ജാതിമതങ്ങൾ തൻ
കന്മതിൽ തച്ചുടച്ചേറെ
സ്വപനങ്ങളോടന്നൊരിക്കൽ
ധീരമായ് രണ്ടു ഹൃദയങ്ങൾ ചേരവേ
‘ദുരെ..’യെന്നു മതം
ഭ്രഷ്ട്യർത്തി !
ക്രൂരം വിധി – നടുറോഡിൽപ്പിണങ്ങളായ്
ഏറെ വൈകാതവർ
രണ്ടുപേരും
ജാതിമതസ്‌ഥരെത്തുന്നു ജഡത്തിനായ്
വേറിട്ട കല്ലറ തീർത്തു നൽകാൻ.
About The Author
No related posts.