LIMA WORLD LIBRARY

2 ഡോസ് എടുത്തവര്‍ക്ക് മാസ്ക് ഉപേക്ഷിക്കാം; അമേരിക്കക്കെതിരെ ലോകാരോഗ്യസംഘടന

കോവിഡ്് വാക്സീന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മാസ്ക് ഉപേക്ഷിക്കാമെന്ന അമേരിക്കയുടെ തീരുമാനത്തിനെതിരെ ലോകാരോഗ്യസംഘടന. ഓരോയിടത്തെയും രോഗവ്യാപനത്തിന്റെ തീവ്രത വിലയിരുത്താതെ ഇത്തരം തീരുമാനങ്ങള്‍ പാടില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. സമ്പന്ന രാജ്യങ്ങള്‍ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കാന്‍ തിടുക്കം കാട്ടാതെ ആഗോള വാക്സിനേഷന്‍ പരിപാടിയിലേക്ക് വാക്സീനുകള്‍ നല്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. വാക്സീന്‍ ഡോസുകള്‍ പൂര്‍ണമായും കുത്തിെവച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ലോകാര്യോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുംമുമ്പ് അതാതിടങ്ങളിലെ സ്ഥിതി കൃത്യമായി […]

ചരിത്ര നേട്ടം, ചൊവ്വയില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി ചൈന.

ബീജിങ്: ചൊവ്വയില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി ചൈന. ടിയാന്‍വെന്‍ 1 ദൗത്യത്തിന്റെ ഭാഗമായ ഴുറോങ് റോവര്‍ ചൊവ്വയില്‍ സുരക്ഷിതമായി ഇറക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയില്‍ ആണ് ചൈന പര്യവേഷണ വാഹനം ഇറക്കിയത്. ചൈനയില്‍ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടവും ഇതോടെ ചൈനയ്ക്ക് സ്വന്തം. 2020 ജൂലൈ 23ന് വെന്‍ചാങ് […]

സംഗീതം – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

സമ്യമാക്കുന്ന ഗീതമായ് സുരസംഗീതമുണർന്നൂ, സപ്തസ്വരസുധയായ് സാമഗാനകല്ലോലിനിയും. സംഗീതസാഗരതീരമുണർന്നൂ സ്വരപല്ലവിയുയർന്നൂ! സ്വരാഷ്ടക പ്രയോഗമായി സ്വരസുധയൊഴുകിടുന്നൂ. സന്താപമെല്ലാം മാറ്റും ഗീതം, സ്വരജതി, തില്ലാന പാടാം സപ്തവർണ്ണങ്ങൾ, ശുദ്ധരാഗങ്ങൾ സമ്മേളനം ചെയ്ത സംഗീതം! സരസമായ് പാടൂ ജീവിത- സാരസമൊക്കെയുമെന്നുമെന്നും. സംഗീത രസസമ്പൂർണ്ണമായ് സദസ്സിലുദിക്കണം താരം! സകലരോഗ ശാന്തിക്കായ് സംഗീതരാഗങ്ങളൊക്കെയും, സദായാലപിക്കേണം നന്നായ് സദ്ഗുരുക്കന്മാരേവരും. സദ്ചിത്തഗതിക്കും, ശാന്തിക്കും സദാ ഭൈരവി പാടണം! സങ്കടങ്ങൾ മാറ്റിയുറങ്ങിടാനായ് സദാനീലാംബരിയാലപിക്കണം സസ്യ വളർച്ച ത്വരിതമാക്കുവാൻ സദ്സംഗീതം ചൊരിയണം! സൗഹൃദങ്ങൾ നിലനിർത്തുവാനായ് സൗമ്യ സംഗീതം കേൾക്കണം! സകല പ്രേമ […]

തനിച്ചിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു – എം ടി

ഒരു കാലത്ത് എൻ്റെയീ തറവാട്ടിൽ ഒറ്റയായിരിക്കാൻ എനിക്ക് പേടിയായിരുന്നു… കാവും വലിയ മുറ്റവും നടവഴിയും എല്ലാം കാണുമ്പോൾ പഴയ ഗുരു കാരണവൻമാർ ഇറങ്ങി നടക്കുന്ന പോലെ തോന്നും… നട്ടുച്ചക്ക് പഴുത്തു കിടക്കുന്ന മുറ്റവും നടവഴിയും കാണുമ്പോൾ അമ്മ പറയാറുള്ള ഭഗവതിയുടെ എതിർ പോക്കിനെ ഓർമ്മ വരും… ഇപ്പോൾ ഈ ഏകാന്തവാസത്തിൽ നേരം വെളുത്താൽ കാവിനുള്ളിൽ കയറിയിരിക്കും…. പഴയൊരോർമ്മയാണ്…. ഇപ്പോഴും പ്രഭാതം കാണാൻ എനിക്കിഷ്ടം ഈ കാവിനുള്ളിലൂടെയാണ്… ഇളം വെയിൽ വരുമ്പോൾ ഇലകളിൽ മഞ്ഞ പടർന്ന് ഇളം പച്ച […]

മഴത്തുള്ളി – രേഖ സി ജി

മഴക്കാടുകൾ എന്നിലേക്ക് വളരുകയാണ്. മാനംമുട്ടെ വളർന്ന് ചുമരുകളാകുന്നു. കാർമേഘങ്ങൾ പെയ്യാൻ കഴിയാതെ ഇരുൾ മൂടി നിൽക്കവേ ഒരു മഴത്തുള്ളി മാത്രം ഭൂമിയിലേക്ക് പച്ചിലത്തലപ്പിലൂടിറങ്ങി കല്ലെറിഞ്ഞ മുറിവിൽ ഒരു തലോടൽ. കാറ്റുതിർക്കുന്നതിലൂടെ വിശപ്പാറ്റിയും പച്ചിലകളിലൂടെ നഗ്നതയകറ്റിയും മണ്ണിന് വളമാകുന്ന ചെറുപുഴുക്കളും പറയുന്നുണ്ട് ഇത് എന്റെ മണ്ണാണെന്ന്. പെയ്തു തോരാത്ത മിഴികളിൽ ഉറഞ്ഞുപ്പോയ ലാവണങ്ങളിൽ നെഞ്ചിലും വയറ്റിലും ഉരുകൊള്ളുന്ന അഗ്നിഗോളങ്ങളാൽ സ്വപ്നങ്ങൾ തീർത്ത നീർച്ചാലുകൾക്ക് , കാക്കയെടുക്കാത്ത ബലിച്ചോറിന് , സംസത്തിനും ഹനാനിനും പുണ്യാഹത്തിനുമപ്പുറത്ത്, വിയർപ്പു വറ്റി വരണ്ടുണങ്ങിയ പച്ചതുരുത്തുകൾക്ക് […]

അമ്മ ദിനം (പ്രിയപ്പെട്ട ഗൗരിയമ്മയ്ക്ക് പ്രണാമം) – യു.ജി.രാജൻ

ഇന്നായിരിക്കട്ടെ നമുക്കമ്മദിന, മല്ലെങ്കിൽ ഇന്നുമൊരമ്മദിനമാകട്ടെ! നീറ്റലേറ്റുമോർമ്മകൾകൊണ്ടൊരു പുഷ്പഹാരം തീർക്കട്ടെ അണിയിച്ചിടട്ടെയാധീരതൻ ഗളത്തിങ്കൽ. കാലമേ, വാക്കുകൾക്കാവതില്ല മാപ്പൊന്നിരക്കുവാൻ! വാനോളം പുകഴ്ത്തി പൂക്കുന്നർപ്പിച്ചാലും തീരാത്ത ഇകഴ്ത്തലിൻ തീക്കുണ്ഠമെരിയുന്നു! വെട്ടിനീക്കി പടവാളിനാൽ കൊടും കാടുകളനവധി, വയലേലകൾ നീളെ നീളെ നിറച്ചു ഗഗനനീലിമ ! അദ്ദേഹത്തെ തിണർപ്പിൻ്റെ മധുരം ഞങ്ങൾ നുണയുമ്പോൾ അനാഥയായ് നില്ക്കും നിൻ ചിത്രം കൈപ്പേറ്റുന്നു രസനയിൽ! തെളിച്ചിട്ടു പുതിയസരണികൾ പെണ്ണിനും, ധീരവനിതയാൾ ഒഴിച്ചിട്ടു പോകയായ് പൊ- ന്നൊളിമിന്നും സിംഹാസനം ! ഇപ്പോഴും നില്പുണ്ടേതോ വന്മരം വഴിമുടക്കി – യാപ്പടിപ്പുരയ്ക്കൽ […]

എനിക്ക് നിന്നെ പേടിയാണ് – പി. ടി. പൗലോസ് (അമേരിക്ക)

തുഷാരകണങ്ങൾ ഇറ്റുവീണ ചെങ്കൽനടപ്പാതയിൽ അവൾ നിന്നു, അവളുടെ അരഞ്ഞാണച്ചരടിലെ ഏലസ്സിൽ ആരെയും മയക്കുന്ന മന്ത്രവുമായി, ഇലഞ്ഞിപ്പൂവിന്റെ സുഗന്ധവുമായി. തീയിൽ പഴുത്ത ചെമ്പിന്റെ നിറമുള്ള മുഖത്തെ പ്രായത്തിന്റെ ചുളിവുകൾ പ്ലാസ്റ്റർ ഓഫ് പാരീസ് നികത്തി. മുല്ലപ്പൂ പോലുള്ള വെപ്പുപല്ലുകൾ വെളിയിൽകാട്ടി പകൽപോലെ ചിരിക്കുമ്പോൾ അതൊരു കൊലച്ചിരി ആണെന്ന് പറയാൻ ആരും ആദ്യം മടിക്കും. രാമ രാവണ യുദ്ധത്തിൽ ലക്ഷ്മണന് മേഘനാഥൻ ഏല്പിച്ച മുറിവുണക്കാൻ സഞ്ജീവനിക്ക് വേണ്ടി പണ്ട് ഹനുമാൻ ഹിമാലയത്തിൽനിന്നും അടർത്തിയെടുത്ത ദ്രോണഗിരി പർവ്വതത്തിന്റെ കൊച്ചു കൊച്ചു പതിപ്പുകൾ […]

മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ. എൽ ഭാട്ടിയ അന്തരിച്ചു

ദില്ലി: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ. എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ച് ഇന്നലെ അർദ്ധ രാത്രിയോടെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. 2004 – 2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണർ ആയിരുന്നു അദ്ദേഹം. 1972 ൽ അമൃസറിൽ നിന്ന് മത്സരിച്ചാണ് ഭാട്ടിയ ആദ്യമായി പാർലമെന്റിലെത്തുന്നത്. 1980, 1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും അദ്ദേഹം പാർലമെന്റം​ഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975-1977 കാലഘട്ടത്തിൽ കോണ​ഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി […]

‘ടൗട്ടെ’ കരുത്താര്‍ജിക്കുന്നു; 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മഴയും കാറ്റും തുടരും

‘ടൗട്ടെ’ ചുഴലിക്കാറ്റ് കരുത്താര്‍ജിച്ച് കര്‍ണാടക തീരത്തേക്ക് കടന്നു. കേരളത്തില്‍ 12 മണിക്കൂര്‍ കൂടി അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ കേരളത്തില്‍ മഴയുടെ തോത് കുറയുമെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് 9 ജില്ലകളില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 9 ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. തെക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് നിലവിലുള്ളത്, . അച്ചന്‍കോവില്‍, […]

32680 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 26.65‌; 96 മരണം കൂടി

സംസ്ഥാനത്ത് 32680 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 96 കോവിഡ് മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,22,628 പരിശോധനകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. 29442 പേര്‍ക്ക് രോഗമുക്തിയുണ്ട്. 4 ജില്ലകളില്‍ നാളെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ പ്രവേശിക്കാനും പുറത്തുപോകാനും ഒരുവഴി മാത്രമാകും. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, […]

നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ; അറിയേണ്ടത്

സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച അർധരാത്രി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവരും. മറ്റു പത്തു ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരും. ജില്ലകളിലേക്കു പ്രവേശിക്കാൻ ഒരു വഴി മാത്രമേ ഉണ്ടാകൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനിൽക്കുക, മാസ്ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് […]

പരിസ്ഥിതി ഗാനം – ഡോ. ചേരാവള്ളി ശശി

പഞ്ചഭൂതങ്ങള്‍ പണിഞ്ഞതാം സുന്ദര – മന്ദിരത്തിന്‍ നാമം- ഈ പ്രപഞ്ചം!ഈ ഭൂമി അമ്മ താന്‍; ആകാശമച്ഛനും ഈ ജലം കാറ്റ് തീ പൊന്‍മക്കളും ……. പൊന്‍മക്കളും ……. ഇവിടെ മനുഷ്യര്‍ പക്ഷിമൃഗങ്ങള്‍ സസ്യലതാദികളും ഒരുമയൊടഴകില്‍ അന്യോന്യാശ്രിത മലരുകള്‍ ചൊരിയേണം……… പകരം കാടുകള്‍ മേടുകള്‍ ഇനിമേല്‍ അഗ്നിയില്‍ നീറ്റരുതെ……. പരിനിര്‍മ്മലമാം നദിയരുവികളെ വിഷമയമാക്കാരുതെ……. മേലില്‍ വിഷമയമാക്കാരുതെ….. പൊടിപടലങ്ങള്‍ പുകഞ്ഞേറുന്നോ പുലര്‍കാറ്റണയുമ്പോള്‍….? അതിദുര്‍ഗ്ഗന്ധത്തിരയിളകുന്നോ പരിമ്പരമുണരുമ്പോള്‍….? മണലര്‍വണ്ണം പുഴ, തീക്കാറ്റും ഒരുപോല്‍ കനിയേണം! എല്ലാജീവഗണങ്ങളുംമീശ്വര- വരമായ് കഴിയേണം!- ഈശ്വര വരമായ് കഴിയേണം- […]