LIMA WORLD LIBRARY

അമ്മ ദിനം (പ്രിയപ്പെട്ട ഗൗരിയമ്മയ്ക്ക് പ്രണാമം) – യു.ജി.രാജൻ

ഇന്നായിരിക്കട്ടെ
നമുക്കമ്മദിന,
മല്ലെങ്കിൽ
ഇന്നുമൊരമ്മദിനമാകട്ടെ!

നീറ്റലേറ്റുമോർമ്മകൾകൊണ്ടൊരു
പുഷ്പഹാരം തീർക്കട്ടെ
അണിയിച്ചിടട്ടെയാധീരതൻ
ഗളത്തിങ്കൽ.

കാലമേ,
വാക്കുകൾക്കാവതില്ല
മാപ്പൊന്നിരക്കുവാൻ!

വാനോളം പുകഴ്ത്തി
പൂക്കുന്നർപ്പിച്ചാലും
തീരാത്ത ഇകഴ്ത്തലിൻ തീക്കുണ്ഠമെരിയുന്നു!

വെട്ടിനീക്കി പടവാളിനാൽ
കൊടും കാടുകളനവധി,
വയലേലകൾ നീളെ നീളെ
നിറച്ചു ഗഗനനീലിമ !

അദ്ദേഹത്തെ തിണർപ്പിൻ്റെ
മധുരം ഞങ്ങൾ നുണയുമ്പോൾ
അനാഥയായ് നില്ക്കും നിൻ ചിത്രം
കൈപ്പേറ്റുന്നു രസനയിൽ!

തെളിച്ചിട്ടു പുതിയസരണികൾ
പെണ്ണിനും, ധീരവനിതയാൾ
ഒഴിച്ചിട്ടു പോകയായ് പൊ-
ന്നൊളിമിന്നും സിംഹാസനം !

ഇപ്പോഴും
നില്പുണ്ടേതോ
വന്മരം വഴിമുടക്കി –
യാപ്പടിപ്പുരയ്ക്കൽ
അറുത്തുമാറ്റാനായില്ല
കനപ്പെട്ട ശിഖരങ്ങളാൽ!

ചോദിക്കുന്നു –
ണ്ടാരെല്ലാമോ
ചോരാത്ത ജിജ്ഞാസയിൽ
പറയുന്നുണ്ടൊരാചാര്യ –
നതിൻ പേർ:
ജാതിക്കാമരമതത്രെ!!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px