പ്രളയത്തെക്കുറിച്ച് സ്പോർട്സ് മന്ത്രി മാത്രം ചോദിച്ചില്ല – സനിൽ പി. തോമസ്

“താങ്കളും കുടുംബവും സുഹൃത്തുക്കളും സുരക്ഷിതരായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്നു പ്രതീക്ഷിക്കുന്നു.” ടോക്കിയോ ഒളിംപിക്സ് അക്കോമൊഡേഷൻ സമിതി ഇന്നലെ ആഗോളതലത്തിൽ അയച്ച സന്ദേശത്തിൻ്റെ ആദ്യ വരികളാണ്. ലോകത്ത് എവിടെ നിന്നു ടോക്കിയോയിൽ വന്നാലും ആദ്യ മൂന്നുനാൾ പൊതുഗതാഗതം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും കിട്ടി. ബസ് കയറാൻ ഓരോരുത്തർക്കും സ്ഥലം നിശ്ചയിച്ചൊരു അറിയിപ്പ് നേരത്തെ വന്നിരുന്നു.എൻ്റെ ഒരു സംശയത്തിനു മറുപടിയായി ഇന്ത്യയിലെ സ്ഥിതിയിൽ ഞങ്ങൾക്കെല്ലാം ദുഃഖമുണ്ടെന്ന് പ്രത്യേക മൊരു വരിയുണ്ടായിരുന്നു. എല്ലാം നേരെയാകട്ടെ എന്ന ആശംസയും . മേൽ പറഞ്ഞ […]
തടവറയിലെ തിരിനാളം – ശാമിനി

ഈ അടുത്ത കാലത്ത് ശ്രീമതി.മിനി സുരേഷിന്റെ നൊമ്പരച്ചിന്തുകൾ എന്ന കവിതാ സമാഹാരം വായിച്ചു.ഈ കഥാ സമാഹാരം പ്രഭാത് ബുക്ക് ഹൗസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗാർഹിക ജോലികളുടെയും,മറ്റു ചുമതലകളുടെയും ഇടയിൽ ഉള്ളിലടക്കിപ്പിടിച്ച സർഗ്ഗവാസനയുമായി കൊക്കൂണിൽ നിന്നും ശലഭം പുറത്തു വരുന്നതു പോലെ കഥാകാരിയുടെ പിറവിയെ വീക്ഷിക്കാം.ഓരോ കഥകളും മനസ്സിന്റെ നൊമ്പരങ്ങളാണ്,മനസ്സിൽ പോറലേൽപ്പിച്ചു കൊണ്ട് കടന്നു പോയ സംഭവങ്ങളാണ് എന്ന് കഥാകാരി തന്നെ ആമുഖത്തിൽ പറയുന്നുണ്ട്. പുസ്തകത്തിന് അവതാരിക എഴുതിയ പ്രമുഖ പ്രവാസി സാഹിത്യകാരൻ കഥകളെ വിശേഷിപ്പിച്ചി ട്ടുള്ളതും ‘അനുഭവബോധ്യമായ […]
ആസ്വാദനം – കെ. പ്രദീപ്

ചുമരില്‍ കൊളുത്തിയിട്ട കണ്ണാടിയിലേക്ക് എത്തി നോക്കി. ജാനറ്റ് നെറുകയിലെ സിന്ദൂരം ഒന്നുകൂടി ശരിയാക്കിയെടുത്തു. കൂടെ കിടന്ന സിമ്രാന്‍റെ ശബ്ദം അവള്‍ കേട്ടില്ലെന്നു നടിച്ചു. “എന്തോന്നാടി കോപ്പെ ചെവികേള്‍ക്കില്ലേ?” ധൃതിയില്‍ ചലിക്കുന്ന ശരീരത്തില്‍ നിന്നും ജാനറ്റ് പറഞ്ഞു. “ഞാന്‍ ….. വെറുതെ ഒന്ന് പുറത്തേക്ക്……… കൂടെ? ആരുമില്ല. “ങും…….അതെന്താ ….. പതിവില്ലാതെ ഒറ്റയ്ക്കൊരു സഞ്ചാരം” കോറിഡോറിലെത്തിയ ജാനറ്റ് വാതില്‍ ചാരി നിന്നു. കയ്യിലെ പ്ലാസ്റ്റിക് കവര്‍ പുറകിലേക്ക് മാറ്റിപ്പിടിച്ചു. അരിശം നിറഞ്ഞ മുഖത്തോടെ കട്ടിലല്ല് എഴുന്നേറ്റിരുന്ന സിമ്രാന്‍റെ നോട്ടം […]
നദികളുടെ നെടുവീർപ്പുകൾ -ചാക്കോ ഡി അന്തിക്കാട്

നദികളായിരം…പേറും ചെറിയ-വലിയ ഓളങ്ങൾ ഓർമ്മകളുമായുള്ള ചങ്ങാത്തം ബാല്യത്തി,ലൂളയിടുമ്പോൾ പൊടിമീൻ വായിൽ ‘ഒളിത്താവളം’ കണ്ടെത്തിയതും, ശ്വാസംമുട്ടി ചുമച്ചതും… ഛർദ്ദിച്ചതു വിഴുങ്ങാൻ പാഞ്ഞു വരും കരിമീനുകളും വയമ്പുകളും വരാലുകളും… തവളകളുമെല്ലാം… മഹാമാരികാലത്ത് പനിക്കിടക്കയിൽ പ്രാണൻ നീട്ടി വലിക്കുമ്പോൾ, മങ്ങിയ ഓർമ്മകൾ മാത്രം! നദികളിൽ വെയിൽ ലയിക്കുംനേരം ഗ്രാമത്തിൻ സൗഹൃദത്തി, ന്നിളം ചൂട്… മെല്ലെ പരന്ന്… പുഴയോരത്തുനിന്നും ഇടവഴികളിലൂടെ നിഴലുകളായ്… പൂവായ്…കായയായ് പൂമ്പാറ്റകളായ്… കാൽപ്പാടുകളായ്… കവിഹൃദയത്തെ കൈമാടി വിളിക്കും! നദികളി,ലാമ്പൽ വിരിയുംനേരം ക്ലാസ്സ് മുറികളി, ലാദ്യ പ്രണയം ഒളിക്കടാക്ഷങ്ങളിൽ… കനവിൻ നനവു […]
ദുബായില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്: വിനോദ വേദികളില്‍ 70% പേര്‍ക്ക് പ്രവേശിക്കാം

ദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദുബായ്. കോവിഡ് വാക്സിന്‍ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചവര്‍ക്ക് കായിക പരിപാടികളില്‍ സംഗീത നിശകളിലും പങ്കെടുക്കാമെന്നാണ് ദുബായ് അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചത്. ടൂറിസം രംഗത്ത് ഉണര്‍വ് ലക്ഷ്യമിട്ടാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ എമിറേറ്റ് ടൂറിസത്തിലേക്കുള്ള വാതിലുകൾ തുറന്നിരുന്നു. ഇതോടൊപ്പം തന്നെ വാക്സിനേഷൻ നടപടികള്‍ ശക്തമാക്കുകയും ചെയ്തു. സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും കര്‍ശനമായി തുടരുന്നു. തിങ്കളാഴ്ച മുതല്‍ വിനോദ വേദികള്‍ക്ക് 70 […]
സംഘർഷം രണ്ടാം ആഴ്ചയിലേക്ക്, ഗാസയിൽ കനത്ത നാശം
ഗാസ സിറ്റി ∙ ഇന്നലെയും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണവും പീരങ്കിയാക്രമണവും തുടർന്നു. 3 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. റോഡുകളും വൈദ്യുതി ലൈനുകളും നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും തകർന്നു. സംഘർഷം രണ്ടാം ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ കൊല്ലപ്പെട്ട പലസ്തീൻ പൗരന്മാരുടെ എണ്ണം 58 കുട്ടികളും 34 സ്ത്രീകളും അടക്കം 201 ആയി. ഹമാസ് ഉപയോഗിക്കുന്ന 15 കിലോമീറ്റർ തുരങ്കങ്ങളും കമാൻഡർമാരുടെ വീടുകളും തകർത്തെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസയിൽ അവർക്കൊപ്പം പൊരുതുന്ന സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ മുതിർന്ന കമാൻഡർ ഹുസൈൻ അബു […]
രാജ്യത്ത് രോഗികൾ ഇന്നും കുറവ്; ആശങ്ക ഉയർത്തി മരണനിരക്ക്
രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറുയമ്പോഴും മരണനിരക്ക് ഉയര്‍ന്നുതന്നെ. 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,329പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 85.60ശതമാനമാണ്.
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320 എറണാകുളം 3517 തിരുവനന്തപുരം 3355 കൊല്ലം 3323 പാലക്കാട് 3105 കോഴിക്കോട് 2474 ആലപ്പുഴ 2353 തൃശൂര്‍ 2312 കോട്ടയം 1855 കണ്ണൂര്‍ 1374 പത്തനംതിട്ട 1149 ഇടുക്കി 830 കാസര്‍ഗോഡ് 739 വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]
വൈകാരികമായി എടുക്കേണ്ട; വ്യക്തിയല്ല, സംവിധാനമാണ് മുഖ്യം:കെ.കെ.ശൈലജ

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ ആരും വൈകാരികമായെടുക്കേണ്ടെന്ന് കെ.കെ.ശൈലജ. പാര്‍ട്ടി തീരുമാനിച്ചതുകൊണ്ടാണ് മന്ത്രിയായത്. ചെയ്ത കാര്യങ്ങളില്‍ പൂര്‍ണതൃപ്തിയുണ്ട്. പുതിയ ടീമിന് തന്നേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഭംഗിയായി മുന്നോട്ടുപോകും. വ്യക്തിയല്ല, സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്. അതിന് നേതൃത്വം നല്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കെ.കെ.ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്കല്ല നടത്തിയതെന്ന് കെ.കെ.ശൈലജ. വ്യക്തിയല്ല സംവിധാനമാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. ആരോഗ്യമന്ത്രിയതുകൊണ്ടാണ് നേതൃപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചതെന്നും കെ.കെ. ശൈലജ പറഞ്ഞു.
കോവിഡ് അവബോധത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ഡോ.കെ.കെ.അഗർവാൾ കോവിഡ് ബാധിച്ചു മരിച്ചു

_ന്യൂഡൽഹി: പത്മശ്രീ പുരസ്കാര ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ദേശീയ പ്രസിഡന്റുമായ ഡോ.കെ.കെ.അഗർവാൾ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു._ _ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം._ _ഏതാനും ദിവസം മുൻപാണ് 62 കാരനായ ഡോ.അഗർവാളിനെ എയിംസിൽ പ്രവേശിപ്പിച്ചത്._ _കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്._ _കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡ് മഹാമാരി പടർന്നുപിടിച്ചതു മുതൽ കോവിഡുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു._ _കോവിഡിന്റെ വിവിധ വശങ്ങളെക്കുറിച്ചും എങ്ങനെയാണ് അതിനെ […]
🎤 പാട്ടുപാടി പണംനേടാൻ💴 ഒരു സുവർണ്ണാവസരം 🎤🎙️🎵 | Online Singing Contest 2021

🎤🎙️ പാട്ടുപാടി പണംനേടാൻ ഒരു സുവർണ്ണാവസരം 🎤🎙️🎵 💴🎤🎼🎵🎶 നിങ്ങൾ ഒരു പാട്ടുകാരനോ പാട്ടുകാരിയോ ആണോ ??🤩 ഇതാ ഈ ലോക്ക്ഡൌൺ സമയത്തു വീട്ടിൽ ഇരുന്നു പാട്ടുപാടി പണം നേടാം 👉🏻 പ്രായപരിധി: 15 വയസ്സിനു മുകളിൽ ഉള്ളവർക്ക് പങ്കെടുക്കാം . ഗ്രൂപ്പ് ആയി തരം തിരിച്ചായിരിക്കും സെലെക്ഷൻ നടക്കുന്നത് . 👉🏻 വീഡിയോയുടെ തുടക്കത്തിൽ, പൂർണമായ പേര്, ജില്ല എന്നിവ മാത്രം പറഞ്ഞു പരിചയപ്പെടുത്തി വേണം പാട്ടിലേക്ക് കടക്കാൻ . 👉🏻നിങ്ങളുടെ മൂന്ന് മിനിറ്റിനു മുകളിൽ […]



