പരിസ്ഥിതി ഗാനം – ഡോ. ചേരാവള്ളി ശശി

Facebook
Twitter
WhatsApp
Email

പഞ്ചഭൂതങ്ങള്‍ പണിഞ്ഞതാം സുന്ദര –
മന്ദിരത്തിന്‍ നാമം- ഈ
പ്രപഞ്ചം!ഈ ഭൂമി അമ്മ താന്‍; ആകാശമച്ഛനും
ഈ ജലം കാറ്റ് തീ പൊന്‍മക്കളും …….
പൊന്‍മക്കളും …….

ഇവിടെ മനുഷ്യര്‍ പക്ഷിമൃഗങ്ങള്‍
സസ്യലതാദികളും
ഒരുമയൊടഴകില്‍ അന്യോന്യാശ്രിത
മലരുകള്‍ ചൊരിയേണം………

പകരം കാടുകള്‍ മേടുകള്‍ ഇനിമേല്‍
അഗ്നിയില്‍ നീറ്റരുതെ…….
പരിനിര്‍മ്മലമാം നദിയരുവികളെ
വിഷമയമാക്കാരുതെ……. മേലില്‍
വിഷമയമാക്കാരുതെ…..

പൊടിപടലങ്ങള്‍ പുകഞ്ഞേറുന്നോ
പുലര്‍കാറ്റണയുമ്പോള്‍….?
അതിദുര്‍ഗ്ഗന്ധത്തിരയിളകുന്നോ
പരിമ്പരമുണരുമ്പോള്‍….?

മണലര്‍വണ്ണം പുഴ, തീക്കാറ്റും
ഒരുപോല്‍ കനിയേണം!
എല്ലാജീവഗണങ്ങളുംമീശ്വര-
വരമായ് കഴിയേണം!- ഈശ്വര
വരമായ് കഴിയേണം- ഇവിടെ
ഒരുപോല്‍ കഴിയേണം……

About The Author

Leave a Reply

Your email address will not be published. Required fields are marked *