIMA WORLD LIBRARY

നമുക്കെവിടെ അസ്തമയം – കാവ്യ ഭാസ്ക്കർ

വാക്കുകൾ അസ്തമിക്കുമ്പോൾ
നീയും നീറും …..!!

ഇനിയുമെത്രയെത്ര
ഉദയങ്ങൾ ……

നമ്മൾ അനന്തതയുടെ
ദീപനാളങ്ങൾ ….

നമുക്കെവിടെ അസ്തമയം !

നാമെന്നും ഉദയ സൂര്യന്റെ
കിരണങ്ങൾക്ക്
പൊന്നു കാച്ചികുറുക്കുന്നവർ

നാം വേരുകൾക്കിടയിലെ
പച്ചമണം പെയ്ത
നനുത്ത സത്ത് …

നാം മേടപ്പുലരിയിലെ
പൊന്നരഞ്ഞാണങ്ങൾ ……

നാം ഋതുഭേദങ്ങളിൽ
അലയടിച്ചൊഴുകും
സുഖ ശീതളമർമ്മരം ….

നാം മഴയുടെ നേർത്ത നാദം
നമ്മൾ ഹൃദയം കൊണ്ട്
തളിർത്തവർ,
പുണർന്നവർ,
നമ്മിലെവിടെയന്തരം …..?
നമുക്കെവിടെ അസ്തമയം ?

🍃കാവ്യ ഭാസ്ക്കർ🍃

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px